"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ

ഞാൻ കൊറോണ.എൻെറ ഉത്ഭവം ചൈനയിലെ വുഹാനിൽ നിന്നുമാണ്.എല്ലാവരും എന്നെക്കുറിച്ച് പറയുന്നത് ഞാൻ ആള് ചെറുതാണെങ്കിലും നിസാരക്കാരനൊന്നുമല്ല എന്നാണ്.ഞാൻ കാരണം ലോകമെമ്പാടുമുള്ള ജനങ്ങളൊക്കെ ബുദ്ധിമുട്ടിലായിട്ടുണ്ടത്രെ.പക്ഷേ ഞാൻ കാരണം എത്ര ഗുണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ആലോചിച്ചു നോക്കൂ.ശബ്ദമലിനീകരണം,വായുമലിനീകരണം എന്നിവയെല്ലാം കുറഞ്ഞില്ലേ.ആഡംബരങ്ങൾക്ക് നടുവിൽ അഹങ്കാരത്തോടുകൂടി നടന്നിരുന്ന മനുഷ്യരെ ലളിതമായി ജീവിക്കാനും ഞാൻ പഠിപ്പിച്ചു.മനുഷ്യരെ കൂട്ടിലാക്കിക്കൊണ്ട് വന്യജീവികൾക്ക് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാനും ഞാൻ കാരണമായി.പിന്നെ കുട്ടികൾക്കാണെങ്കിൽ ഒരു നീണ്ട വേനലവധിയും.ഇങ്ങനെയൊക്കെയാണെങ്കിലും എന്നിൽ നിന്ന് സുരക്ഷിതരാകാൻ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും പരസ്പരം അകലം പാലിക്കുകയും ചെയ്യുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും മറക്കരുതേ.

നെസീഹ്
മൂന്ന് ബി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ