എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

അപ്പർ പ്രൈമറി വിഭാഗം

1919 ജൂൺ മാസത്തിൽ മാലക്കരയിൽ ഇപ്പോഴുള്ള ഗവൺമെന്റ് എൽപി സ്കൂളിന് സമീപം ഉണ്ടായിരുന്ന ഒരു പീടിക കെട്ടിടത്തിൽ 40 കുട്ടികളോടുകൂടി ഇംഗ്ലീഷ് മീഡിൽ സ്കൂൾ ആരംഭിച്ചു.അധികം വൈകാതെ ഇടയാറന്മുള മർത്തോമ്മ പള്ളിക്ക് സമീപമുള്ള മന്ദമാരുതൻ സർവ്വ തഴുകുന്ന കുന്നിൻപുറം സമ്പാദിച്ച് പഴയ പള്ളിയുടെ മേൽക്കൂര ഉപയോഗിച്ച് സ്ഥിരമായി ഒരു കെട്ടിടം പണിത് ളാക ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഈ വിദ്യാലയം തുടർന്ന് പ്രവർത്തിച്ചു.

9 ക്ലാസ് മുറികളും ഒരു ലാബോറട്ടറിയും, ഒരു കമ്പ്യൂട്ടർ ലാബും 9 അദ്ധ്യാപകരും ആയി രണ്ട്  കെട്ടിടങ്ങളിൽ ഉള്ള യുപി വിഭാഗം ആണ് സ്കൂളിൽ ഉള്ളത്.എല്ലാ ക്ലാസ്സുകളിലും മൂന്ന് ഡിവിഷൻ വീതം ഉണ്ട് മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അദ്ധ്യയനം  നടക്കുണ്ട്.

കുട്ടികളുടെ എണ്ണം

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
5 31 39 70
6 43 29 72
7 43 29 72
ആകെ വിദ്യാർത്ഥികൾ 117 97 214

അദ്ധ്യാപകർ

ക്രമ നമ്പർ പേര് ചിത്രം
1 സുനു മേരി സാമുവൽ 37001sunu.jpg
2 ലെജി വർഗീസ് 37001lejy.jpg
3 പ്രെയ്സി ചെറിയാൻ 37001praisy.jpg
4 ജിൻസി യോഹന്നാൻ 37001jincy.jpg
5 സുജ ജേക്കബ് 37001 suja.jpeg
6 ലീമ മത്തായി 37001leema.jpg
7 സൂസൻ ബേബി 37001 susant.jpeg
8 എബിൻ ജിയോ മാത്യൂ 37001 ABIN 22 1.jpeg
9 ഗ്രീഷ്മ ബി നായർ 37001 gt 1.jpeg

വിരമിച്ച അദ്ധ്യാപകർ

ക്രമ നമ്പർ പേര് ചിത്രം
1 എം സാറാമ്മ മാത്യു
2 അന്നമ്മ വർഗീസ്
3 എ.എസ്. അന്നമ്മ
4 വൽസമ്മ മാത്യു
5 ശശികുമാരി പിള്ള.എസ്
6 സാലി തോമസ് Saly thomas.jpg
7 പ്രസാദ് പി ടൈറ്റസ് 37001ppt.jpg

പ്രവർത്തനങ്ങൾ

ഉച്ചഭക്ഷണ പദ്ധതി

സ്കൂൾ ഉച്ചഭക്ഷണം അർഹതയുള്ള ഓരോ വിദ്യാർത്ഥിയുടെയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണ്. സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികളാണ് ഇതിന് ഉപഭോക്താക്കൾ.ഉച്ചഭക്ഷണ പദ്ധതി 2006ൽ ആരംഭിച്ചു. സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ ചെയർമാൻ-പിടിഎ പ്രസിഡന്റ്, കൺവീനർ-പ്രധാനദ്ധ്യാപകൻ ഇതിനുപുറമേ പദ്ധതിയുടെ നടത്തിപ്പിനായി ഒരു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.മദർപി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.ഉത്തരാവാദിത്വം പ്രെയ്സി ചെറിയാൻ, ജിൻസി യോഹന്നാൻ തുടങ്ങിയ അദ്ധ്യാപകർക്കാണ്‌.

2020 21 അധ്യയനവർഷം 5 മുതൽ 8 വരെ ക്ലാസുകളിലെ 262 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.നൂൺമീൽ കുക്കായി ശ്രീമതി.രാധാമണി സേവനമനുഷ്ഠിച്ചു വരുന്നു.ഭക്ഷണം പാകം ചെയ്യുന്നതിൽ 2017 മുതൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുവരുന്നു.ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികളുടെ ഹാജർ എല്ലാ ദിവസവും 11 മണിക്ക് ഉള്ളിൽ www.mdms.in എന്ന സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നു.ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളിൽ ഉപയോഗിക്കേണ്ട രജിസ്റ്ററുകളിൽ വേണ്ട രേഖപ്പെടുത്തലുകൾ നടത്തുന്നു.കുട്ടികളുടെ ഓർമശക്തിയും,ആരോഗ്യവും കാത്തു സംരക്ഷിക്കേണ്ടതിന് ആവശ്യമായ പോഷകാഹാരപ്രദമായ ഭക്ഷണം എല്ലാദിവസവും തയ്യാറാക്കുന്നു.ഉച്ചഭക്ഷണത്തിനു പുറമേ ആഴ്ചയിലൊരു ദിവസം മുട്ടയും രണ്ടുദിവസം തിളപ്പിച്ചാറ്റിയ പാലും നൽകി വരുന്നു. ഉച്ചഭക്ഷണപദ്ധതി കൂടുതൽ അറിയാൻ

ശാസ്ത്ര രംഗം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളായ സാമൂഹ്യ ശാസ്ത്രം, സയൻസ്, മാത്സ് എന്നീ ക്ലബുകളെ യോജിപ്പിച്ച് കൊണ്ടാണ് ശാസ്ത്ര രംഗം ക്ലബ് പ്രവർത്തിക്കുന്നത്. ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തി കപടശാസ്ത്രത്തിന് എതിരെ പ്രചാരണം നടത്താനാണ് ഇങ്ങനെയുള്ള ക്ലബുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ഇല്യാസ് പെരിമ്പലം സർ സെപ്റ്റംബർ 7ന് നടത്തി.

കുട്ടികളുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ക്ലബിന്റെ മീറ്റിംഗിന് സ്വാഗതം അനുഷ്ടിച്ചത് ശ്രീമതി സുനു മേരി ശാമുവേൽ ആണ്. അദ്ധ്യക്ഷ പ്രസംഗം നടത്തിയത് ശ്രീ അനീഷ് ബഞ്ചമിൻ സർ ആണ്.ഇന്നത്തെ കാലഘട്ടത്തിൽ കുട്ടിശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിന്റെ ആവശ്യകത കുട്ടികളെ മനസ്സിലാക്കി.

ശ്രീ.ഇല്യാസ് പെരിമ്പലം സർ വിവിധ ശാസ്ത്ര മാജിക്കുകൾ കാണിക്കുകയുണ്ടായി. ആസിഡുകളും ആൽക്കലികളും എന്ന പാഠഭാഗത്തെ ആസ്പദമാക്കി നിറമുള്ള ദ്രവത്തെ നിറമില്ലാത്തതാക്കി മാറ്റി. തുടർന്ന് നിരവധി പരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രബോധം ഉളവാക്കി. ശാസ്ത്ര അറിവിന് പരിധി നിശ്ചയിക്കാം പക്ഷെ ഭാവനയ്ക്ക് പരിധി നിശ്ചയിക്കരുത്. ശാസ്ത്രം ജിജ്ഞാസ ഉണർത്തുന്നത് ആണെന്ന അവബോധത്തോട് ക്ലാസ്സുകൾ പര്യയവസാനിച്ചു.

മലയാള തിളക്കം

ഭാഷാപഠനത്തെ സംബന്ധിച്ച് നിരവധി സമീപനങ്ങൾ ഉണ്ട്. ചെറിയ ക്ലാസുകളിൽ ഭാഷ പഠിപ്പിക്കുന്നതിന് അക്ഷരാവതരണ രീതി, പദാവതരണരീതി, വാക്യാവതരണരീതി, കഥാവതരണരീതി, ആശയാവതരണരീതി തുടങ്ങിയ രീതികൾ പല കാലങ്ങളിലായി വികസിച്ചുവന്നു. ഭാഷാപഠനം സംബന്ധിച്ച പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഓരോരീതിയുടേയും പരിമിതികൾ മുറിച്ചുകടക്കുന്നതിന് ബോധനശാസ്ത്രപരമായ അന്വേഷണങ്ങൾ നടക്കുകയുണ്ടായി.കേരളത്തിൽ 90കൾ വരെ അക്ഷരാവതരണ രീതിയും പദാവതരണ രീതിയുമാണ് നിലനിന്നിരുന്നത്. 90കളുടെ ആരംഭത്തിൽ പ്രാഥമിക ക്ലാസുകളിൽ പഠിക്കുന്ന 35-40 ശതമാനം കുട്ടികൾക്ക് എഴുതുവാനും വായിക്കുവാനും അറിയില്ല എന്ന് സ്കൂളുകളിൽ നടത്തിയ സർവ്വേയിലുടെ കണ്ടെത്തുകയുണ്ടായി. ജില്ലാ കൗൺസിലുകളും ഡയറ്റുകളും ഈ പ്രശ്നം പരിഹരിക്കുന്നതിനായി അക്ഷരപ്പുലരി എന്ന പേരിൽ പരിഹാര പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി.തൊണ്ണൂറുകളുടെ അവസാനം ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി നിലവിൽ വന്നു. ഭാഷാസമീപനം ജ്ഞാനനിർമ്മിതി വാദ പ്രകാരമുള്ളതായി.

ആശയാവതരണ രീതി പിന്തുടരുന്ന പാഠപുസ്തകങ്ങൾ വികസിപ്പിച്ചു. ആശയാവതരണ രീതിയിൽ തന്നെ വ്യത്യസ്ത മാതൃകകൾ ലോകത്തുണ്ട്. കേരളം സ്വീകരിച്ച രീതി, ആശയം - വാക്യം - പദം - അക്ഷരം - പുതിയ സന്ദർഭത്തിലെ പ്രയോഗം - ആശയം എന്നീ ക്രമത്തിലുള്ളതായിരുന്നു. ഈ ഭാഷാപഠനം സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാവുകയും സങ്കലിതമായ രീതിയിലേയ്ക്ക് ക്രമേണ ക്ലാസ്സുകൾ മാറുകയും ചെയ്തു. സമീപന പ്രകാരം പഠിപ്പിച്ചിട്ടും ഇരുപത് ശതമാനത്തോളം കുട്ടികൾ നന്നായി എഴുതുവാനും വായിക്കാനും കഴിയാത്തവരായിട്ടുണ്ട് .അതേ സമയം തന്നെ ഭാഷയിൽ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. സർഗാത്മക രചനയിൽ ഏർപ്പെടുന്നതിനും ആശയങ്ങളെ വ്യത്യസ്ത രീതികളിൽ ആവിഷ്കരിക്കുന്നതിനും ഏറെ കുട്ടികൾക്ക് സാധിച്ചു. കുട്ടികളുടെ സ്വയം പഠനശേഷി വർധിച്ചതോടെ കേരളത്തിലെ എല്ലാ പത്രങ്ങളും കുട്ടികൾക്കായി പഠനവിഭവങ്ങൾ പങ്കിടുന്ന പ്രത്യേക പേജുകൾ തന്നെ ആരംഭിച്ചു. വിദ്യാലയങ്ങളിൽ വായനയുടെ സംസ്കാരം വളർന്നു വന്നു.ഭാഷാപഠനരീതി തുറന്നിടുന്ന സാധ്യതകൾ നിലനിർത്തി പരിമിതികൾ എങ്ങനെ തരണം ചെയ്യാം എന്ന ആലോചനകൾ പല രീതിയിൽ പല തലങ്ങളിൽ നടക്കുകയുണ്ടായി. അവയിൽ ശ്രദ്ധേയമായ മൂന്നു പരിപാടികളായിരുന്നു സാക്ഷരം, എന്റെ മലയാളം, കൈത്താങ്ങ് എന്നിവ.

കുട്ടികളുടെ ഭാഷാശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തല മലയാള തിളക്കം പരീക്ഷ നവംബർ 8 ന് സ്കൂൾ ഹാളിൽ നടന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള കുട്ടികളെയാണ് പ്രീ ടെസ്റ്റിന് വേണ്ടി തിരഞ്ഞെടുത്തത്. വീടിനുചുറ്റും വരുന്ന കനത്ത വെള്ളപൊക്കം ഭാവനയിൽ കണ്ടു ഒരു ചിത്രം വരക്കാനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്.ചിത്രം നിറം നൽകി ആകർഷകമാക്കാൻ കുട്ടികൾക്ക് സമയം നൽകി.അദ്ധ്യാപിക വായിച്ചു കൊടുത്ത കവിതക്കനുസരിച്ചു ഉപചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു .കുട്ടികൾ എഴുതുന്ന ഉത്തരങ്ങൾ അവരുടെ ചിത്രത്തിന് താഴെ എഴുതാൻ ആവശ്യപ്പെട്ടു .അതിനു ശേഷം പേരും ക്ലാസും എഴുതി പേപ്പർ സ്വീകരിച്ച് ഉചിതമായ ഗ്രേഡുകളും നൽകി. വിവരങ്ങൾ ക്രോഡീകരിച്ചു പ്രധാനാധ്യാപികയെ ഏല്പിച്ചു.

യു.പി

ക്ലാസ് എണ്ണം
5 8
6 11
7 3

എച്ച് എസ്

ക്ലാസ് എണ്ണം
8 17
9 21
10 7

മലയാളത്തിളക്കം ഡയറി

പേജ് നമ്പർ വിവരങ്ങൾ
പേജ് 1,2 പ്രാഥമിക വിവരങ്ങൾ (ട്രൈഔട്ട് ടീം, മലയാളത്തിളക്കം നടത്തുന്ന വിദ്യാലയത്തിലെ ആകെ കുട്ടികൾ, മറ്റു പ്രസക്തമായ വിവരങ്ങൾ)
പേജ് 3,4 ഇടത്തെ പേജിൽ കുട്ടികളുടെ പേര് (പ്രീ ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചത് ) ക്ലാസ്, ഡിവിഷൻ, മീഡിയം, വലത്തേ പേജിൽ ഹാജർ നിലയും പുരോഗതി സൂചനയും.
പേജ് 5-7 പ്രശ്നവിശകലന വിവരങ്ങൾ (പ്രീ ടെസ്റ്റ്, ഓരോദിവസവും കണ്ടെത്തുന്ന പ്രശ്നങ്ങൾ)
പേജ് 8-10 ഒന്നാം ദിവസം നടത്തുന്ന പ്രവർത്തനങ്ങൾ, രണ്ടാം ദിവസം നടത്തുന്ന പ്രവർത്തനങ്ങൾ, തുടർന്നുള്ള ദിനങ്ങളിലേയ്ക്കുള്ള പ്രവർത്തനങ്ങൾ (സമയസൂചനയടക്കം)
പേജ് 11-15 ഒന്നാം ദിവസത്തെ പ്രക്രിയാവിശദാംശങ്ങൾ, പ്രതികരണങ്ങൾ (അവതരണ തന്ത്രം, ഉന്നയിക്കേണ്ട ചോദ്യം, പ്രതീക്ഷിക്കുന്ന പാഠം, പാട്ട്, അഭിനയം, ചിത്രംവര തുടങ്ങിയ സങ്കേതങ്ങൾ സന്നിവേശിപ്പിക്കുന്ന മുഹൂർത്തം, കുട്ടികളിലുണ്ടായ ശ്രദ്ധേയമായ മാറ്റം എന്നിവ കുറിക്കണം.)
പേജ് 16,17 തിരിച്ചറിവുകൾ, വിജയാനുഭവങ്ങൾ, കെയ്‍സുകൾ, നേരിട്ട പ്രശ്നങ്ങൾ, പരിഹാര ചിന്തകൾ.
പേജ് 18-22 രണ്ടാം ദിവസത്തെ പ്രക്രിയാവിശദാംശങ്ങൾ.
പേജ് 23 ഒന്നാം ദിവസം നല്കിയ തുടർപ്രവർത്തനത്തോടുള്ള കുട്ടികളുടെ പ്രതികരണം.
പേജ് 24-28 രക്ഷിതാക്കളുടെ യോഗത്തിന്റെ ഹാജർ, പ്രക്രിയ, ഫീഡ്ബാക്ക് കുറിപ്പുകൾ.
പേജ് 29, 30 തിരിച്ചറിവുകൾ, വിജയാനുഭവങ്ങൾ, കെയ്സുകൾ, നേരിട്ട പ്രശ്നങ്ങൾ, പരിഹാര ചിന്തകൾ.
പേജ് 31-35 മൂന്നാം ദിവസത്തെ പ്രക്രിയാവിശദാംശങ്ങൾ.
പേജ് 36,37 തിരിച്ചറിവുകൾ, വിജയാനുഭവങ്ങൾ, കെയ്സുകൾ, നേരിട്ട പ്രശ്നങ്ങൾ, പരിഹാര ചിന്തകൾ.

ശ്രദ്ധ

കുട്ടി ആരോഗ്യത്തോടെ വളരുക, നല്ല നിലയിൽ പഠിക്കുക, മികവാർന്ന വ്യക്തിയായും, സമുഹജിവിയായും വികസിക്കുക എന്നത് ഏത് രക്ഷിതാവിന്റെയും അധ്യാപകന്റെയും ആഗ്രബവും ലക്ഷ്യവുമാണ്. വിട്ടിലും സ്കുളിലുമായി ലഭിക്കുന്ന അനുഭവങ്ങൾ, പരിഗണനകൾ,നേടുന്ന മുന്നറിവുകൾ, വളർച്ചയിലും വികസനത്തിലും നെരിടുന്ന വെല്ലുവിളികൾ , സഹജമായ താൽപര്യങ്ങൾ എന്നി ഓരോ കുട്ടിയുടെയും മറ്റും കുട്ടുകളുടേതിൽ നിന്ന് വ്യത്യസ്തമാണ്. അളവിലും ഗുണത്തിലുമുള്ള ഈ വ്യത്യസ്തതകൾ പരമാവതി പരിഗണിച്ച് ഓരോ കുട്ടിക്കും പഠനത്തിലൂടെ മികവാർന്ന രീതിയിൽ വളരാനും വികസിക്കാനുമുള്ള അവസരമൊരുക്കലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഊന്നൽ. കുട്ടികളുടെ വ്യത്യസ്തതകൾ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥയുണ്ടാവുന്നത്. അത്തരം കുട്ടികൾക്ക് പൊതുവായും വിവിധ വിഷയങ്ങളിൽ പ്രത്യേകമായും വേണ്ട പഠനപിന്തുണ എന്തെന്ന് അധ്യാപകസമൂഹം ഒരളവോളം വിശകലനം ചെയ്ത് കണ്ടത്തിയിട്ടിണ്ട്. എന്നാൽ സ്കൂൾ-ക്ലാസ്തലങ്ങളിൽ പിന്തുണ നൽകാനുള്ള പ്രവർത്തനങ്ങളും വിഭവങ്ങളും കണ്ടെത്തി ഒരുക്കുന്നതിൽ അധ്യാപകർ പലവിധ വെല്ലുവിളികൾ നെരിടുന്നു. "ശ്രദ്ധ"പദ്ധതി, പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടത്താനും അവരെ മുൻനിരയിലെത്തിക്കാൻ സഹായകമാവുന്ന പഠനപിന്തുണ നൽകാനും ലക്ഷ്യമിടുന്നു.പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് ശ്രദ്ധയിലൂടെ എല്ലാ പ്രോത്സാഹനവും നൽകുന്നു.

ശ്രദ്ധ ഹിന്ദി ക്ലാസുകൾ

ശ്രദ്ധ രസതന്ത്ര ക്ലാസുകൾ

37001sd4.resized.JPG

ശ്രദ്ധയുടെ രസതന്ത്രത്തിന്റെ ക്ലാസ് ആറ്റം മോഡലുമായി ബന്ധപ്പെടുത്തി നടത്തുകയുണ്ടായി .ഒരു മൂലകത്തിന്റെ ആറ്റം ത്തിനു ഒരു ന്യൂക്ലിയസ് ഉണ്ടന്നും ന്യൂക്ലിയസിനു ചാർജ് പോസിറ്റീവ് ആണെന്നും നെഗറ്റീവ് ചാർജ് ഉള്ള ഇലക്ട്രോൺ അതിനു ചുറ്റും കറങ്ങുന്നുണ്ടന്നും ,ചാർജ് ഇല്ലാത്ത ന്യൂട്രോൺ ഉണ്ടന്നും വിശദീകരിക്കകയുണ്ടായി .വിവിധതരം ലായനിയെ പറ്റിയും വിശദീകരിക്കയുണ്ടായി.



ശ്രദ്ധ ഭൗതികക്ലാസുകൾ

37001sd2.resized.JPG

9 താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ശ്രദ്ധയുടെ ഒരു ക്ലാസ് നടത്തപെടുകയുണ്ടായി പ്രകാശിക വസ്തുക്കളെ തിരിച്ചറിയാനുള്ള ശേഷി നേടുന്നതിനുള്ള ക്ലാസ് ആയിരുന്നു മേശ പുറത്തു കിടത്തി വച്ച ചാർട്ട് പേപ്പറിൽ ഗ്ലാസ് സ്ലാബ് പ്രിസം കോൺവെസ് ലെൻസ് കോൺകേവ് ലെൻസ് എന്നിവ വച്ച് കുട്ടികളെ പരിചയപ്പെടുത്തി ലെൻസുകളുടെ ഉപയോഗവും സവിശേഷതകളും കുട്ടികളെ ബോധ്യപ്പെടുത്തി.  


ശ്രദ്ധ ബയോളജി ക്ലാസുകൾ

Sredhabiology4.resized.jpg

പ്രകാശസോംസ്ലേഷണവുമായി ബന്ധപെടുത്തി ഹരിതകണം ഘടന ,പ്രവർത്തനം തുടങ്ങിയവയെ പറ്റി വിശദീകരിക്കയുണ്ടായി.



സുരീലി

ഹിന്ദിയോടെ ഉള്ള അഭിരുചി വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ് നടപ്പിലാക്കിയ സുരീലീ ഹിന്ദി എന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ ജനുവരി 17 ,18 തീയതികളിൽ നടക്കുകയുണ്ടായി.6ാംക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കഥ, കവിത ആക്ഷൻ സോങ് എന്നീ പ്രോഗ്രാമിലൂടെ കുട്ടികൾ ഭാഷയുടെ ആദ്യ പരിപാടികൾ ചവിട്ടിക്കയറി . ഇത് പോലുള്ള പ്രോഗ്രാമുകൾ നടത്തുക വഴി കുട്ടികൾക്ക് സംഭാഷണ ചാതുര്യം വർധിപ്പിക്കാനും ഭാഷ സ്നേഹം വർധിപ്പിക്കാനും സാധിക്കുന്നതാണ്.

സുരീലിക്ലാസുകൾ

ഹലോ ഇംഗ്ലീഷ് പ്രോഗ്രാം

ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തങ്ങൾ സുജ ജേക്കബിന്റെ നേതൃത്വത്തിൽ യു പി തലത്തിൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും നടക്കുന്നുണ്ട്.എ എം എച്ച് എസ് എസ് ഇടയാറന്മുള സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ഭാഗമായി 14- 11 -2020 ന് വൈകിട്ട് 7-30 ന് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് ലൂടെ ഒരു ക്ലാസ് നൽകാൻ സാധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ ടീച്ചർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം എടുത്ത മിസ്സ് ഗിഫ്റ്റി മറിയം അലക്സിആയിരുന്നു ക്ലാസ് എടുത്തത്. 35 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസ് ആയിരുന്നു കുട്ടികൾക്ക് ലഭിച്ചത്. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിനെ കുറിച്ച് വ്യക്തത കിട്ടുവാൻ ഇ ക്ലാസ്സ്‌ വളരെ അധികം പ്രയോജനപ്പെട്ടു , കൂടാതെ ഇംഗ്ലീഷ് ഭാഷ ഉച്ചാരണം , ഇംഗ്ലീഷ് ഭാഷയിൽ സംഭാഷണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾ ദൈനംദിനജീവിതത്തിൽ ഇംഗ്ലീഷ് ഭാഷ കൂടുതൽ ഉപയോഗിക്കേണ്ട ആവശ്യകത എന്നീ കാര്യങ്ങൾ ഉൾപ്പെട്ട പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത്. കുട്ടികൾ വളരെയധികം സന്തോഷത്തോടെ ആയിരുന്നു ഈ ക്ലാസിൽ പങ്കെടുത്തത്. തുടർന്നും ഇങ്ങനെയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.

2021-22അദ്ധ്യയനവർഷം ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ബഹുമാനപ്പെട്ട ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ ചരമ വാർഷിക ദിനമായ ജൂലൈ 27 ന് ഇംഗ്ലീഷ് ക്ലബ്ബിലെ കുട്ടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ ഡോക്യുമെൻ്ററി 9 എ യിലെ ലിജിൻ ജോർജ് ജോൺ തയ്യാറാക്കി. അദ്ദേഹത്തിന്റെ മോട്ടിവേഷണൽ തോട്ട്സ് കുട്ടികൾ അവതരിപ്പിച്ചു. ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ ചിത്രങ്ങൾ കുട്ടികൾ വരയ്ക്കുകയും പോസ്റ്റർ തയ്യാറാക്കി നൽകുകയും ചെയ്തു. ഇംഗ്ലീഷ് അദ്ധ്യാപകരായ ഡോളി തോമസ്, ലക്ഷമി പ്രകാശ് ,സുജ ജേക്കബ്, സയന സൂസൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.

ഗണിത ലാബ്

ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിലെ ഗണിത ക്ലബ്ബിലെ അംഗങ്ങൾ ഈ കൊറോണക്കാലത്ത് അവരവരുടെ വീടുകളിൽ ജോമട്രിക്കൽ ചാർട്ട് ,നമ്പർ പാറ്റേൺ മോഡൽസ് ,മാജിക് ചതുരം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഈ പ്രവർത്തനങ്ങൾ ഗണിത ലോകത്തേക്ക് കുട്ടികളെ ഏറെ ആകർഷിച്ചു.

ക്ലാസ് മാഗസിൻ

ക്ലാസ് അടിസ്ഥാനത്തിൽ ഓരോ വിദ്യാർത്ഥിയുടെയും സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിന് ഉതകുന്ന  കവിത, കഥ, ഉപന്യാസം, ചിത്രങ്ങൾ, കാർട്ടൂണുകൾ ഇവ ഉൾപ്പെടുന്ന മാഗസിൻ അധ്യാപകരുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നുണ്ട്

കൈയ്യെഴുത്ത് മാസിക

കുട്ടികളുടെ സർഗാത്മക വാസനകളെ വളർത്തി എടുക്കുവാൻ സാധിക്കുന്ന കൈയ്യെഴുത്ത് മാസികകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

ലിറ്റിൽ കൈറ്റ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ വർഷവും വിദ്യാലയ വാർത്തകളും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു.പ്രൈമറി തലത്തിൽ ഉള്ള കുട്ടികളും ഡിജിറ്റൽ മാഗസിനിൽ നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്.

ചിത്രരചനകൾ

വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ചിത്ര രചനാ മത്സരങ്ങളും കാർട്ടൂൺ രചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്

വായനാക്കുട്ടം

കൈയ്യെഴുത്തുമാസിക, ഡിജിറ്റൽ മാസിക, ക്ലാസ് മാഗസിൻ തുടങ്ങിയവയുടെ പ്രസിദ്ധീകരണത്തിന് ആവശ്യമായ വായനക്കൂട്ടം ഓരോ ക്ലാസുകളിലും രൂപീകരിച്ചിട്ടുണ്ട്.

വായന മൂല

ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളുടെ വായനാശീലം വളർത്തുന്നതിന് ആവശ്യമായ വായന മൂലകൾ ഉണ്ട്.

ടാലന്റ് ലാബ്

കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗംത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സ്കൂളിൽ നടത്തുന്നുണ്ട്. കഥ,കവിത, ഉപന്യാസങ്ങൾ,നാടൻപാട്ട്,ചിത്രരചന,ക്വിസ് തുടങ്ങിയവ ഇവയിൽ പ്രധാനപെട്ടതാണ്.

കാർഷീക പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ കാർഷിക മേഖലയിലുള്ള വികസനത്തിന് ഇടയാക്കുന്നു

ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

വിദ്യാഭ്യാസം എന്നാൽ സമൂഹത്തിലെ ഏവരെയും ഒരുമിച്ച് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശത്തിലേക്ക് ഉയർത്തുക എന്നുള്ള തത്ത്വത്തിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുകൾക്കു കംപ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കംപ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും, ഉപയോഗങ്ങളെക്കുറിച്ചും അവർക്ക് ബോധവത്കരണം നടത്തി.

പ്രവൃത്തിപരിചയമേള

കഴിഞ്ഞ പതിമൂന്നു വർഷമായി പ്രവൃത്തി പരിചയ മേളയിൽ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ പങ്ക്‌ എടുത്തു പോരുന്നു. കഴിഞ്ഞ എട്ടു വർഷങ്ങളിലായി ജില്ലാതല ഓവറോൾ ചാംപ്യൻഷിപ്പും, ഒരു പ്രാവശ്യം സംസ്ഥാനതല ഓവറോൾ ചാംപ്യൻഷിപ്പും കാരസ്ഥമാക്കി. സംസ്ഥാനതലത്തിൽ സ്‌കൂളിൽ നിന്നും സ്ഥിരംമായി പങ്കെടുക്കുന്ന ഇനങ്ങൾ ചുവടെചേർക

  1. ഈറ മുള കൊണ്ട് ഉള്ള ഉല്പന്നങ്ങൾ
  2. മുത്തുകൾ കൊണ്ട് ഉള്ള ഉല്പന്നങ്ങൾ.
  3. ബഡിങ്‌ , ലയറിങ് , ഗ്രാഫ്റ്റിങ്
  4. ചിരട്ട കൊണ്ടുള്ള ഉല്പന്നങ്ങൾ
  5. പാവ നിർമ്മാണം
  6. ഗാർമെന്റ് മേക്കിങ്
  7. പ്ലാസ്റ്റർ ഓഫ് പാരീസ്
  8. റക്സിൻ , കാൻവാസ്‌ , ലെതർ ഉല്പന്നങ്ങൾ
  9. പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം
  10. എഴുതുന്നതിനുള്ള ചോക്ക് നിർമ്മാണം
  11. പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ

സ്കൂൾ സുരക്ഷാ ക്ലബ്

നല്ല ഒരു തലമുറ രൂപപ്പെടുത്തുന്നതിന് സുരക്ഷിതമായ വിദ്യാഭ്യാസം അനിവാര്യമാണ്. ദുരന്ത സാധ്യത ലഘൂകരണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുക വഴി നല്ല സുരക്ഷിതമായ വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കും. ഇതിനാണ് സർക്കാർ 2005 ദുരന്തനിവാരണ നിയമം സ്ഥാപിച്ചിട്ടുള്ളത്. അധ്യാപകർക്ക് ഇടയിലും വിദ്യാർഥികൾക്കിടയിലും സുരക്ഷാ ബോധം വളർത്തുവാനുള്ള നടപടികൾ സ്വീകരിക്കാൻ ഈ നിയമം അനുചിതമാണ്. സ്കൂളുകളുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് സർക്കാർ സ്കൂൾ സുരക്ഷാ ഉപദേശക സമിതി രൂപീകരിച്ചത്. ഇതിന്റെ ചുമതല ദുരന്തനിവാരണ അതോറിറ്റിക്കും വിദ്യാഭ്യാസ വകുപ്പിനും ആണ്. സ്കൂൾ സുരക്ഷാ ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ചുമതല ശ്രീ ജെബി തോമസ് സാറിനാണ്.

പഠനോത്സവം

37001pd19.resized.JPG

ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിന്റെ പഠനോത്സവം 14/02/2019ൽ നടത്തപ്പെട്ടു.സ്കൂൾ എച്ച് .എം. ശ്രീമതി അന്നമ്മ നൈനാൻ അധ്യക്ഷത വഹിച്ചു. മീറ്റിംഗ് ശ്രീമതി ഷീജ ടോജി (ആറന്മുള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)ഉത്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ് ശ്രീ രാജ്കുമാർ ,വൈസ്പ്രസിഡന്റ് ശ്രീ സജു പാറയിൽ ,സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവൽ എന്നിവർ പ്രസംഗിച്ചു,പാഠഭാഗവുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാസൃഷ്ടികൾ കല പരിപാടികൾ മീറ്റിംഗിന് കൊഴുപ്പാക്കി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളുടെ പഠനാപ്രവർത്തങ്ങളുടെ പ്രദർശനവും നടന്നു.

പഠനോത്സവം 2018-19....... മികവിന്റെ ഉത്സവം!!!! പരീക്ഷയില്ലാത്ത മത്സരം .... പഠനവുമായി ബന്ധപ്പെട്ടയെല്ലാ വിഷയങ്ങളെയും അടിസ്ഥാനപെടുത്തി ക്ലാസിൽ നടത്തിയ പ്രവർത്തനങ്ങളെ ഒരു എക്സിബിഷൻ നടത്തി നാടൻപാട്ട്,ഗണിതപാട്ട്,ഫസ്റ്റെയ്ട് എന്ന വിഷയവുമായി മൈയ്മ്,ഗണിത നാടകം, ഇഗ്ലീഷ് സ്കിറ്റ്,ഇഗ്ലീഷ് പോയം ഡാൻസ്, കവിതാലാപനം എയിരോബിക്സ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു ഇത് കുട്ടികൾക്ക് പ്രചോദനം നൽകുന്നവയായിരുന്നു.ഈ പ്രവർത്തനങ്ങൾ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.

പഠനോത്സവകാഴ്ചകൾ

സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

2021-2022 വർഷത്തെ സ്കൂൾ കോ-ഓപ്പറേറ്റീവ്സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ക്രമിക്യതമായി നടന്നു.ശ്രീമതി ലിമാ മത്തായി ഈ അദ്ധ്യയന വർഷത്തെ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഒന്നാം വോളിയം പുസ്തകങ്ങളുടെ വിതരണം ജൂൺ ആദ്യവാരത്തോടെ പൂർത്തിയായി. 5-മുതൽ 10 വരെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാം അധ്യാപകരുടെ സഹായത്തോടെ ഭംഗി- യായി നിറവേറ്റി വരുന്നു. നവംബർ മാസത്തോടെ 3-     വോളിയം പുസ്തകങ്ങളുടെ വിതരണത്തോടെ ഇ അധ്യയന വർഷത്തെ പുസ്തകം വിതരണം പൂർത്തിയായി.

യു പി ഐ .ടി ലാബ് ഉദ്ഘാടനം

37001 up lab5.resized.JPG




മറ്റുു ക്ലബ്ബ് പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്ബ്

2022-23 പ്രവർത്തനങ്ങൾ

പി.ടി.എ മീറ്റിംഗ്

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ 2022 - 23 അക്കാദമിക വർഷത്തിലെ അഞ്ചാം ക്ലാസിലെ  പിടിഎ മീറ്റിംഗ് 8- 7 -22ന് ഉച്ചക്ക് 2 പി എംമ്മിന് നടത്തപ്പെടുകയുണ്ടായി. മൗന പ്രാർത്ഥനയോടുകൂടി മീറ്റിംഗ് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട ശ്രീമതി അനില സാമുവലിന്റെ അധ്യക്ഷതയിലാണ് മീറ്റിംഗ് നടത്തിയത്. ശ്രീമതി സുജ ടീച്ചർ സ്വാഗത പ്രസംഗവും തുടർന്ന് അനില ടീച്ചർ അധ്യക്ഷ പ്രസംഗവും നടത്തി.

പ്രതികൂല കാലാവസ്ഥയിലും എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ കടന്നു വന്നതിൽ ടീച്ചർ അതിയായ സന്തോഷം അറിയിച്ചു അതിനോടൊപ്പം തന്നെ സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പൊതു നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശ്രീമതി  ലെജി ടീച്ചർ കുട്ടികൾ പാലിക്കേണ്ട അച്ചടക്ക ശീലങ്ങളും മാതാപിതാക്കൾ അറിയേണ്ട പൊതു നിർദ്ദേശങ്ങളും  നൽകി. എല്ലാ അധ്യാപകരും വിഷയാടിസ്ഥാനത്തിൽ  വേണ്ട നിർദ്ദേശങ്ങൾ നൽകി. മാതാപിതാക്കൾ അവരുടെ അഭിപ്രായങ്ങൾ പറയുകയും ഫീഡ്ബാക്ക് രേഖപ്പെടുത്തി നൽകുകയും ചെയ്തു.ശ്രീമതി സൂസൻ ബേബി ടീച്ചർ  മീറ്റിങ്ങിൽ കടന്നുവന്ന എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കൃതജ്ഞത അറിയിക്കുകയും 4 പി.എമ്മിന്  മീറ്റിംഗ് അവസാനിക്കുകയും ചെയ്തു.

ചിത്രശാല