എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
< എ.എം.യൂ.പി.എസ്‌ ,അയിരൂർ‎ | അക്ഷരവൃക്ഷം
19:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തണൽ

ഒരു തെരുവിൽ അമ്മപ്പൂച്ചയും മൂന്ന് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അമ്മേ ... ഈ വേലിക്കപ്പുറം എന്താണുള്ളത്? കുഞ്ഞുങ്ങൾ അമ്മയോട് ചോദിച്ചു. അവിടെ നിങ്ങളെ ഉപദ്രവിക്കുന്ന ധാരാളം ജീവികളുണ്ട് മക്കളെ.. അമ്മപ്പൂച്ച പറഞ്ഞു. ഞങ്ങൾ ഒരു ദിവസം വേലിക്കപ്പുറം പോകും അമ്മേ.. അത് കേട്ട് അമ്മ പറഞ്ഞു ആ ജീവികൾ നിങ്ങളെ പിച്ചി ചീന്തും മക്കളേ.. ഒരു ദിവസം അമ്മയുടെ വാക്ക് കേൾക്കാതെ കുഞ്ഞുങ്ങൾ വേലിക്കപ്പുറം കടന്നു. ഇരുളിൽ തിളങ്ങുന്ന കണ്ണുകൾ കണ്ടു കുഞ്ഞുങ്ങൾ ഭയന്ന് വിളിച്ചു. ഞൊടിയിടയിൽ തെരുവ് പട്ടികൾ അവയുടെ മേൽ ചാടി വീണു നിമിഷ നേരം കൊണ്ട് പിച്ചി ചീന്തി. അമ്മയ്ക്ക് നിലവിളിക്കാനല്ലാതെ മക്കളെ രക്ഷിക്കാനായില്ല. മക്കളെ ഓർത്ത് ആ അമ്മ ഇന്നും വിലപിക്കുന്നു

ശരത്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ