സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലോറി ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ മാനേജർ അദ്ദേഹത്തിന്റെ ഇരുനില കെട്ടിടത്തിന്റെ കടമുറിയിലേക്ക് മാറ്റി.ദൂരെയുള്ള സ്കൂളുകളിൽ പോകുവാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഇത് ഒരു അനുഗ്രഹമായി.ജനാബ് ബയലിൽ മുഹമ്മദ് ഹാജി ആണ് ഈ സ്കൂളിന്റെ  സ്‌ഥാപകൻ.ഇന്ന്  ബോവിക്കാനത്തിന്റെ  ഹൃദയ ഭാഗത്താണ്  ഈ സ്കൂൾ  പ്രവർത്തിക്കുന്നത് .സ്കൂളിന്റെ തൊട്ടടുത്ത് തന്നെ ആണ് സഹോദര സ്‌ഥാപനം ആയ  ബി എ ആർ  എച്ച്  എസ്  എസ്  പ്രവർത്തിക്കുന്നത് 1953.ൽ  ജൂൺ മാസം  മൂന്നാം തിയ്യതി  കേവലം മൂന്ന് അദ്ധ്യാപകരും , 134കുട്ടികളുമായി  കന്നഡ ,മലയാളം  മാധ്യമങ്ങളിൽ ആയി സ്‌ഥാപിച്ച  ഈ എൽ  പി  സ്കൂൾ  1959 ൽ യു പി  ആയി ഉയർന്നു .ഇന്ന് 985 കുട്ടികളും  40 അദ്ധ്യാപകരും  ആയി ഈ സ്കൂൾ ചരിത്ര വിജയത്തിൽ എത്തി നിൽക്കുന്നു .1978-79 ലാണ്  സ്കൂളിന്റെ  സിൽവർ ജൂബിലി   ആഘോഷിക്കപ്പെട്ടത് .അന്നത്തെ വിദ്യാഭ്യാസ  മന്ത്രി ആയിരുന്ന ചാക്കിരി  അഹമ്മദ്  കുട്ടി പരിപാടിയിൽ പങ്കെടുത്തിരുന്നു .2022 ജനുവരി  മാസത്തിൽ  ഈ സ്കൂളിൽ 43 ക്ലാസ് മുറികൾ ഉണ്ട്