എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ,മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ,കൊണ്ടോട്ടി ഉപജില്ലയിലെ,ഒളവട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ്‌ PMSA PTM AMLPS CHEVITTANIKKUNNU.

പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന് മായക്കര റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

1976 സ്കൂൾ ആരംഭം മുതൽ ശ്രീ: ഉണ്ണി മോയിൻകുട്ടി ആണ് സ്കൂൾ മാനേജർ.

പ്രഥമ പ്രധാനധ്യാപകൻ വീരാൻകുട്ടി മാഷ് ആയിരുന്നു.പിന്നീട് ശ്രീ :കെ പി മുഹമ്മദ് മാഷ്‌,രാധാമണി ടീച്ചർ,അബ്ദുറഹ്മാൻ മാഷ്‌ തുടങ്ങി ഇപ്പോൾ ഷാജി മാഷിൽ എത്തി നിൽക്കുന്നു.നിലവിൽ സ്കൂളിൽ 5 അധ്യാപകരും 158 കുട്ടികളുമുണ്ട്. LKG, UKG ക്ലാസ്സുകളിലായി 54 കുട്ടികൾ പഠിക്കുന്നു.


വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും സാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഈ സ്ഥാപനം വളരെയേറെ സംഭാവനകൾ നൽകി വരുന്നു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും ശ്രമഫലമായി ഈ സ്ഥാപനം നല്ല നിലയിൽ പ്രവർത്തിച്ചു വരികയാണ്. കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് നല്ല പ്രാധാന്യം നൽകി വരുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പരിശീലനം നൽകുകയും വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം പഞ്ചായത്ത് സബ് ജില്ലാ മേഖലകളിൽ സജീവ സാന്നിധ്യം അറിയിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്.