എ.യു.പി.എസ്.എഴുവന്തല നോർത്ത്

(എ.യു.പി.എസ്.എഴുവന്തല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ നെല്ലായ കൃഷ്ണപ്പടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് എഴുവന്തല നോർത്ത്.

എ.യു.പി.എസ്.എഴുവന്തല നോർത്ത്
20461logo1.jpeg
20461.jpg
വിലാസം
നെല്ലായ

നെല്ലായ
,
നെല്ലായ പി.ഒ.
,
679335
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽenupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20461 (സമേതം)
യുഡൈസ് കോഡ്32061200216
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലായ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ496
പെൺകുട്ടികൾ436
ആകെ വിദ്യാർത്ഥികൾ932
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എം കെ
പി.ടി.എ. പ്രസിഡണ്ട്മുബഷിർ ഷർഖി
എം.പി.ടി.എ. പ്രസിഡണ്ട്റഹ്‌മത്തുന്നീസ
അവസാനം തിരുത്തിയത്
09-03-202220461


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

                           നെല്ലായ ഗ്രാമത്തിലെ ഹൃദയ ഭാഗത്തായി കാലങ്ങളേറെയായി അക്ഷരമധുരം പകർന്നു കൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശി. സർഗ്ഗധനരായ അധ്യാപകരും, എന്തിനും ഏതിനും കൂടെ നിൽക്കുന്ന മാനേജ്മെന്റും. പ്രതിഭകളും വിദ്യാസമ്പന്നരും പ്രഗത്ഭരുമായ അധ്യാപകർ പകർന്നു നൽകിയ കൈത്തിരി അണയാതെ കാത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയിലെ അധ്യാപകർ. ചരിത്ര പ്രാധാന്യമുള്ളതും പ്രഗത്ഭരായ പൂർവ വിദ്യാർത്ഥികളെ വാർത്തെടുത്തതുമായ ഈ വിദ്യാലയ ചരിത്രത്തിലേക്ക്....  കൂടുതൽ അറിയാം                          

ഭൗതികസൗകര്യങ്ങൾ

  • സയൻസ് ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • മാലിന്യ സംസ്കരണ യൂണിറ്റ്
  • മൊബൈൽ സ്മാർട്ട് ക്ലാസ്
  • ജൈവവൈവിധ്യപാർക്ക്
  • കുടിവെള്ള സ്രോതസ്സുകൾ

കൂടുതൽ അറിയാം...

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായരുടെ സ്ഥലത്ത് ചേലക്കാട്ടുതൊടി രാമനെഴുത്തച്ഛനും വില്ലത്ത് നാരായണനെഴുത്തച്ഛനും ചേർന്നാണ് 1904ൽ സ്കൂൾ സ്ഥാപിതമായത്. മാനേജറായ ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായർ മാനേജ്‌മെന്റ് സി പി കോയക്കുട്ടി ഉസ്താദിന് കൈമാറി. പിന്നീടദ്ദേഹം മാനേജ്‌മെന്റ് കരുണാകരൻ നായർക്കും കരുണാകരൻ നായർ ആദ്യ പ്രധാനാധ്യാപകനായിരുന്ന പി സി രാമൻകുട്ടി മാസ്റ്റർക്ക് കൈമാറി. പി സി രാമൻകുട്ടി മാസ്റ്ററുടെ മരണ ശേഷം മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ ധർമ്മപത്നി പി എം ജയലക്ഷ്മി ടീച്ചർക്കായി. 2004ൽ ജയലക്ഷ്മി ടീച്ചറുടെ കാലശേഷം മകൻ പി എം സുകുമാരൻ മാനേജ്‌മെന്റ് എറ്റെടുത്തു. അദ്ദേഹത്തിന്റെ അനുജൻ പി എം സുരേഷ്‌കുമാർ, സഹോദരി പി എം ഉഷ എന്നിവരും ചേർന്ന് വിദ്യാലയം നടത്തി വരുന്നു.

ഇപ്പോഴത്തെ പ്രധാനാധ്യാപിക

ഗീത എം കെ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകർ വർഷം
1 പി സി രാമൻകുട്ടി മാസ്റ്റർ 1948 - 1976
2 മൂപ്പത്ത് രാമചന്ദ്രൻ മാസ്റ്റർ 1976 - 1992
3 മാലതി ടീച്ചർ 1992 - 1993
4 മീനാക്ഷിക്കുട്ടി  ടീച്ചർ 1993 - 1994
5 ഒ പി  ചന്ദ്രിക ടീച്ചർ 1994 - 1995
6 വിജയലക്ഷ്മി ടീച്ചർ 1995 - 2001
7 അച്ചുതൻ മാഷ് 2001 - 2004
8 ശാന്തകുമാരി ടീച്ചർ 2004 - 2006
9 സൂര്യൻ മാസ്റ്റർ 2007
10 ഒ പി  ചന്ദ്രിക ടീച്ചർ 2007 - 2019
11 പി ഗീത ടീച്ചർ 2019 - 2021
12 എം കെ ഗീത ടീച്ചർ 2021 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സരള മധുസൂദനൻ

ഉഷ കാരാട്ടിൽ

ഷബീറലി

അൻസാർ തച്ചോത്

ഗോപാലൻ വിശ്വനാഥൻ

Dr. ശശി

മഹ്മൂദ് ബാബു

വിദ്യ കാറൽമണ്ണ

ഷഹീറലി

ദിവാകരൻ പൂമരത്തിൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും 12 കിലോമീറ്റർ കുളപ്പുള്ളി - കൈയിലിയാട് - മോളൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ചെർപ്പുളശ്ശേരി ടൗണിനടുത്ത് നെല്ലായ കൃഷ്ണപ്പടിയിൽ സ്ഥിതിചെയ്യുന്നു

Loading map...