എ.യു.പി.എസ്.കവളപ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കവളപ്പാറ

പാലക്കാട് ജില്ലയിലെ ഷൊർണൂരിനടത്തുള്ള കവളപ്പാറയാണ് എൻ്റെ ഗ്രാമം.

വാമൊഴിയായി പ്രചരിക്കുന്ന പല ചരിത്രങ്ങൾ ഈ ഗ്രാമത്തെക്കുറിച്ച് ഉണ്ട്. സാമൂതിരി രാജാവിനെ പാറയാണെന്ന് പറഞ്ഞ് കബളിപ്പിച്ച് മൂപ്പിൽ നായർ അളന്നെടുത്ത പ്രദേശമായതിനാ.ൽ കബളപ്പാറ എന്ന് പേര് ലഭിക്കുകയും പിന്നീടത് കവളപ്പാറയായി മാറുകയും ചെയ്തു.  കുന്നുകളും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളും ശുദ്ധജല സ്രോതസ്സുകളും ഉൾപ്പെടുന്ന ഈ പ്രദേശം ഭൂമിശാസ്ത്രപരമായി പ്രത്യേകതകൾ നിറഞ്ഞതാണ്. 1921 ൽ മാപ്പിള ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അഭയം തേടി കവളപ്പാറയിലെത്തിയവർക്ക് സൗജന്യമായി 10 സെൻ്റ് സ്ഥലവും വീട് നിർമിക്കാനാവശ്യമായ ധനവും നൽകി സഹായിച്ചു. ടിപ്പുവിൻ്റെ പടയോട്ട കാലത്ത് കവളപ്പാറയുടെ നായർ പടയാളികൾ ബ്രിട്ടീഷ് പട്ടാളത്തിൻ്റെ സഹായത്തോടെ ടിപ്പുവിനെ യുദ്ധത്തിൽ തോല്പിച്ചിരുന്നു. വിദ്യാഭ്യാസം നൽകിയാൽ മാത്രമെ നാടിനു പുരോഗതി ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കി 2 വിദ്യാലയങ്ങൾ നിർമിച്ചു. കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കളി സ്ഥലങ്ങൾ നിർമിച്ചു.കവളപ്പാറയിൽ കഥകളി യോഗമുണ്ടായിരുന്നതായി ചരിത്രരേഖകളിലുണ്ട്. തോൽപ്പാവകൂത്തിന് പ്രചാരം നൽകിയത് കവളപ്പാറ മൂപ്പിൽ നായരായിരുന്നു. ചരിത്രത്തിൻ്റെ ഭാഗമായി നാടിൻ്റെ ഐശ്വര്യ ചിഹ്നമായ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു സംസ്കാരമായിരുന്നു കവളപ്പാറയുടേത്.