എ എൽ പി എസ് കുന്ദംകുളങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
എ എൽ പി എസ് കുന്ദംകുളങ്കര
വിലാസം
കോഴിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-02-201717314




== ചരിത്രം ==ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ

ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ 1899 ൽ എഴുത്തു പള്ളിയായി M K ഗോവിന്ദ പണിക്കർ തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ളാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.

ചെറുവണ്ണൂരിൽ NH 17 ന്റെ പടിഞ്ഞാറ് വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അന്ന് മുതൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ഓരോ ക്ളാസ്സും 2 ഡിവിഷനുകളിലായ 10 ക്ളാസ്സുകൾ നടത്തി പോന്നു. പിന്നീട് 1956 ൽ കേരള സംസ്ഥാനം നിലവിൽ വരികയും 1961 ൽ LPവിഭാഗം 1 മുതൽ 4 വരെയായി ഉത്തരവായി. ആദ്യം ഹിന്ദു വിഭാഗത്തിലുള്ള കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത്. 1970 ൽ മുസ്ളീം വിഭാഗത്തുലുള്ള കുട്ടികളും വന്നു ചേരാൻ തുടങ്ങി. 1972 ൽ ഒരു അറബി അദ്യാപകനെ നിയമിച്ചു.

ആദ്യത്തെ ഹെഡ് മാസ്റ്റർ MK ഗോവിന്ദ പണിക്കർ ആയിരുന്നു, അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ അവരുടെ മകളായ M മാധവി ടീച്ചർ ഹെഡ് മിസ്ട്രസ് ആയി. ഗോവിന്ദ പണിക്കരുടെ മരണ ശേഷം സ്കൂൾ മാനേജ് മെന്റ് മകളായ മാധവി ടീച്ചർക്കായി. ചെറുവണ്ണൂർ എ എൽ പി സ്കൂൾ പണിക്കർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിന് ശേഷം സുഭദ്ര ടീച്ചർ, സുമതി ടീച്ചർ, രേഘ, എലിസബത്ത്, സുനിൽകുമാർ, ശ്രീലേഖ, രമാദേവി ടീച്ചർ എന്നിവർ ചാർജ്ജ് എടുത്തു. 2001 ഡിസംബർ മാസത്തിൽ ശ്രീ M ദാവൂദ് ഖാൻ മാസ്റ്ററിന് കൈമാറുകയും പിന്നീട് 2016 ൽ വീണ്ടും മാനേജ്മെന്റ് ശ്രീ P M അബ്ദുൾ നാസർ ഹാജി എന്നിവർക്ക് കൈമാറി. ഇപ്പോൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ ആണ്. അസിസ്റ്റന്റ് അദ്യാപകരായി ആനന്ദവല്ലി എ, സുശീലകുമാരി എസ്, ഫാത്തിമ സുഹറ കെ പി, റീനാബി വാലിദ വി പി, രാമചന്ദ്രൻ പി പി, റഹിയാനത്ത് പി, ബിനിത ബി ജി, ജസ്‍ല എ എൻ, ഷാഹിദ വി പി, നസ്റീൻ ബാനു കെ, ജമാലുദ്ദീൻ കെ സി, സുഹറാബി എന്നിവർ പ്രവർത്തിക്കുന്നു. നിലവിൽ 257 വിദ്യാർത്ഥികൾ സ്കൂളിൽ പഠിച്ചുവരുന്നു.



ഭൗതികസൗകര്യങ്ങള്‍

മുന്‍ സാരഥികള്‍:

1) ശ്രീ M K ഗോവിന്ദ പണിക്കർ 2) ശ്രീമതി M മാധവി ടീച്ചർ 3) ശ്രീമതി Mസുഭദ്ര ടീച്ചർ 4) ശ്രീമതി സുമതി ടീച്ചർ 5) ശ്രീമതി രേഖ ടീച്ചർ 6) ശ്രീമതി എലിസബത്ത് ടീച്ചർ 7) ശ്രീ സുനിൽകുമാർ 8) ശ്രീമതി രമാദേവി 9) ശ്രീ P K അവറാൻ മാസ്റ്റർ 10) ശ്രീമതി E ശ്രീലേഖ 11) ശ്രീമതി P അജിതകുമാരി 12) ശ്രീ V അബ്ദുൾ ഗഫൂർ


മാനേജ്‌മെന്റ്

ഗോവിന്ദ പണിക്കരുടെ മരണ ശേഷം സ്കൂൾ മാനേജ്‍മെന്റ് മകളായ മാധവി ടീച്ചർക്കായി.2001 ഡിസംബർ മാസത്തിൽ ശ്രീ M ദാവൂദ് ഖാൻ മാസ്റ്ററിന് കൈമാറുകയും പിന്നീട് 2016 ൽ വീണ്ടും മാനേജ്മെന്റ് ശ്രീ P M അബ്ദുൾ നാസർ ഹാജി എന്നിവർക്ക് കൈമാറി

അധ്യാപകര്‍

1 ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ 2 ശ്രീമതി ആനന്ദവല്ലി ​​​എ 3 ശ്രീമതി സുശീല കുമാരി എസ് 4 ശ്രീമതി ഫാത്തിമത്തു സുഹറ കെ പി 5 ശ്രീമതി റീനബീവാലിദ വി പി 6 ശ്രീ രാമചന്ദ്രന്‍ പി പി 7 ശ്രീമതി റഹിയാനത്ത് പി 8 ശ്രീമതി ബിനിത ബി ജി 9 ശ്രീമതി ജസ് ല 10 ശ്രീമതി ഷാഹിദ വി പി 11 ശ്രീമതി നസ്റീന്‍ ബാനു കെ 12 ശ്രീ ജമാലുദ്ദീന്‍ കെ സി 13 ശ്രീമതി സുഹറാബീ

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കുന്ദംകുളങ്കര&oldid=314961" എന്ന താളിൽനിന്ന് ശേഖരിച്ചത്