സമൂഹ മാധ്യമങ്ങൾ നിറയെ ഇവനാണ്
ലോകം ഇന്നിന്റെ കൈപ്പിടിയിലാണ്
മനുഷ്യനെ കൈ കഴുകാൻ പഠിപ്പിച്ചതിവനാണ്
പരീക്ഷകളെ വലിച്ചെറിഞ്ഞതിവനാണ്
മനുഷ്യനെ അകന്നിരുന്ന് സ്നേഹിക്കാൻ പഠിപ്പിച്ചതിവനാണ്
ശാസ്ത്ര ലോകത്തെ പിടികിട്ടാപ്പുളളിയിവനാണ്
മനുഷ്യന്റെ അഹങ്കാരത്തെ ശമിപ്പിച്ചതിവനാണ്
ലോകം മുഴുവൻ പ്രാർത്ഥിക്കുന്നത് ഇന്നിവന്റെ നാശത്തിനാണ്
ഒരു പൗരനും തന്റെ രാജ്യം വിട്ട്
പോവരുതെന്ന് തീരുമാനിച്ചതിവനാണ്
കാണാൻ പോലും കഴിയാത്ത ഇവനിന്ന്
ലോകം ചുറ്റി കാണുകയാണ്
അവനെ ലോകം വിളിച്ച പേരാണത്രേ
"കൊറോണ"