എ. എം. എം.എച്ച് എസ്സ് കരവാളൂർ/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ പടയാളികൾ

പ്രതീക്ഷയുടെ പടയാളികൾ

കണ്ണുചിമ്മാതിരിക്കുന്ന
നമ്മുടെ കണ്ണുകൾ ഇടറിത്തുറക്കുന്നൊരാ നേരം കൊണ്ടതാ പടരുന്നു മഹാമാരി.
പേമാരിക്കാലത്ത് പുറത്തിറങ്ങിയ നാം ഈ മാരിക്കാലത്തകത്തി-
രിക്കലാണുത്തമം. അനുവദിക്കരുതൊരിക്കലും
നമ്മുടെ ശരീരത്തിലവന്
സ്ഥാനം നൽകരുത്.
കോർക്കേണ്ട കൈ നമുക്കീവേളയിൽ
കോർത്തിടും മനമായ്
പ്രവൃത്തിച്ചിടാം.
പണ്ടേ പടിക്കലേ കിണ്ടിവെള്ളം,തുടരാം നമുക്കിനിയുള്ളകാലം
പൊരുതാം നമുക്കിനി
രോഗത്തോട് കരുതാം
വിശുദ്ധമാം ശുചിത്വബോധം. കഴുകിടാം കൈകളും കരുതിടാം ജീവനായ്
രോഗപ്രതിരോധം അനിവാര്യമായ്.
ഒരുവൻ ശുചിയോടിരുന്നാൽ
അവനുടെ വീടും ശുചിയുള്ളതാകും.
വൃത്തിയാം വീടതുണ്ടെങ്കിൽ നമ്മുടെ നാടും ശുചിയുള്ളതാകും.
ഭയമല്ലവേണ്ടത് ജാഗ്രതയും രോഗപ്രതിരോധവും മറ്റുമാണ്.
നിറവും മതവും ഭാഷയും പദവിയും
നോക്കാതെ മനുജനെ കീഴടക്കുന്നൊരാ വീരനെ നമുക്കൊന്നായ്
തടുക്കാം.
പാലിച്ചിടാം നമുക്ക്
നിയമപാലകർ തൻ വാക്കുകൾ
നമ്മുടെ രക്ഷകരാകുന്ന ആതുരസേവകർക്കായ്
പ്രാർഥിച്ചിടാം.
പൊരുതിടാം നമുക്കീവേളയിൽ,
ഒന്നായ് മനം ചേർക്കാം
പ്രതീക്ഷതൻ പടയാളികളായ്.....

അക്ഷയ വി നായർ
9 A എ. എം. എം.എച്ച് എസ്സ് കരവാളൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത