എ യു പി എസ് ദ്വാരക/ ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട് .

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടിരിക്കുന്ന കൂട്ടയ്മയാണ് ഇംഗ്ലീഷ് ക്ലബ്. ദ്വാരക എ യു പി സ്കൂൾ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വർധിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന തരത്തിലുള്ള വിവിധങ്ങളായ കളികൾ, കഥകൾ, പാട്ടുകൾ, സ്കിറ്റുകൾ തുടങ്ങി നിരവധി പ്രവർത്തങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദ്വാരക എ യു പി സ്കൂളിൽ നടത്തപ്പെടുന്നു.ത്രിദിന ക്യാംപ് , ക്ലാസ് മാഗസിൻ , ഇംഗ്ലീഷ് പത്രവായന , One day one word പരിപാടി , വായനാ കാർഡ് കുട്ടികൾക്ക് വിതരണം ചെയ്യുക, മഹത് വചനങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുക എന്നിവ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായവയാണ് . 2021-22 വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം 05-11-2021 ന് നടത്തുകയും ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

.