എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/കൊറോണ ബാധിക്കാത്തകൊന്നപ്പൂക്കൾ

കൊറോണ ബാധിക്കാത്ത കൊന്നപ്പൂക്കൾ

ഒരു വേനൽച്ചൂടിൽ മഞ്ഞ-
പ്പട്ടുടുത്ത് അങ്ങനെ
ഇളംകാറ്റിൽ തഴുകിയെത്തുന്നവൾ
ആരാണെന്നോ മനസ്സിനെ
തൊട്ടുണർത്തുന്ന പാവം
കണിക്കൊന്നപ്പൂവുകൾ
വിഷുവും വന്നെത്തി
കണിവയ്ക്കാൻ സമയമിങ്ങെത്തി
മുൻപന്തിയിൽ കാണുമവൾ
വെള്ളരി കായ്കനികൾക്കൊപ്പം...
തൊടിയിലെങ്ങും കൊന്നകൾ നിറഞ്ഞു...
മലയാളനാട്ടിൽ വർഷത്തിലൊരിക്കൽ
വരും ഒരതിഥിയല്ലോ ഇവൾ
എന്നാൾ ഇന്ന് ഇവൾ അറിയുന്നില്ല
ഇവൾക്ക് മുൻപേ ഒരതിഥി എത്തിയെന്ന്
ലക്ഷക്കണക്കിനു ജീവൻ കവർന്നവൻ
ആഹ്ലാദിക്കുമ്പോൾ, അനേകം കൂരയിൽ ഒതുങ്ങിടുന്നു
ആ മഹാമാരിയുടെ പേരാണ്
ഇന്ന് മുഴുങ്ങിക്കേൾക്കുന്നത്
എവിടെയും കൊറോണയെന്നു മാത്രം
ഐശ്വര്യത്തിൻ പ്രതിനിധിയായി
ആ മഞ്ഞപ്പൂവണിഞ്ഞ
കൊന്നകൾ ഇതൊന്നുമറിയുന്നില്ല
പ്രകൃതി തൻ ഭാഗമായ ഇവയെ
ഇതൊന്നും ബാധിക്കുന്നില്ല
വരുന്ന വിഷുവിനെ
എതിരേൽക്കാൻ എങ്ങും
മഞ്ഞപ്പൂവണിഞ്ഞ് കാത്തിരിക്കും
ചെറുകന്യകയാണവൾ...

അഞ്ജലി നായർ
10 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - P C Supriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത