എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
02:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Ak...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലെ മാലാഖമാർ

ഹായ് എന്തു രസം.നല്ല വെളുത്ത കുപ്പായം,തലയിൽ വെളുത്ത തൊപ്പി,കൈയ്യിലൊരു ട്രേ.ഇവർ എങ്ങോട്ടാണ് പോകുന്നത്.അവരുടെ പിറകെ പോയി നോക്കാം.ഇതെന്താ എഴുതിയിരിക്കുന്നത് ഐസൊലേഷൻ വാർഡ് എന്നോ,എന്നു വെച്ചാൽ എന്താ?ഇവിടെ കിടക്കുന്ന രോഗികളുടെ കൂടെ ആരെയും കാണുന്നില്ലല്ലോ?എല്ലാവരും എവിടെപ്പോയി.ആ അപ്പൂപ്പൻ എന്തിനാ കരയുന്നത്?അപ്പൂപ്പൻ എന്താ അവരോട് ചോദിക്കുന്നത്.അപ്പൂപ്പൻെറ ചോദ്യങ്ങൾക്ക് ചേച്ചി എന്തൊക്കെയോ മറുപടി പറയുന്നുമുണ്ട്.ആ ചേച്ചിയുടെ സംസാരം എന്തായാലും അപ്പൂപ്പൻെറ കരച്ചിൽ മാറ്റി.എത്ര പെട്ടെന്നാ അപ്പൂപ്പൻെറ സങ്കടം മാറിയത്.സങ്കടം മാറാൻ അവർ എന്തു മരുന്നാ അപ്പൂപ്പന് കൊടുത്തത്.അവർ ശരിക്കും ആരാണ്.മോളേ മണിക്കുട്ടി എഴുന്നേൽക്ക്.സമയം എത്രയായെന്നാ വിചാരം.പെട്ടെന്ന് മണിക്കുട്ടി ചാടി എഴുന്നേറ്റു.കണ്ണുതിരുമ്മിക്കൊണ്ട് ഞാൻ കണ്ടത് സ്വപ്നമായിരുന്നോ?വേഗം പോയി പല്ലുതേച്ചു വാ.ഞാൻ ചായ എടുത്തുവെയ്ക്കാം.അമ്മേ...അമ്മേ...ഞാനൊരു കാര്യം ചോദിച്ചോട്ടെ,എന്താ,അമ്മേ ഞാനൊരു സ്വപ്നം കണ്ടു.സ്വപ്നത്തിൽ ഒരു വെളുത്ത കുപ്പായവും തലയിൽ ഒരു വെളുത്ത തൊപ്പിയും വെച്ച ഒരു ചേച്ചി.അവരുടെ കൈയ്യിൽ ട്രേ പോലുള്ള ഒരു സാധനവുമുണ്ട്.അവർ ഒരു അപ്പൂപ്പൻെറ അടുത്തേക്കാണ് പോയത്.ആ അപ്പൂപ്പൻ കിടക്കുന്ന മുറിയുടെ മുകളിൽ ഐസൊലേഷൻ വാർഡ് എന്നെഴുതിയിട്ടുണ്ട്.അപ്പൂപ്പൻ ആ ചേച്ചിയോട് എന്തൊക്കെയോ പറഞ്ഞ് കരയുന്നുണ്ട്.ചേച്ചി അപ്പൂപ്പനെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്.അതെന്തിനാ അമ്മേ അങ്ങനെ എഴുതിയിരിക്കുന്നത്.അപ്പൂപ്പൻെറ അടുത്തേക്ക് പോയ ആ ചേച്ചി ആരാണ്?അതൊ ,അതൊരു നേഴ്സാണു മോളേ.പിന്നെ മുറിയുടെ മുകളിലെഴുതിയത്,ഇപ്പോൾ ലോകത്താകമാനം കൊറോണ എന്ന മാരകരോഗം പടർന്നുപിടിച്ചിരിക്കുകയാണ്.ഈ രോഗം വന്നുപെട്ടാൽ രോഗിയ്ക്ക് ആരുമായും സംസാരിക്കാനോ,ആരെയും കാണാനോ പറ്റില്ല.ആ അപ്പൂപ്പന് ഈ രോഗം വന്നുപെട്ടതുകൊണ്ടാണ് അപ്പൂപ്പനെ ഐസൊലേഷൻ വാർഡിലാക്കിയത്.അപ്പൂപ്പന് മരുന്നും ഭക്ഷണവും കൊടുക്കാൻ വേണ്ടിയാകും അവർ അവിടെ പോയത്.മോൾക്കറിയോ ഇവരെ നമ്മൾ ഭൂമിയിലെ മാലാഖമാ‍ർ എന്നും വിളിക്കും.സ്വന്തം കഷ്ടതകൾ മറന്ന് രോഗികളെ പരിചരിക്കാൻ,അവർക്ക് താങ്ങും തണലുമാകാൻ ദൈവം ഭൂമിയിലേക്കയച്ചതാണ് അവരെ.അവരാണ് ഇപ്പോൾ എല്ലാവരുടെയും ജീവൻ.അമ്മേ എനിയ്ക്കും ഭൂമിയിലെ മാലാഖയാവണം.

അനഘ.എം.കെ
നാല് ബി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ