എ.എൽ.പി.എസ്. കാവതികളം

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18401 (സംവാദം | സംഭാവനകൾ) (→‎ക്ലബ്ബുകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്. കാവതികളം
വിലാസം
കോട്ടക്കൽ

A. L. P. SCHOOL KAVATHIKALAM
,
കോട്ടക്കൽ പി.ഒ.
,
676503
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9745791505
ഇമെയിൽhmalpskvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18401 (സമേതം)
യുഡൈസ് കോഡ്32051400407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റികോട്ടക്കൽ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ158
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരവീന്ദ്രൻ.എം
പി.ടി.എ. പ്രസിഡണ്ട്സലാം
എം.പി.ടി.എ. പ്രസിഡണ്ട്ഉമൈബാൻ
അവസാനം തിരുത്തിയത്
07-02-202218401


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കാവതികളം  1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കാവതികളം  എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്. പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കാവതികളം  വഹിച്ചിട്ടുണ്ട്.

അധ്യാപകർ

പ്രസ്തുത  സ്‌കൂളിൽ  പ്രൈമറിയിൽ ഒരു പ്രധാനഅധ്യാപകനും മൂന്ന്  സഹഅധ്യാപകരും ഒരു അറബിക് അധ്യാപകനുമടക്കം ആകെ 5 അധ്യാപകരായാണ് ഉള്ളത് പ്രീപ്രൈമറിയിൽ 2 അധ്യാപികമാരുമുണ്ട്.കൂടുതൽ വായിക്കുക

ചരിത്രം

മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ കാവതികളം പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം...കൂടുതൽ വായിക്കുക

മുൻ സാരഥികൾ:

പ്രധാനാധ്യാപകർ.

  • ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
  • ശ്രീമതി.നാരായണിക്കുട്ടിയമ്മ
  • ശ്രീമതി.സരോജിനി
  • ശ്രീമതി.ചന്ദ്രിക


മുൻ മാനേജർമാർ

  • ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
  • ശ്രീമതി.നാരായണിക്കുട്ടിയമ്മ
  • ശ്രീ.ജനാർദ്ദനപ്പണിക്കർ

‍‍

ഭൗതികസൗകര്യങ്ങൾ

പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും,പൂർവ്വവിദ്യാർഥികളുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും,വൃത്തിയും,ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് എ.എൽ.പി.സ്കൂൾ കാവതികളം കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത് കൂടുതൽ അറിയാൻ...

ക്ലബ്ബുകൾ

സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്‌

  • ഗണിതക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം.
  • ക്ലബ്
  • മലയാളം ക്ലബ്
  • ബാലസഭ കൂടുതൽ വായിക്കുക..........

പ്രവർത്തനങ്ങൾ

കാവതികളം പ്രദേശത്തെയും,നാട്ടുകാരെയും പൂർണ്ണമായി ഉൾകൊള്ളിചുകൊണ്ടുള്ള മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ നടക്കാറുള്ളത്, അതുതന്നെയാണ് ഇന്ന് കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന പദവിയിലേക്ക് സ്കൂളിനെ കൈപിടിച്ചുയർത്തിയത്...കൂടുതൽ അറിയുവാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്‌തരായ ഒട്ടനവധി പേരെ സമൂഹത്തിനുവേണ്ടി സംഭാവന ചെയ്തിട്ടുള്ള സ്കൂളാണ് എ.എൽ.പി .സ്കൂൾ കാവതികളം. പ്രാദേശികമായി തിളങ്ങി നിൽക്കുന്നവരും,സംസ്ഥാനമൊട്ടുക്കെ  അറിയപ്പെടുന്നവരുമുണ്ട്. ഒട്ടനവധി  കലാകാരന്മാരും, അധ്യാപകരും , സാമൂഹിക പ്രവർത്തകരും എ.എൽ.പി .സ്കൂൾ കാവതികളത്തിന്റെ  പൂർവ്വവിദ്യാര്ഥികളാണ് . അവരെക്കുറിച്ചു കൂടുതലായി അറിയുന്നതിനുവേണ്ടി ഇവിടെ അമർത്തുക

അംഗീകാരങ്ങൾ

മത്സര പരിപാടികളിൽ  മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി  അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്.കാവതികളം . അവയെ കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ

ഒന്നാം ക്ലാസ്സ് മുതൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്. പ്രവർത്തന സജ്ജമായ പി ടി എ . പ്രവൃത്തി പരിചയ ശിൽപശാല. ഒറിഗാമി ശിൽപശാല. വാഴക്കൃഷി. പച്ചക്കറിക്കൃഷി. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം

വഴികാട്ടി

{{#multimaps:10.989054,76.020155|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._കാവതികളം&oldid=1609438" എന്ന താളിൽനിന്ന് ശേഖരിച്ചത്