എ യു പി എസ് ദ്വാരക/ സംസ്ക്രതം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിദ്യഭ്യാസ വകുപ്പ് വർഷം തോറും നടത്തുന്ന സ്കോളർഷിപ്പ്, സംസ്കൃതോൽസവം, ദിനാചരണ മൽസരങ്ങൾ എന്നിവയിൽ മികച്ച വിജയം നേടാൻ ക്ലബ്ബംഗങ്ങൾക്ക് കഴിയുന്നു.ഉപ ജില്ല, ജില്ലാ വിജയികൾക്ക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നു. നല്ല പാഠം യൂണിറ്റുമായി സഹകരിച്ച് കാരുണ്യ പ്രവർത്തനങ്ങളിൽ ക്ലബ്ബ് പങ്കാളിത്തം വഹിക്കുന്നു . ഈ വർഷം ദിനാചരണ മൽസരങ്ങളിൽ ശിവാനി കെ ജി ജില്ലാ തലത്തിൽ മികച്ച വിജയം നേടി. സംസ്കൃത വാർത്താ വായന മൽസരത്തിൽ ദേവനന്ദ വിജയിയായി. 2021-22 വർഷത്തെ സംസ്കൃത ദിനാചരണം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായി ഗൂഗിൾ മീറ്റിലൂടെ നടത്തി.ബഹു.. എ ഇ ഒ ഗണേഷ് സാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങ് മഹനീയ വ്യക്തികളുടെ പങ്കാളിത്തത്തിലൂടെ ശ്രദ്ധേയമായി. വിദ്യാലയത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും സംസ്കൃതം ക്ലബ് സജീവമാണ്.