"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കാത്തിരിപ്പ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്


               ഉമ്മാ....ഉമ്മാ....അവൾ ഉറക്കെ വിളിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി.അടുക്കളയിൽ നിന്ന് അവളുടെ വിളിയും കേട്ട് ഉമ്മറത്തേക്ക് വന്ന ഉമ്മ കണ്ടത് ദിനപത്രവും നോക്കി നിൽക്കുന്ന ഹിബയെയാണ്.കാര്യമവൾ ഒന്നാം ക്ലാസുകാരിയാണെങ്കിലും പത്രത്തിൽ നോക്കി ചില വാക്കെങ്കിലും വായിക്കാനവൾക്ക് കഴിയും.അവളുടെ പത്രവായന കണ്ട ഉമ്മ ചോദിച്ചു,എന്താ എന്തിനാ നീ വിളിച്ചത്.നോക്ക്യേ ഉമ്മച്ചി പത്രത്തിൽ ഹോസ്പിറ്റലുകളും ആംബുലൻസും ഒക്കെയാണ് കൂടുതൽ.എന്താ അത്? അതോ ഈ സമയത്ത് കൊറോണ എന്നൊരു വൈറസ് മനുഷ്യശരീരത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.വൈറസോ?അതെന്താ?ഇവളുടെ ഒരു കാര്യം വൈറസ് എന്നു വെച്ചാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു കീടാണുവാണ്.അതിനെ നമുക്ക് കാണാൻ പറ്റില്ല.അത് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ നമുക്ക് ഒരുപാട് രോഗങ്ങളുണ്ടാകും.എന്തിനാ ഉമ്മച്ചി ഇവർ മുഖം മറച്ചിരിക്കുന്നത്.എന്താണത്?അതോ മോളേ അതാണ് മാസ്ക്.വൈറസിനെ തുരത്താൻ നമ്മൾ മാസ്കും അതുപോലെ കൈകൾ എപ്പോഴും വൃത്തിയാക്കുകയും വേണം.അതുപോലെ തന്നെ ഈ രോഗം വരാതെ സൂക്ഷിക്കാൻ നമ്മൾ വീടിന് പുറത്തിറങ്ങാതെ നോക്കണം.ഉമ്മച്ചി ഇത് ഏത് സ്ഥലത്തൊക്കെയാണുള്ളത്.നമ്മുടെ ഈ ലോകം മുഴുവൻ ഇത് വ്യാപിച്ചിരിക്കുകയാണ്.അള്ളാ,എന്താ മോളെ?അപ്പൊ ഇത് ഉമ്മച്ചി നിൽക്കുന്നിടത്തും ഉണ്ടോ?ഹാ ഉണ്ട്.നീ പോയി വേഗം മുഖം കഴുകിയിട്ട് വാ ഞാൻ ചായ എടുത്തുവെയ്ക്കാം.ഉമ്മ പോയി കഴിഞ്ഞിട്ടും അവളുടെ മനസ്സിൽ കൊറോണയെക്കുറിച്ചും,അവളുടെ ഉപ്പയെക്കുറിച്ചുമായിരുന്നു ചിന്ത മുഴുവനും.ട്രീം.....ട്രീം...ഫോണിൻെറ ശബ്ദം കേട്ടതും അവൾ ഓടിച്ചെന്ന് ഫോൺ എടുത്തു.ഹലോ ഉപ്പച്ച്യേ ഇങ്ങക്ക് സുഖാണോ?പിന്നെ കൊറോണയൊന്നും ഇങ്ങളടുത്തില്ല്യല്ലോ?ഉപ്പയും മകളും ഫോണിൽ സംസാരം തുടർന്നു.പിന്നെ ഉപ്പച്ച്യേ ഇങ്ങള് എന്നാ വരാ?വേഗം വരണട്ടോ,ഇങ്ങക്ക് വരാൻ പറ്റോ?ആ കുഞ്ഞിളം മനസ്സിൽ തൻെറ ഉപ്പ സുരക്ഷിതമാണോ എന്നറിയാൻ വെമ്പുകയാണ്.പിന്നീടുള്ള ദിവസങ്ങളിലെല്ലാം തൻെറ ഉപ്പച്ചി എന്നാണ് വരുന്നതെന്നും കാത്ത് നിൽക്കുകയാണ് ഹിബ.തൻെറ ഉപ്പച്ചിയ്ക്കുവേണ്ടിയുള്ള അവളുടെ കാത്തിരിപ്പ് നീളുകയാണ്.
മെഹ്റിൻ എൻ.വി
നാല് എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ