എ പി എൽ പി എസ് നല്ലാനിയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:20, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rasiya (സംവാദം | സംഭാവനകൾ)
എ പി എൽ പി എസ് നല്ലാനിയ്ക്കൽ
വിലാസം
ആറാട്ടുപുഴ

ആറാട്ടുപുഴപി.ഒ,
,
690565
വിവരങ്ങൾ
ഫോൺ4772275513
ഇമെയിൽaplpsnallanickal@gmail.com
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയലക്ഷ്മി
അവസാനം തിരുത്തിയത്
26-09-2020Rasiya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കടലോര ഗ്രാമമാണ് ആറാട്ടുപുഴ.മീൻപിടിത്തക്കാർ ഇടതിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ആറാട്ടുപുഴ പഞ്ചായത്ത് എൽ.പി.സ്കൂൾ നല്ലാനിയ്ക്കൽ.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

      കടലോര ഗ്രാമമായ ആറാട്ടുപുഴയിലെ  നല്ലാണിക്ക‍‍‍ൽ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് ആറാട്ടുപുഴ പ‍ഞ്ചായത്ത് എൽ.പി.സ്കൂൾ. ആറാട്ടുപുഴ പ‍ഞ്ചായത്തിന്റ സ്വന്തമായ ഏക വിദ്യാലയം കൂടിയാണിത് . ആറാട്ടുപുഴ പ‍ഞ്ചായത്തിലെ രാമഞ്ചേരി, വട്ടച്ചാൽ, നല്ലാണിക്ക‍‍‍ൽ,കള്ളിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള കുുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
        മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും മാത്രം ഇടതിങ്ങി പാർക്കുന്ന ഒരു പ്രദേശമാണ്  ആറാട്ടുപുഴയിലെ നല്ലാണിക്ക‍‍‍ൽ എന്ന സ്ഥലം. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നാക്കമായ ഒരു പ്രദേശം കൂടിയാണത്. പണ്ട് ഈ പ്രദേശത്തുള്ള കുുട്ടികൾക്ക് പ്രാഥമിക വിദ്യഭ്യാസത്തിനു പോലും സൗകര്യമില്ലായിരുന്നു. തദ്ദേശവാസികൾ ഈ പ്രശ്നം ഗ്രാമ പ‍ഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ജനങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി പ‍ഞ്ചായത്തുതന്നെ സ്വന്തമായി നല്ലാണിക്ക‍‍‍ൽ എന്ന പ്രദേശത്തു ഒരു എൽ.പി.സ്കൂൾ സ്ഥാപിച്ചു. അങ്ങനെ 1959 ആഗസ്റ്റ് മാസം 1-ാം തീയതി  ആറാട്ടുപുഴ പ‍ഞ്ചായത്ത് എൽ.പി.സ്കൂൾ നിലവിൽ വന്നു. ഇപ്പോൾ ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും സർക്കാർ സ്കൂൾ  ആകുുകയും ചെയ്തു. ആറാട്ടുപുഴ പ‍ഞ്ചായത്തിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണിത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. ഡോക്ടർ സന്തോഷ്, ഡോക്ടർ സരസ്വതി തുടങ്ങിയ പേരുകൾ ഇത്തരുണത്തിൽ സ്മരണീയമാണ്. പ‍ഞ്ചായത്തിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ ഉപയോഗിച്ച്  കുുട്ടികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നു. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 83 കുുട്ടികൾ ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള കുുട്ടികളാണ് ഇവയിൽ അധികവും.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ് മുറികൾ 4
  • ഒാഫീസ് മുറി 1
  • ടോയ് ലററ് 3
  • അസംബ്ലി പന്തൽ
  • ലൈബ്രറി
  • ക്ലാസ്സ്റൂം ലൈബ്രറി
  • ജൈവപച്ചക്കറിത്തോട്ടം
  • കുുടിവെളള സൗകര്യം
  • അഡാപ്ററ‍ഡ് ടോയ് ലററ്
  • പാർക്ക്
  • ചുററുമതിൽ പ‌‌‍‍‍‍‍‍‍‌‌‌‌‌‌‌‍‍ഞ്ചായത്ത് നിർമ്മിച്ചു തരുന്നു
  • തീരദേശ വികസനകോർപറേഷന്റ നേതൃത്വത്തിൽ സ്കൂളിനു പുതിയ കെട്ടിടം പണിഞ്ഞുനൽകി.(അതിൽ കംപ്യൂട്ടർ ലാബ്, 2 ക്ലാസ്സ് മുറി, ആൺകുുട്ടികൾക്കും പെൺകുുട്ടികൾക്കും ടോയ് ലററ് എന്നിവയുണ്ട്.)

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==. സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഭൈമി
  2. പ്രഭാകരൻ
  3. ലക്ഷ്മി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ലിയോകൃ,ഷ്ണൻ

വഴികാട്ടി

{{#multimaps:9.232873, 76.419605 |zoom=13}}