"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ അഥവാ കോവിഡ് 19

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വളരെ സങ്കീർണമായ ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19.ഈ രോഗം വൈറസ് ഉള്ള വ്യക്തിയിൽ നിന്നും മറ്റൊരാളിലേക്ക് വളരെ പെട്ടെന്ന് തന്നെ വ്യാപിക്കുന്നു.അതുകൊണ്ടു തന്നെ നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.അതിനുവേണ്ടി നമ്മുടെ ഗവൺമെൻറും ആരോഗ്യപ്രവർത്തകരും വളരെ ശക്തമായി തന്നെ മുന്നോട്ട് വന്നിട്ടുണ്ട്.കൊറോണയ്ക്കെതിരെ പ്രതിരോധിക്കാൻ ആശങ്കയല്ല വേണ്ടത് പകരം ജാഗ്രത മതി. 1 ശീലിക്കാം നമുക്ക് ചില മുൻകരുതലുകൾ 2 പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക 3 തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായ തൂവാലകൊണ്ട് മറയ്ക്കുക 4 ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകുക. 5 സംസാരിക്കുമ്പോൾ പരസ്പരം അകലം പാലിക്കുക. നമ്മുടെ നിത്യജീവിതത്തിൽ ഇപ്രകാരം ചില മുൻകരുതലുകൾ ശീലമാക്കിയാൽ ഒരു പരിധി വരെ നമുക്ക് കൊറോണയെ നേരിടാൻ കഴിയും. "നേരിടാം കൊറോണയെ ഒറ്റക്കെട്ടായ് മുന്നേറാം രോഗമുക്തമായ നല്ലൊരു നാളേയ്ക്കായ് ശുഭാപ്തിവിശ്വാസത്തോടെ"

നാഫിയ ഫിദ.വി
മൂന്ന് സി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം