"എ.എം.യു.പി.എസ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
2014-15,2015-16 വര്‍ഷം പഞ്ചായത്ത് തല എല്‍.പി ,യു .പി വിഭാഗം കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
2014-15,2015-16 വര്‍ഷം പഞ്ചായത്ത് തല എല്‍.പി ,യു .പി വിഭാഗം കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
2016-17 വര്‍ഷം ഉപജില്ലാതല കായികമേളയില്‍ ഏറ്റവും  വേഗം കൂടിയ താരമായി 4 A ക്ലാസിലെ ഹൃദുലിനെ തിരഞ്ഞടുത്തു.
2016-17 വര്‍ഷം ഉപജില്ലാതല കായികമേളയില്‍ ഏറ്റവും  വേഗം കൂടിയ താരമായി 4 A ക്ലാസിലെ ഹൃദുലിനെ തിരഞ്ഞടുത്തു.
==ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്==
==[[എ.എം.യു.പി.എസ്. ഉമ്മത്തൂര്‍/ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് |ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്]]==
2016-17 വര്‍ഷം എല്‍.പി യു,പി വിഭാഗങ്ങളില്‍ ഫുട്ബോള്‍ കോച്ചിംഗ ക്യാമ്പ് ആരംഭിച്ചു.മുന്‍ ജില്ലാതല ഫുട്ബോള്‍ താരം ബഷീര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പരിശീലനം നടക്കുന്നു.
2016-17 വര്‍ഷം എല്‍.പി യു,പി വിഭാഗങ്ങളില്‍ ഫുട്ബോള്‍ കോച്ചിംഗ ക്യാമ്പ് ആരംഭിച്ചു.മുന്‍ ജില്ലാതല ഫുട്ബോള്‍ താരം ബഷീര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പരിശീലനം നടക്കുന്നു.
==വിദ്യരംഗം കലാസാഹിത്യ വേദി==
==വിദ്യരംഗം കലാസാഹിത്യ വേദി==
വിദ്യാരംഗം പ്രവര്‍ത്തന മികവില്‍ശ്രദ്ധേയമായ വിജയങ്ങള്‍  നേടി വരുന്നു.
വിദ്യാരംഗം പ്രവര്‍ത്തന മികവില്‍ശ്രദ്ധേയമായ വിജയങ്ങള്‍  നേടി വരുന്നു.

12:20, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി.എസ്. ഉമ്മത്തൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-02-201718466




ആമുഖം

തറയില്‍ അബ്ദുള്ളക്കുട്ടി മുസ്ലിയാര്‍ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ല്‍ ഇതിന് ഗവണ്‍മെന്‍് അംഗീകാരം നല്‍കി. 1944 വരെ ഇത് ഉമ്മത്തൂരില്‍ പ്രവര്‍ത്തിച്ചു.1945ല്‍ തറയില്‍ അഹമ്മദ് മാസ്റ്റര്‍ ഈ സ്ഥാപനം ഏറ്റെടുക്കുകയും സ്ക്കൂള്‍ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളില്‍ എത്തിപ്പെട്ട ധാരാളം പേര്‍ ഉണ്ട്. പ്രീപ്രൈമറി നന്നായി പ്രവര്‍ത്തിക്കുന്ന ഇവിടെ 590വിദ്യര്‍ത്ഥിള്‍ ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ്,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവര്‍ത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളില്‍ ഇതിനകം ഈ സ്ക്കള്‍ മികവ് തെളിയിച്ചിട്ടുണ്ട്.

സ്ക്കൂളിനെ നയിച്ച സാരഥികള്‍

  • മൊയ്തീന്‍ കുട്ടിമാസ്റ്റര്‍
  • കുഞ്ഞാമന്‍ മാസ്റ്റര്‍
  • ശങ്കരന്‍ നായര്‍ മാസ്റ്റര്‍
  • മുഹമ്മദ് മാസ്റ്റര്‍
  • കുഞ്ഞാലന്‍ കുട്ടിമാസ്റ്റര്‍

മികവുകള്‍ ഒറ്റ നോട്ടത്തില്‍

പ്രവൃത്തി പരിചയമേള

2000 മുതല്‍ 2011 തുടര്‍ച്ചയായി 12 വര്‍ഷം ഉപജില്ലാ പ്രവര്‍ത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാനായി. ജില്ലാതലത്തിലും ഇക്കാലങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നേടാനായി.സംസ്ഥാന തലത്തില്‍ സൈതലവി,നിസാം,ഖദീജ തസ്നി,ഫാത്തിമ സഫ,ആരോണ്‍ ടോം അലക്സ്, ആഷിഖ് കെ എം എന്നിവര്‍ സ്ക്കൂളിന് വേണ്ടി മാറ്റുരക്കുകയും വിജയങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. 5 വര്‍ഷം സബ്ജില്ല പ്രവര്‍ത്തി പരിചയമേളയില്‍ നിന്ന് വിട്ടു നില്‍ക്കുകയും 2016 വീണ്ടും പങ്കെടുക്കുകയും വീണ്ടും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.

സ്പോര്‍ട്സ്

2014-15,2015-16 വര്‍ഷം പഞ്ചായത്ത് തല എല്‍.പി ,യു .പി വിഭാഗം കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 2016-17 വര്‍ഷം ഉപജില്ലാതല കായികമേളയില്‍ ഏറ്റവും വേഗം കൂടിയ താരമായി 4 A ക്ലാസിലെ ഹൃദുലിനെ തിരഞ്ഞടുത്തു.

ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്

2016-17 വര്‍ഷം എല്‍.പി യു,പി വിഭാഗങ്ങളില്‍ ഫുട്ബോള്‍ കോച്ചിംഗ ക്യാമ്പ് ആരംഭിച്ചു.മുന്‍ ജില്ലാതല ഫുട്ബോള്‍ താരം ബഷീര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പരിശീലനം നടക്കുന്നു.

വിദ്യരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം പ്രവര്‍ത്തന മികവില്‍ശ്രദ്ധേയമായ വിജയങ്ങള്‍ നേടി വരുന്നു. വായനവാര പ്രവര്‍ത്തന മികവില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങള്‍ ഓരോ വര്‍ഷവും ലഭിക്കുന്നു.

സയന്‍സ്

ബാലശാസ്ത്ര കോണ്‍ഗ്രസ്

2014-15,2015-16 വര്‍ഷത്തില്‍ പഞ്ചായത്ത്,ഉപജില്ലാതലത്തില്‍ പ്രബന്ധാവതരണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. വിവിധ ദിനാചരണവും വാരാചാരണവുമായി ബന്ധപ്പെട്ട് പ്രദര്‍ശനങ്ങള്‍,ക്വിസ്,ബഹിരാകാശ പ്രദര്‍ശനങ്ങള്‍ വാനനിരീക്ഷണ ക്യാമ്പുകള്‍,ആനക്കയം കാര്‍ഷിക സര്‍വകലാശാല ഫീല്‍ഡ് ട്രിപ്പ് എന്നിവ സംഘടിപ്പിച്ചു വരുന്നു.

ഗണിതം

ഉപജില്ല ഗണിതമേളയില്‍ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു.

സാമുഹ്യശാസ്ത്രം

ഉപജില്ല സാമുഹ്യശാസ്ത്രമേളയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ,വര്‍ഷാവര്‍ഷം മലയില്‍ ഫുഡ്പാര്‍ക്കിലേക്ക് ഫീല്‍ഡ് ട്രിപ്പ് ,സ്ക്കുള്‍ കുട്ടികള്‍ സംഘടിപ്പിച്ച് പുരാവസ്തു പ്രദര്‍ശനങ്ങള്‍ എന്നിവ ss ക്ലബിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍

  • 2015 ല്‍ കേരള സംസ്ഥാന വനം വന്യജീവി വകുപ്പ് നല്‍കുന്ന പരിസ്ഥിതി മിത്ര അവാര്‍ഡ്,ദേശീയ ഹരിതസേന,സംസ്ഥാന വനം വകുപ്പ് ഫോറസ്ട്രി ക്ലബ് അംഗത്വം എന്നിവ നേടി.
  • പരിസ്ഥിതി പഠനയാത്ര 2005 മുതല്‍ മുടങ്ങാതെ നടന്നു വരുന്നു.
  • വിഷരഹിത ഭക്ഷണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വ്വേക്ക് ശേഷം പ്രദേശത്തെ എല്ലാ വീടുകളിലും കറിവേപ്പില തൈ വിതരണം നടത്തി.
  • പാമ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്,മറ്റു ശില്പശാലകള്‍ നടത്തി വരുന്നു.

KG വിഭാഗം

ENGLISH THROUGH MAGIC

മലയില്‍ മാജിക്കല്‍ അക്കാദമിയുടെ KG to PG English through magic ജില്ലാതല ഉദ്ഘാടനം 2016-2017 വര്‍ഷം നടന്നു.

  • വര്‍ഷാവര്‍ഷം കളറിംഗില്‍ട്രെയിനിംഗ്
  • KG രക്ഷിതാക്കള്‍ക്ക് പ്രത്യേകം ബോധവല്‍ക്കരണ മോട്ടിവേഷന്‍ ക്ലാസുകള്‍

LSS-USS

ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളില്‍ അവസാനത്തെ പിര്യേഡും കോച്ചിംഗ് നടക്കുന്നു. പഞ്ചായത്ത് തല LSS പരീക്ഷയില്‍ 14 കുട്ടികള്‍ വിജയിച്ച് ഏറ്റവും കൂടുതല്‍ LSS നേടിയ കുട്ടികള്‍ എന്ന ഖ്യാതി നേടാനായി. സിതാര ഉസ്മാന്‍,വാഹിത ജബിന്‍ എന്നിവര്‍ നാഷണല്‍ സ്കോളര്‍ഷിപ്പും നേടുകയുണ്ടായി.

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._ഉമ്മത്തൂർ&oldid=313400" എന്ന താളിൽനിന്ന് ശേഖരിച്ചത്