എ എൽ പി എസ് കന്തൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
< എ എൽ പി എസ് കന്തൽ
15:10, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) (Ajamalne എന്ന ഉപയോക്താവ് എ എൽ പി എസ് കണ്ഡാൽ/ചരിത്രം എന്ന താൾ എ എൽ പി എസ് കന്തൽ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പുത്തിഗെ പഞ്ചായത്തിലെ ബാഡൂർ ഗ്രാമത്തിൽ കന്തൽ എന്ന കൊച്ചു പ്രദേശത്ത് 1947-ൽ കന്തൽ എ.എൽ.പി സ്കൂൾ ആരംഭിച്ചു. 28-01-1948 ലാണ് അന്നത്തെ സൗത്ത് കാനറാ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നത്. കേരള വിദ്യാഭ്യാസ നിയമം (KER) എഴുതപ്പെടുന്നതിനു മുമ്പുതന്നെ ഇത്തരത്തിലൊരു വിദ്യാലയം ആരംഭിച്ചത്, അറിവാണ് ഒരു നല്ല സമൂഹത്തിന്റെ നിലനിൽപ്പ് എന്ന തിരിച്ചറിവിന്റെ തെളിവാണ്. ശ്രീ. കോടി കുഞ്ഞാലി സാഹിബാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മരണശേഷം മകനായ ശ്രീ.കെ.കെ അബ്ദുൾ റഹ്മാൻ സ്കൂൾ മാനേജരായി ചുമതലയേറ്റു. 14-10-2013 മുതൽ അദ്ദേഹത്തിന്റെ പുത്രനായ ശ്രീ. അബ്ദുൾ റസാഖ് സ്കൂൾ മാനേജരായി തുടരുന്നു. 1996 ലെ പാഠ്യപദ്ധതി പരിഷ്കരണത്തിനുശേഷം സ്കൂളും സമൂഹവ്യമായി ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പൊതു സമൂഹം തിരിച്ചറിഞ്ഞു. ഈ നാട്ടിലെ അന്നത്തെ സ്ഥിതി വ്യത്യസ്ഥമായിരുന്നു. 99% വും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ് ഈ പ്രദേശത്തുള്ളത്. ഇവരിൽ ഭൂരിഭാഗവും ഭാരിദ്രവും കഷ്ടപ്പാടും നിറഞ്ഞ കുടുംബത്തിൽപ്പെട്ടവരും അന്യം നിന്നുകൊണ്ടിരിക്കുന്ന ഏകവരുമാന മാർഗ്ഗമായ ബീഡിതൊഴിൽ ചെയ്യുന്നവരുമാണ്. ഈ കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിലെത്തുന്നവർ. അന്ന് നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയും സാമ്പത്തിക പിന്നാക്കാവസ്ഥയും നാലാം ക്ലാസിന് ശേഷം ഉപരിപഠനത്തിന് അവർക്ക് തടസ്സമായി മാറി. 75 വർഷക്കാലമായി ഈ നാട്ടിലെ ജനവിഭാഗങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനും മാതൃഭാഷാ പഠനത്തിനുമുള്ള ഏക കേന്ദ്രമായി കന്തൽ എ.എൽ.പി സ്കൂൾ നിലകൊള്ളുന്നു. പൊതു വിദ്യാഭ്യാസം നേരിടുന്ന ഇന്നത്തെ വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ട് മുഴുവൻ സ്കൂൾ പ്രവർത്തനങ്ങളിലും നാട്ടിലെ ജനകീയ സന്നദ്ധ സംഘടനകളുടെ പിന്തുണ ഉറപ്പു വരുത്താൻ ഹെഡ്മാസ്റ്ററും സഹ അധ്യാപകരും ശ്രമിച്ചു വരുന്നു. സ്കൂളിന്റെ വിജയത്തിന് നല്ല രീതിയിലുള്ള ഉപദേശങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്ന എല്ലാ മഹത് വ്യക്തിത്വങ്ങളേയും സംഘടനകളേയും നന്ദിയോടെ സ്മരിക്കുന്നു.

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കന്തൽ/ചരിത്രം&oldid=1646690" എന്ന താളിൽനിന്ന് ശേഖരിച്ചത്