"എ.എൽ.പി.എസ്.കീഴാറ്റൂർ/കോർണർ പി ടി എ - എ എൽ പി സ്കൂൾ കിഴാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കിഴാറ്റൂർ പറമ്പോട് അന്നുണർന്നത് ഒരു നീട്ടിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (കോർണർ പി ടി എ - എ എൽ പി സ്കൂൾ കിഴാറ്റൂർ എന്ന താൾ [[എ.എൽ.പി.എസ്.കീഴാറ്റൂർ/കോർണർ പി ടി എ - എ എൽ പി സ്കൂൾ...)
 
(വ്യത്യാസം ഇല്ല)

10:27, 29 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

കിഴാറ്റൂർ പറമ്പോട് അന്നുണർന്നത് ഒരു നീട്ടിയടിച്ച ബെല്ലോട് കൂടിയാണ്. കിഴാറ്റൂർ എ എൽ പി സ്കൂൾ പെരിന്തൽമണ്ണ ബി ആർ സി യുടെ സഹകരണത്തോടെ 06-01-18ന് കിഴാറ്റൂർ പറമ്പോട് വച്ച് നടത്തിയ കോർണർ പി ടി എ യുടെ ആരംഭം ആയിരുന്നു അത്.

പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളും എല്ലാ അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന് കൊണ്ട് കൃത്യം 10.30 ന് കോർണർ പി ടി എ ആരംഭിച്ചു.എന്നും വിദ്യാലയത്തിൽ അരങ്ങേറാറുള്ള കുട്ടികളുടെ അസംബ്ലിയോടെ ചടങ്ങുകൾ ആരംഭിച്ചു.പ്രാർത്ഥന, പ്രതിജ്ഞ, പത്രവായന, ഇന്നത്തെ ചിന്താവിഷയം, ഇംഗ്ലീഷ് കവിതകൾ, ഇംഗ്ലീഷ് പ്രസംഗം, മലയാളം കവിതകൾ...അങ്ങനെയങ്ങനെ... അക്ഷരാർത്ഥത്തിൽ ഒരു വൈവിധ്യമാർന്ന അനുഭവമായി കണ്ട് നിന്നവർക്ക് അസംബ്ലി മാറി...

തുടർന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശ്രീ അനിയൻ മാഷ് വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളുടെ മാഗസിനിലേക്ക് ആദ്യ രചന പൂന്താനം പുരസ്കാര ജേതാവ് ശ്രീ കെ എം സേതുമാധവന് നൽകി‌ പിന്നീട് നടന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി സി കെ രമാദേവി ടീച്ചർ കോർണർ പി ടി എ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം നടത്തി എ ഇ ഒ ശ്രീ രാംദാസ് സാറും വികസനരേഖ വിശദീകരിച്ച് പെരിന്തൽമണ്ണ ബി ആർ സി -ബി പി ഒ ശ്രീ മനോജ് കുമാർ സാറും സംസാരിച്ചു. വിദ്യാലയ വികസനരേഖയും മികവും അവതരിപ്പിച്ച് സംസാരിച്ചത് സ്റ്റാഫ് പ്രതിനിധികളായ ശ്രീ എം ജിബിനും ശ്രീമതി സരിത പി ടി യും ആണ്. വിദ്യാലയവുമായി സഹകരിച്ച ക്ലബ്ബുകൾ, വ്യക്തികൾ, അമ്മ ഒരു നന്മ എന്ന പ്രോഗ്രാമിൽ വിജയിച്ചവർ , വിവിധ മത്സരങ്ങളിൽ ജയിച്ച കുട്ടികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഠനകാര്യത്തിൽ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ കൂടുതൽ പങ്ക് എന്ന വിഷയത്തിൽ രാധിക ടീച്ചറുടെ നേതൃത്വത്തിൽ ചൂടേറിയ ചർച്ചയും അരങ്ങേറി.


ചിത്രങ്ങൾ - കടപ്പാട് സതീഷ് പ്രണവം

  1. എ_എൽ_പി_സ്കൂൾ_കിഴാറ്റൂർ
  2. കോർണർ_പി_ടി_എ
  3. ബി_ആർ_സി_പെരിന്തൽമണ്ണ
  4. ആനന്ദം
  5. പറമ്പോട്
  6. പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം
  7. മികവിന്റെ_കേന്ദ്രം