എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വാഴയൂരിൽ പന്നിശല്യം രൂക്ഷം

കക്കോവ് പന്നിശല്യത്തിൽ വലഞ്ഞ് വാഴയൂരിലെ മലയോരവാസികൾ. മുളപ്പുറം, പുഞ്ചപ്പാടം, മുണ്ടകാശ്ശേരി, വാഴയൂർ, കക്കോവ് എന്നീ പ്രദേശങ്ങളിലാണ് പന്നിയിറങ്ങി വലിയ തോതിൽ കൃഷി നശിപ്പിക്കുന്നത്. ഒരാഴ്ച മുൻപ് വാഴക്കാട് ഫാറൂഖ് കോളേജ് സംസ്ഥാന പാതയിലെ പുഞ്ചപാടത്ത് രാത്രി സമയത്ത് വഴി യാത്രക്കരെ പന്നികൾ അക്രമിച്ചിരുന്നു. മുളപ്പുറം-കക്കോവ് റോഡിൽ പന്നിയെപ്പേടിച്ച് രാത്രി ആളു കൾ യാത്രചെയ്യുന്നത് കുറവാണ്. ഇതുസം ബന്ധിച്ച് ഗ്രാമപ്പഞ്ചായത്തിലും വനംവകു പ്പിലും പരാതി നൽകിയെങ്കിലും ഇതുവരെ യും നടപടിയെടുത്തിട്ടില്ല.

ആർ.സി. മുഹമ്മദ് അമീൻ

(സിഡ് റിപ്പോർട്ടർ, ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂൾ)