എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ചന്തിരൂർ ജയകുമാർ ജൂലൈ 15ന് നിർവഹിക്കുകയുണ്ടായി.  നാടൻപാട്ട് കലാകാരൻ ശ്രീ സലിംകുമാർ ശില്പശാല നടത്തി.  എസ് എം സി ചെയർമാൻ ശ്രീ ദിമിത്രോവ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ബഹുമാനപ്പെട്ട Aeo ശ്രീമതി പ്രസന്ന കുമാരി ടീച്ചർ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം കൺവീനർ ശ്രീമതി സജ്ന ടീച്ചർ കൃതജ്ഞത അർപ്പിച്ചു.

1,2 ക്ലാസ്സുകളിലെ കുട്ടികൾക്കായി കഥാകഥനം, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി.3,4 ക്ലാസ്സുകളിലെ കുട്ടികൾക്കായി മോണോ ആക്ട്, കഥാരചന, കവിതാരചന  എന്നിവ നടത്തുകയുണ്ടായി.