എ യു പി എസ് ദ്വാരക/ ശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ5 -പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആയി ഓൺലൈൻ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച വരെ അഭിനന്ദിച്ചു. പരിസര ശുചീകരണ പ്രവർത്തനങ്ങളുടെ ഫോട്ടോകളും വീഡിയോകളും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി.

എന്റെ മരം -കുട്ടികൾ വീട്ടുപരിസരത്ത് തങ്ങളുടേതായ ഒരു മരം നട്ട് പരിസ്ഥിതി ദിന സന്ദേശം നൽകി.ഫോട്ടോകളും വീഡിയോകളും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.
പ്രസംഗ മത്സരം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം സംഘടിപ്പിക്കുകയും എൽപി, യുപി തലങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ച  വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
ജൂലൈ 21- ചാന്ദ്രദിനം
പോസ്റ്റർ രചന മത്സരം 

ജൂലൈ 21 ചാന്ദ്രദിനം ത്തോടനുബന്ധിച്ച് ചാന്ദ്രദിന പോസ്റ്റർ രചന മത്സരം നടത്തി.സ്കൂൾ തലത്തിലും ക്ലാസ് തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച വരെ അഭിനന്ദിച്ചു.

ചാന്ദ്രദിന ക്വിസ്

സ്കൂൾതലത്തിൽ ഓൺലൈൻ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു വിജയികളെ അഭിനന്ദിച്ചു.

ഞാൻ ചന്ദ്രനിൽ എത്തിയാൽ -കുട്ടി ചാന്ദ്ര മനുഷ്യൻമാരുടെ ഫോട്ടോകൾ അവലോകനം ചെയ്ത് മികച്ചവയെ പ്രോത്സാഹിപ്പിച്ചു.
ചാന്ദ്രദിന പ്രസംഗം 

ക്ലാസ്സ് തല ചാന്ദ്രദിന പ്രസംഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ കുട്ടികളെ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.

കൊളാഷ് നിർമ്മാണം 

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് യുപി തലത്തിൽ കൊളാഷ് നിർമ്മാണം സംഘടിപ്പിച്ചു മികച്ചവയെ പ്രോത്സാഹിപ്പിച്ചു.

ശാസ്ത്ര രംഗം - പ്രതിഭകൾക്കൊപ്പം 

കൊവിഡ് കാലത്ത് കുട്ടികൾക്ക് അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കാനും ശാസ്ത്രവിഷയങ്ങളിൽ താല്പര്യം ഉണർത്താനും ആയിപൊതുവിദ്യാഭ്യാസ വകുപ്പ് ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിച്ച പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയിൽ യൂട്യൂബ് ലിങ്ക് വഴി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി.കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ അജിത് പരമേശ്വരൻ നയിച്ച ക്ലാസിലെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തി സ്കൂൾ തലത്തിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

Inspire Award 

ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സംഘടിപ്പിച്ച ഇൻസ്പെയർ അവാർഡിൽ പങ്കെടുക്കുന്നതിനായിയുപി ക്ലാസിലെ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും അവയിൽ നിന്ന് ലഭിച്ച മികച്ച മൂന്ന് ആശയങ്ങൾ ഇൻസ്പെയർ അവാർഡ് ലേക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ശാസ്ത്ര പരീക്ഷണ വാരാചരണം 

നവംബർ 1 മുതൽ 6 വരെയുള്ള തീയതികളിൽ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്ര കിറ്റ് ഉപയോഗപ്പെടുത്തി ശാസ്ത്ര ക്ലാസുകളിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ശാസ്ത്ര പുസ്തകങ്ങളിലെ വിവിധ പരീക്ഷണങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ചു.

ശാസ്ത്ര രംഗം - ഓഫ് ലൈൻ മത്സരങ്ങൾ 

24/11/21 ന് മാനന്തവാടി ബിആർസി യിൽ വച്ച് നടത്തപ്പെട്ട ശാസ്ത്രരംഗം ഓഫ്‌ലൈൻ മത്സരയിനങ്ങളായ പ്രവൃർത്തിപരിചയം ,വീട്ടിൽ ഒരു പരീക്ഷണം,പ്രോജക്റ്റ് എന്നിവയിൽ ദ്വാരക AUP സ്കൂളിൽ നിന്നും സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലിയോൺ ബിനോയ് - പ്രവൃത്തിപരിചയം ആദിത്യൻ K M -വീട്ടിൽ ഒരു പരീക്ഷണം മുഹമ്മദ് അഫ്‌ലഹ് K-പ്രോജക്ട് എന്നിവരെ പങ്കെടുപ്പിച്ചു.സബ്ജില്ലാ തലത്തിൽ പ്രവൃത്തി പരിചയ മത്സരത്തിൽ സാനിറ്റൈസർ മെഷീൻ നിർമ്മിച്ചുകൊണ്ട് ലിയോൺ ബിനോയ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ശാസ്ത്രരംഗം - രചനാ മത്സരം 

മാനന്തവാടി ബിആർസി യിൽ വച്ച് നടത്തപ്പെട്ട ശാസ്ത്ര രംഗം സബ് ജില്ലാതല രചനാമത്സര ഇനങ്ങൾ ആയ എന്റെ ശാസ്ത്രജ്ഞൻ ,ശാസ്ത്ര പുസ്തകാസ്വാദനം,ശാസ്ത്ര ലേഖനം,പ്രാദേശിക ചരിത്ര രചന എന്നിവയിൽ ദ്വാരക എയുപി സ്കൂളിൽ നിന്നും ടിസ മരിയ ബേബി ജോസ്വിൻ എൻ വി സായന്ത് കെ എം നിർമ്മൽ മാത്യു കെ എസ്

എന്നിവർ പങ്കെടുത്തു.ശാസ്ത്ര ലേഖനത്തിൽ പങ്കെടുത്ത സായന്ത് കെ എം ന് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.