എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/നരഭുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
നരഭുക്ക്

സമൂഹ മാധ്യമങ്ങൾ നിറയെ ഇവനാണ്
ലോകം ഇന്നിന്റെ കൈപ്പിടിയിലാണ്
മനുഷ്യനെ കൈ കഴുകാൻ പഠിപ്പിച്ചതിവനാണ്
പരീക്ഷകളെ വലിച്ചെറിഞ്ഞതിവനാണ്
മനുഷ്യനെ അകന്നിരുന്ന് സ്നേഹിക്കാൻ പഠിപ്പിച്ചതിവനാണ്
ശാസ്ത്ര ലോകത്തെ പിടികിട്ടാപ്പുളളിയിവനാണ്
മനുഷ്യന്റെ അഹങ്കാരത്തെ ശമിപ്പിച്ചതിവനാണ്
ലോകം മുഴുവൻ പ്രാർത്ഥിക്കുന്നത് ഇന്നിവന്റെ നാശത്തിനാണ്
ഒരു പൗരനും തന്റെ രാജ്യം വിട്ട്
പോവരുതെന്ന് തീരുമാനിച്ചതിവനാണ്
കാണാൻ പോലും കഴിയാത്ത ഇവനിന്ന്
ലോകം ചുറ്റി കാണുകയാണ്
അവനെ ലോകം വിളിച്ച പേരാണത്രേ
 "കൊറോണ"
                                      

ശ്രീയ പി
XI Biology എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത