എ യു പി എസ് ദ്വാരക/ ഐ.റ്റി.

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട് . സ്‌കൂൾ വെബ്‌സൈറ്റ് , ബ്ലോഗ് , ഫേസ്‌ബുക് പേജ് ,ടെലഗ്രാം ചാനൽ,ട്വിറ്റർ അക്കൗണ്ട് ,*ഇന്സ്റ്റാഗ്രാം @dwarakaaups. എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ. സ്‌കൂൾ ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യപ്പെടുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്രൈമറി സ്‌കൂളുകൾ ഹൈ-ടെക് ആക്കുന്നതിലേക്ക് KITE ഇൽ നിന്നും ദ്വാരക എ.യു.പി സ്‌കൂളിലേക്ക് അനുവദിക്കപ്പെട്ട 16 ലാപ്പ്ടോപ്പ് , 16 സ്പീക്കർ , 5 പ്രൊജക്ടർ എന്നിവ ഹെഡ്‌മാസ്റ്ററും പി.റ്റി.എ. പ്രസിഡന്റും ചേർന്ന് കൈപറ്റുകയുണ്ടായി. അവ ഫലപ്രദമായി കുട്ടികൾക്കായി വിനിയോഗിക്കുന്നു. എല്ലാദിവസവും ഡെയിലി ക്വിസ്സുകൾ ക്ലാസ്സ് whatsapp ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കയക്കുകയും, മാസാവസാനം ഗൂഗിൾ ഫോമിലൂടെ ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു. വിവിധ മത്സരങ്ങളിൽ വിജയികളാകുന്ന കുട്ടികൾക്കുള്ള അഭിനന്ദന പോസ്റ്ററുകൾ തയ്യാറാക്കുന്നതിനൊപ്പം, കുട്ടികളുടെ പിറന്നാളിന് ബർത്ത് ഡേ കാർഡ് നിർമ്മിക്കുകയും ചെയ്യുന്നത് ഐടി ക്ലബ്ബാണ് .

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ദ്വാരക/_ഐ.റ്റി.&oldid=1226818" എന്ന താളിൽനിന്ന് ശേഖരിച്ചത്