എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം/കൊറോണ യെ തുരത്താം/

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 8 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=കൊറോണ യെ തുരത്താം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ യെ തുരത്താം

ഇന്ന് ലോകമാകെ വ്യാപിച്ചിട്ടുള്ള ഒരു മഹാ രോഗമാണല്ലോ കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് 19 എന്ന രോഗം .നമുക്ക് ഈ വൈറസിനെ തുരത്താൻ ചില മാർഗങ്ങളുണ്ട് .അതനുസരിച്ചു ജീവിച്ചാൽ നമുക്കീ വൈറസിനെ അല്ലെങ്കിൽ ഈ അസുഖത്തെ നമ്മുടെ ജില്ലയിൽ നിന്നല്ല ലോകത്തു നിന്നു തന്നെ തുടച്ചു നീക്കാം .ലോകത്ത്‌ ഒരു ദിവസം തന്നെ കോവിഡു ബാധിച്ചു മരിക്കുന്നവരുടെ എണ്ണം നൂറിലേറെയാണ് .അത് കൊണ്ട് തന്നെ ഈ അവസ്ഥയിൽ പോയാൽ നമ്മുടെ ലോകം മുഴുവൻ നശിച്ചുപോകും .അതുകൊണ്ടു ജാഗ്രത പാലിക്കുക .സർക്കാർ ചില മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട് ,നാം അവ ഗൗരവത്തിലെടുക്കണം .അനാവശ്യമായി നാം യാത്രകൾ ചെയ്യാതെ വീട്ടിൽ തന്നെ ഇരിക്കുക .തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് വായയും മൂക്കും പൊത്തുക .ആഘോഷങ്ങൾ സല്കാരങ്ങൾ എന്നിവയൊന്നും ഈ സമയത്തു നടത്തരുത് .ഇവ നാം പാലിക്കണം .ചൈനയിലെ വുഹാനിലാണ് കൊറോണയെ ആദ്യം കണ്ടെത്തിയത് .മാസ്ക് ധരിക്കൽ വളരെ അത്യാവശ്യമാണ് .പുറത്തു പോയി വന്ന ശേഷം കൈ സോപ്പു കൊണ്ട് കഴുകണം ,കൊറോണയെ തുരത്തൽ അത്ര എളുപ്പമല്ല .നമ്മുടെ ശരീരത്തിനുണ്ടാവുന്ന പനി ,ചുമ,തലവേദന,ജലദോഷം,തൊണ്ട വേദന എന്നിവ ചിലപ്പോൾ കൊറോണ കാരണ മാവാം .അതുകൊണ്ടു തന്നെ അത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടാൻ മടിക്കരുത് .വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവ നാം വളരെ അധികം ശ്രദ്ധിക്കണം

ഹിബ
3C പുതുകുളങ്ങര എ.എ.ൽപി .സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - ലേഖനം