എ യു പി എസ് ചാത്തമംഗലം/അക്ഷരവൃക്ഷം/കാത്തിരിപ്പിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പിന്റെ നാളുകൾ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പിന്റെ നാളുകൾ

ഒരു പരോൾ കാലവും കാത്തു വീടെന്ന ജയിലറക്കുള്ളിൽ കോവിഡ് എന്ന മഹാമാരിയെ തോൽപ്പിക്കാൻ കഴിഞ്ഞുകൂടുകയാണ് ഞാൻ. ഞാൻ മാത്രമല്ല എന്നെപ്പോലെ ഒരുപാട് കുട്ടികൾ. ഇന്ന് ഞങ്ങൾക്ക് പുറത്തിറങ്ങാൻ വയ്യ. കൂട്ടുകൂടി കളിക്കാൻ വയ്യ, അങ്ങോട്ട് പോകരുത് ഇങ്ങോട്ട് നോക്കരുത് എന്ന കൽപ്പനകൾ മാത്രം. ഒരു വേനലവധിക്കാലം പ്രതീക്ഷയോടെ കാത്തിരുന്ന ഞങ്ങൾക്ക് അത് നഷ്ടമായിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ഒരുപാട് ദുരന്തങ്ങൾ നമുക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത്? മനുഷ്യരുടെ സ്വാർത്ഥത കൊണ്ടുതന്നെ. ഒരുപാട് സമ്പത്ത് വാരി കൂട്ടാനുള്ള ആഗ്രഹം. ഭൂമി നമ്മുടെ മാതാവാണ്. പ്രകൃതി സംരക്ഷിച്ചാ ലേ നമുക്ക് നിലനിൽപ്പുള്ളൂ എന്ന് ആർത്തി മൂത്ത മനുഷ്യർ അറിയുന്നില്ല പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് കഥകളിലും കവിതകളിലും ഞങ്ങൾ കേട്ടിട്ടുണ്ട് ഞങ്ങൾ കേട്ടും വായിച്ചും മനസ്സിലാക്കിയ ഭൂമി ഇങ്ങനെയാണോ? അല്ല.പച്ചവിരിച്ച പാടങ്ങൾ, വെള്ളി പളുങ്കു പോലെ കുത്തിയൊഴുകുന്ന നദികൾ, ഭൂമിദേവിയുടെ വെള്ളിയരഞ്ഞാണം പോലെയുള്ള നീർച്ചാലുകൾ, മരതകപട്ടുവിരിച്ച മലനിരകൾ.. ഇന്ന് ഇതെല്ലാം എവിടെ? ഇല്ല, എവിടെ നോക്കിയാലും കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രം. കുന്നുകൾ ഇടിച്ചുനിരത്തി ഫ്ളാറ്റുകൾ നിർമ്മിച്ചു. അതും ആകാശംമുട്ടെ ഉയരത്തിൽ.. വഴിയിലേക്ക് ഇറങ്ങിയാൽ വേസ്റ്റുകൾ കുന്നുകൂടി കിടക്കുന്നു പ്ലാസ്റ്റിക് നിറഞ്ഞ പുഴകൾ.. ഇതോക്കെ മാറും നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ ഇതൊക്കെ മാറും. അങ്ങനെ നമ്മുടെ ഹരിത സുന്ദരമായ പ്രകൃതിയെ തിരിച്ചു കൊണ്ടു വന്നു കൂടെ? അങ്ങിനെ ശുചിത്വമുള്ള ഒരു കേരളത്തെയും പ്രകൃതിയേയും നമുക്ക് വാർത്തെടുക്കാം. ഇങ്ങനെയൊന്നും ചെയ്യാതെ നമ്മൾ വീണ്ടും വൃത്തികേട് ആക്കുന്നതിന് പ്രകൃതി നമുക്ക് തരുന്ന ശിക്ഷയാണ് മഹാമാരികൾ. എന്നിട്ടും നമ്മൾ അതു മനസ്സിലാകുന്നുണ്ടോ ?ഇല്ല. ഇതൊന്നും മനസ്സിലാക്കാതെ സമ്പത്ത് വാരി കൂട്ടാനുള്ള ധൃതിയിൽ ഭ്രാന്തനെപ്പോലെ അലയുകയാണ്. നമ്മൾ മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ വീടുകൾ പെയിൻറ് ചെയ്തു ഫർണിച്ചർ വാങ്ങി വലിയ പണം ചിലവഴിച്ച് അലങ്കാരം നടത്തുമ്പോൾ നമ്മുടെ പ്രകൃതിയെ കുറിച്ചും അതിൻറെ ശുചിത്വത്തെ കുറിച്ചും നമ്മൾ ചിന്തിച്ചിരുന്നെങ്കിൽ... ഒരു മരമെങ്കിലും നടാൻ ശ്രമിച്ചിരുന്നെങ്കിൽ... നമ്മുടെ കുഞ്ഞുകുഞ്ഞു അറിവുകൾ വച്ച് നമുക്ക് ആരംഭിക്കാം. നല്ലൊരു പ്രകൃതിയെ വാർക്കാൻ അതുവഴി വരും തലമുറയ്ക്കെങ്കിലും സാധിക്കട്ടെ. പ്രളയവും, ദുരന്തങ്ങളും, പകർച്ച വ്യാധികളും ഏറ്റു വാങ്ങാതെ ശുദ്ധ വായു ശ്വസിച്ച് പ്രകൃതിയെ സ്നേഹിച്ചു കഴിയാൻ നമ്മളെ പോലെ ലോക്ക് ഡൗൺ എന്ന കൂട്ടിൽ ജനാല കമ്പികളിലൂടെ പുറത്തേക്ക് നോക്കി നിൽക്കാതിരിക്കാൻ അവർക്ക് എങ്കിലും സാധിക്കട്ടെ..

ആദിത്യ PP
1 AUP സ്കൂൾ ചാത്തമംഗലം
ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം