എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

നമ്മുടെ ലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന ഒന്നാണല്ലോ കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാമാരി . ഇതിനെതിരെ -"ഭയമല്ല- ജാഗ്രതയാണ് വേണ്ടത്" . ഇതു വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടാ കാര്യങ്ങൾ, കൊറോണ അണുബാധ സ്ഥിതികരിക്കപ്പെട്ട രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിയവർ 28 ദിവസം നിർബന്ധമായും വീടുകളിൽക്കുള്ളിൽ സുരക്ഷിതരായി കഴിയേണ്ടതാണ് .നിരീക്ഷണത്തിലുള്ള വ്യക്തി വീട്ടിലുള്ള മറ്റുള്ളവരുമായുള്ള സമ്പർക്കം കർശനമായും ഒഴിവാക്കുക. ആ വ്യക്തി ഉപയോഗിച്ച വസ്തുക്കളോന്നും മറ്റു ആളുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇതിനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല .കഴിയുന്നതും വീട്ടിൽ നിന്നും അനാവശ്യമായി പുറത്തു പോകാതിരിക്കുക. ഈ രോഗത്തിന്ടെ പ്രത്യേകത, രോഗിക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന അതിനുമുമ്പുതന്നെ രോഗം രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക്പകരാം . ഈ രോഗാണു ശരീരത്തിലെത്തി രോഗലക്ഷണം കണ്ടുതുടങ്ങാൻ ഏതാണ്ട് രണ്ടു മുതൽ 14 ദിവസങ്ങൾ വരെ എടുക്കാം . പ്രതിരോധമാർഗങ്ങൾ:കൈ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക ,മുഖം മാസ്ക് കൊണ്ടോ തൂവാല കൊണ്ടോ മറക്കുക ,മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കുക . "നമുക്ക് ഒരുമിച്ചു പോരാടാം -നല്ല നാളെക്കായി ."

അഭീഷ്‌ണ.കെ
4ബി എ.എം.എൽ.പി.എസ്. പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം