കൊറോണ പാട്ട്

കൊറോണ നാട് വാണീടും കാലം മനുഷനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല വാഹനാപകടം തീരെയില്ല
വട്ടം കൂടാതും കുടിച്ചിടാനും നാട്ടിൽ പുറങ്ങളിൽ ആരുമിച്ച
ജങ്ക് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക് കഞ്ഞിക്കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല കല്യാണത്തിൽ പോലും ജാടയില്ല
നേരമില്ലെന്ന പരാതിയില്ല ആരുമില്ലെന്നുള്ള തോന്നലില്ല എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊന്നായി ചേർന്നു നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും

 

ആര്യ പിടി
5 D എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത