എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരിവെള്ളൂർ - വിദ്യകൊണ്ട് വിനയവും വിജയവും ആർജിച്ച ജനസഞ്ചയമാണ് ഈ നാടിനെ മാറ്റിപ്പണിതത്, മലയാളിയുടെ ചിന്തയുടെ, സർഗപരതയുടെ തെളിനീരുറവകൾ എവിടെയുണ്ടോ അവിടെയെല്ലാം കരിവെള്ളൂരിന്റെ സാന്നിധ്യമുണ്ട്. ഭാരതീയ ബഹിരാകാശ രംഗത്തെ ശാസ്ത്രജ്ഞർ തൊട്ട് നാസയുടെ കർമ്മമണ്ഡലത്തിൽവരെ കരിവെള്ളൂർ ഗ്രാമത്തിന്റെ കയ്യൊപ്പ് കാണാം. ഈ ജ്ഞാനവൈഭവങ്ങളുടെ സ്രോതസ്സായി വർത്തിച്ചുകൊണ്ടിരിക്കുന്നത്. എ.വി. സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ ആണ്. കരിവെള്ളൂരിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ വെളിച്ചമായ ഈ മഹത് സ്ഥാപനത്തിന്റെ പിറവിക്കും വളർച്ചയ്ക്കും വേണ്ടി നേതൃത്വം നൽകിയ മഹാനായ എ.വി. കുഞ്ഞമ്പു എന്ന വിപ്ലവനായകന്റെയും അദ്ദേഹത്തോടൊപ്പം നിരങ്കുശം പ്രവർത്തിച്ച് നിരവധി സാമൂഹ്യപ്രവർത്തകരുടെയും പരിശ്രമ ഫലമാണ്. പോരാട്ടത്തിലൂടെ നേടിയ കൂട്ടായ്മ

വടക്കെ മലബാറിലെ മറ്റു പ്രദേശങ്ങളെപ്പോലെ ഒരു സാധാരണ ഗ്രാമമായിരുന്ന കരിവെള്ളൂർ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിന്റെ അനീതിക്കും മനുഷ്യത്വരഹിതമായ ഭരണസംവിധാനത്തിനും എതിരെ നടത്തിയ അതിശക്തമായ ചെറുത്ത് നിൽപ്പാണ് ഈ ഗ്രാമത്തിന് ചരിത്രത്തിൽ ഇടം നേടി കൊടുത്തത്. ഈ സമരത്തിന് നേതൃത്വം നൽകിയ എ.വി.കുഞ്ഞമ്പു, കെ. കൃഷ്ണൻ മാസ്റ്റർ, പി.കുഞ്ഞി രാമൻ തുടങ്ങിയ നേതാക്കളുടെ ത്യാഗവും സമർപ്പണ ബുദ്ധിയും സമഭാവനയും ദീർഘദർശനവും മാതൃകാപരമായ പ്രവർത്തനവുമാണ് കരിവെള്ളൂരിനെ കരിവെള്ളൂരാക്കിയത്. അവരെ ഉത്തമരായ നേതാക്കന്മാരാക്കി മാറ്റിയ കറകളഞ്ഞ മനുഷ്യസ്നേഹവും സാമൂഹ്യ രാഷ്ട്രീയ വീക്ഷണവുമാണ് പിൻതലമുറക്ക് എണ്ണ വറ്റാത്ത ഖനിയെപ്പോലെ ഊർജ്ജസ്രോതസ്സായി വർത്തിക്കുന്നത്.

മണക്കാടൻ ഗുരുക്കളും പലിയേരി എഴുത്ത ച്ഛനും ശങ്കരനാഥ ജ്യോത്സ്യരും കൊളുത്തിയ വിജ്ഞാനത്തിന്റെ ദീപശിഖ കടിഞ്ഞിയിൽ കേളു എഴുത്തച്ഛനിലൂടെ കൂടതൽ ദീപ്തമായി. തുടർന്ന ഏ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളത്തിലെ ലക്ഷണമൊത്ത രണ്ടാമത്തെ യുവജന പ്രസ്ഥാനമായ അഭിനവ ഭാരത യുവക് സംഘവും (ഒന്നാമത്തേത് പൊന്നറ ശ്രീധരൻ സ്ഥാപിച്ച യൂത്ത് ലീഗ്) അതിന്റെ ഭാഗമായ നിശാ പാഠശാലയും ബഹുജനങ്ങളിൽ പ്രസരിപ്പിച്ച വിജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് പിൽക്കാല കരിവെള്ളൂർ ജനത ജീവിതം പടുത്തുയർത്തിയത്

  ഇരുപതിലധികം അംഗീകൃത ഗ്രന്ഥശാലകളും വായനശാലകളും നിരവധി കലാസമിതികളും ക്ലബ്ബുകളും നടത്തുന്ന പ്രവർത്തനങ്ങൾ നൽകുന്ന അനൗപചാരിക വിദ്യാഭ്യാസവും യുവജനസംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്ന രാഷ്ട്രീയ വിദ്യാഭ്യാസവുമാണ് ബഹുജന വിദ്യാഭ്യാസത്തിന് ആക്കം കൂട്ടുന്നത്.ഏതൊരു പ്രവർത്തനവും ഏറ്റെടുത്ത് നടത്താനുള്ള ആത്മധൈര്യം ലഭിക്കുന്നത് നിസ്സ്വാർത്ഥരായ പൊതുപ്രവർത്തകരുടെ സംഘടനാവൈഭവത്തിൽ നിന്നാണ്.

ശാസ്ത്ര സാഹിത്യ കലാ വ്യാപാര മണ്ഡലങ്ങളിൽ മെച്ചപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്ന നിരവധി പേരെ സംഭാവന ചെയ്യാൻ കരിവെള്ളൂരിന് കഴിഞ്ഞു. കലാസാഹിത്യരംഗത്ത് പ്രമുഖരായ പലരേയും ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചി നീയർമാർ, ടെക്നോക്രാറ്റുകൾ, കമ്പ്യൂട്ടർ വിദഗ്ധർ, അഭിഭാഷകർ, കോളേജ് ലക്ചറർമാർ, അധ്യാപകർ, സർക്കാർ ജീവനക്കാർ, വിദഗ്ധ തൊഴിലാളികൾ എന്നീവിഭാഗത്തിൽപ്പെട്ട നിരവധി പേരെ സംഭാവ നരകൊണ്ട് മികച്ച മനുഷ്യവിഭവശേഷി വളർത്തിയെടുക്കുവാൻ കഴിഞ്ഞതാണ് കരിവെള്ളൂരിന്റെ മറ്റൊരു സവിശേഷത. ഈ നേട്ടം കൈവരി ക്കുവാൻ കഴിഞ്ഞതിൽ ഏവി സ്മാരക ഗവൺമെണ്ട് ഹയർസെക്കണ്ടറി സ്കൂളിന്റെ സംഭാവന എടുത്തു പറയത്തക്കതാണ്, നിസ്തുലമാണ്.

   പരസ്പര സഹകരണവും ബഹുമാനവും

ബഹുസ്വരതയെ അംഗീകരിക്കുന്നതിൽ കരിവെള്ളൂർ ജനത അഭിമാനം കൊള്ളുന്നു എല്ലാ വിഭാഗം ജനങ്ങൾക്കും അർഹമായ പരിഗ ണന ലഭിക്കുന്നതിനാൽ ജന ങ്ങൾ സഹവർത്തിത്ത്വത്തോ ടെ കഴിയുന്നതും കരിവെള്ളൂ രിന്റെ സവിശേഷതയാണ്. അവിശ്വാസികളും വിശ്വാസി കളും പരസ്പരം യോജിക്കി ല്ലെന്ന വിമർശനത്തിന് മറുപ ടികൂടിയാണ് കരിവെള്ളൂർ. ആദിമുച്ചിലോട്ട് കാവ്, കരി വെള്ളൂർ മഹാശിവക്ഷേത്രം, പെരളം ഭഗവതിക്ഷേത്രം, പുത്തൂരമ്പലം, മറ്റ് നിര വധിക്ഷേത്രങ്ങൾ, തറവാട്ടുക്ഷേത്രങ്ങൾ, കാവുകൾ, മുണ്ട്യകൾ, കരിവെള്ളൂർ ജുമാമസ്ജിദ് എന്നിവ വിശ്വാസികളുടെ ആരാധനാകേന്ദ്രങ്ങളാണ്. കരി വെള്ളൂരിലെ അത്രയും എണ്ണം ക്ഷേത്രങ്ങൾ സമീ പ്രപ്രദേശങ്ങളിൽ എവിടെയും ഇല്ല. കുടുംബങ്ങളിൽ ഒരേ ചുവരിൽ തന്നെ കാറൽ മാർക്സിന്റെയും മുത്തപ്പന്റെയും ഫോട്ടോകൾ തൂങ്ങുന്നത് കരിവെള്ളൂ മിന്റെ സവിശേഷതയായി ആംസ്റ്റർഡാം യൂനിവേ ഴ്സിറ്റിയിലെ ചരിത്രഗവേഷണ വിദ്യാർത്ഥി ഡിവിറ്റ് ചൂണ്ടിക്കാട്ടുകയുണ്ടായി.