സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കരുമരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .സ്കൂൾ രേഖകൾ പ്രകാരം 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മാതാപ്പുഴ, ചെനക്കലങ്ങാടി, കരുമരക്കാട്, കൊടക്കാട്, അരിയല്ലൂർ എന്നീ പ്രദേശത്തു നിന്നുള്ള കുട്ടികളാണ് വാഹനസൗകര്യം ഇല്ലാത്ത കാലത്ത് ഇവിടെ പഠിച്ചിരുന്നത്. സ്കൂളിന്റെ ഒരു ഭാഗത്ത്‌ പുഴയും മറ്റുഭാഗത്ത് പുഞ്ചകൃഷി ചെയ്യുന്ന പാടവുമാണ്. ഈ പുഴക്കക്കര നിന്നു പോലും കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു

പഴയകാലങ്ങളിൽ മുസ്ലിം കുട്ടികൾ പഠിച്ചിരുന്നെങ്കിലും പിന്നീട് 2013 വരെ ഒരു മുസ്ലിം കുട്ടിപോലും ഇല്ലാത്ത മലപ്പുറം ജില്ലയിലെ തന്നെ ഒരു വിദ്യാലയമായിരിക്കും ഇത് മുസ്ലിം കുടുംബങ്ങൾ അധികമില്ലാത്ത ഏരിയ ആയതിനാലും മദ്രസ സൗകര്യം ഇല്ലാത്തതുമാണ്  കാരണം. എന്നാൽ ഇന്ന് 100 താഴെ മുസ്ലിം കുട്ടികൾ ഇവിടെ പഠിക്കുന്നു.

2001 വർഷത്തിൽ കുട്ടികൾ കുറഞ്ഞ് അനാദായകരമായ സ്കൂളിന്റെ പട്ടികയിൽ വരികയും അടച്ചു പൂട്ടാൻ തീരുമാനിക്കയും ചെയ്ത സ്കൂളുകളിൽ ഒന്ന് ആയിരുന്നു ഇത്. തുടർന്ന് മാനേജരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും  ശ്രമഫലമായി പടിപടിയായി കുട്ടികൾ ഉയർന്നു . വാഹന സൗകര്യം ഏർപ്പെടുത്തുകയും  സ്കൂളിന്റെ പഴയ പ്രീ കെ ഇ ആർ കെട്ടിടം പൊളിച്ച് മാറ്റി 2010 ൽ ആധുനിക സൗകര്യമുള്ള പുതിയ കെട്ടിടം നിർമ്മിക്കുകയും കുട്ടികൾക്ക് കളിസ്ഥലവും പാർക്കും മറ്റ് സൗകര്യങ്ങളും പടിപടിയായി ഏർപ്പെടുത്തുകയും ചെയ്തു. കൂടാതെ 2011 ൽ പ്രീ പ്രൈമറി വിഭാഗവും 2013ൽ ഇംഗ്ലീഷ് മീഡിയം വിഭാഗവും ആരംഭിച്ചു.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രയത്നം മൂലം പഠന നിലവാരത്തിലും കാര്യമായ പുരോഗതിയുണ്ടായി. എൽ എസ് എസ് പരീക്ഷയിൽ നമ്മുടെ കുട്ടികൾ ഉന്നത വിജയം കൈവരിക്കുകയും 2 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.2019 വർഷത്തിൽ  9 കുട്ടികൾക്ക് എൽഎസ്എസ് ലഭിച്ചിട്ടുണ്ട്.

ഇതിന്റെയെല്ലാം ഫലമായി ഇന്ന് ഈ സ്കൂളിൽ എൽ പി വിഭാഗത്തിൽ 268 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 115 കുട്ടികളും ഉണ്ട്. ഒരു ഡിവിഷൻ മാത്രമായിരുന്ന ക്ലാസുകൾ 3 ഡിവിഷൻ ആയി ഉയർന്നു. സ്കൂളിലേക്ക് ദൂരെ നിന്നുപോലും കുട്ടികൾ സ്കൂൾ അന്വേഷിച്ച് എത്തുന്ന അവസ്ഥയിലേക്ക് ഈ വിദ്യാലയം ഇന്ന് മാറിയിട്ടുണ്ട്.