എ.എൽ.പി.എസ്. കുറുവട്ടൂർ/അക്ഷരവൃക്ഷം/ കലാഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കലാഗ്രാമം

പൂക്കളെ കാണുവാനെന്തു ഭ൦ഗി
പൂന്തോട്ടം കാണുവാനെന്തു ഭ൦ഗി
പൂക്കളിൽ ചുറ്റീട്ടു തേൻ കുടിച്ചീടുന്ന
പൂമ്പാറ്റയെ കാണുവാൻ എന്തുഭ൦ഗി
പുഴകളെ കാണുവാ൯ എന്തു ഭംഗി
പുതുമഴ കാണുവാ൯ എന്തു ഭംഗി
പുതുമഴ പെയ്തിട്ട പുതുവെള്ളം നിറഞ്ഞുള്ള
പുഴകളെ കാണുവാ൯ എന്തു ഭംഗി
മണ്ണിനു വിണ്ണി൯റെ വരദാനമായുള്ള
പൂന്തോട്ടം കാണാനും ഭംഗിയുണ്ട്
പച്ചപ്പുൽപ്പാടത്ത് മേഞ്ഞുനടക്കുന്ന
പൂവാലി പശുവിന്നും ഭംഗിയുണ്ട്
പാലുകുടിച്ചിട്ട് തുള്ളികളിക്കുന്ന
കുട്ടിക്കിടാവിനും ഭംഗിയെത്ര
തേ൯വരിയ്ക്കചക്ക കൊത്തിത്തുളയ്ക്കുന്ന
മഞ്ഞക്കിളിപെണ്ണിനുണ്ട് ഭംഗി
പ്ലാവി൯റെ കൊമ്പിലിരുന്നു കുറുകുന്ന
വെള്ളരിപാവിനും ഭംഗിയുണ്ട്
നമ്മുടെ നാടി൯റെ കീർത്തിപരത്തിയ
കഥകളി കാണുവാ൯ ഭംഗിയെത്ര
കഥകളി സംഗീതമലയടിച്ചുയരുന്ന
ഈ കലഗ്രാമമാ൯റെ ഗ്രാമം
 

സൂരൃ എ
3 എ എ.എൽ.പി.എസ്. കുറുവട്ടൂർ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത