എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാളോത്ത്

തക്കിയ

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട നഗരമായ കൊണ്ടോട്ടിയിൽ നിന്ന് 2 കിലോമീറ്റർ മാറിയാണ് കാളോത്ത് എന്ന കൊച്ചു ഗ്രാമം.

ഈ ഗ്രാമത്തിലാണ് നമ്മുടെ സ്കൂൾ ആയ എ എം ൽ പി സ്കൂൾ സ്ഥിതി ചെയുന്നത്.ഖൽഹത്ത്‌ എന്ന കാളോത്ത് ,ഹസ്‌റത്‌ മുഹമ്മദ്‌ഷാ തന്റെ ദൈവിക വെളിപാടിനെ തുടർന്ന് കൊണ്ടോട്ടിയുടെ മണ്ണിൽ എത്തിയപ്പോൾ കുറച്ചുദിവസം മലയിൽ കഴിഞ് വിശ്രമത്തിനും പ്രാർത്ഥനക്കുമായി മലയുടെ അടിവാരത്തെ പ്രകൃതി സുന്ദരമായ ഒരു സ്ഥലത്തെത്തി താമസിച്ചു എന്നറിയപ്പെടുന്നു .ആ സ്ഥലമാണ് കൊണ്ടോട്ടിയിൽ നിന്നും അരീക്കോട്ടേക്ക് പോകുന്ന ഭാഗത്തെ ഒരു കിലോമീറ്ററോളം ചെന്നാൽ കാണുന്ന സമതലപ്രദേശം .ഇന്ന് ആ പ്രദേശമാണ് കാളോത്ത് എന്ന പേരിൽ അറിയപ്പെടുന്നത്.ഖൽഹത്ത് (വിശ്രമ കേന്ദ്രം )എന്ന പേർഷ്യൻ സംജ്ഞതയിൽ നിന്നാണ് കാളോത്തിന്റെ ഉത്ഭവമെന്ന്  കൊണ്ടോട്ടിയുടെ വിഖ്യാത ചരിത്രകാരനായ കരീം മാസ്റ്റർ എന്ന കെ.കെ അബ്ദുൽ കരീം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ഹസ്രത് മുഹമ്മദ്‌ഷാ പ്രാർഥനക്കും മതപ്രബോധനത്തിനും ഉപയോഗിച്ചിരുന്ന "തക്കിയ "യുടെ ചെറുമാതൃകയിലുള്ള കെട്ടിടം കളോത്തുള്ളത് ഇതിനെ ഒട്ടാകെ ശരിവെക്കുന്നു.കാലപ്പഴക്കത്താൽ നാശോന്മുഖമായെങ്കിലും അതിപ്പോൾ അവിടെ ഉണ്ട്. സംരക്ഷിക്കപ്പെടാത്ത ഒട്ടനനവധി ചരിത്ര സ്മാരകം പോലെ.കരീം മാസ്റ്ററുടെ ഈ അഭിപ്രായം ആധുനിക കാലഘട്ടത്തിലെ ചരിത്ര പണ്ഡിതരും ഗവേഷകരുമായ ഡോ :എം .എച് .ഇല്യാസ് (ജാമിയ മില്ലിയ്യ ,ദില്ലി ) ഡോ :കെ .കെ മുഹമ്മദ്( ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ )എന്നിവർ  ശരിവെച്ചു . ഈ ഗ്രാമത്തെ കുറിച്ച് പറയുമ്പോൾ നെടിയിരുപ്പ് ,  കൊണ്ടോട്ടി എന്നീ സമീപ ഗ്രാമങ്ങളെ കുറിച്ച് പറയാതെ പൂർണ്ണമാവുകയില്ല.

കൊണ്ടോട്ടി

(കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്) കൊണ്ടോട്ടി എന്ന പേരിന് പിന്നിലെ ചരിത്രം

കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ജിദ്.

PICTURE
പഴയങ്ങാടി പള്ളി  

ഹിജ്റ വർഷം എട്ടിന്റെ അന്ത്യത്തിൽ ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിലെ അന്ത്യത്തിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. പള്ളിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൊണ്ടോട്ടി എന്ന പേര് ലഭിച്ചത്. കൊണ്ടോട്ടി ഭാഗത്ത് പള്ളികളിൽ ആയിരുന്ന കാലത്ത് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പോയിരുന്നത് തിരൂരങ്ങാടിയിലേക്ക് ആയിരുന്നു . അങ്ങിനെ ഒരു വെള്ളിയാഴ്ച കാറ്റും മഴയും കാരണം അവർ തിരൂരങ്ങാടി എത്താൻ വൈകുകയും അതുകാരണം ജുമാ നമസ്കാരം നഷ്ടപ്പെടുകയും ചെയ്തു അന്ന് തിരൂരങ്ങാടിയിലെ ആളുകൾ അതിനെ കളിയാക്കിക്കൊണ്ട് "നിങ്ങൾക്ക് ഒരു ഓല കീറ്    കൊണ്ടെങ്കിലും പള്ളി നിർമ്മിച്ചു കൂടായിരുന്നോ " എന്നും ചോദിച്ചു.അതിൽ അഭിമാനക്ഷതം തോന്നിയ നാട്ടു പ്രമുഖർ എല്ലാവരും കൂടെ തലയൂർ മുഹ്സിത്തിനെ സമീപിക്കുകയും 101 പൊൻ പണവും വെറ്റിലയും കാണിക്ക സമർപ്പിച്ച് പള്ളി നിർമ്മിക്കാൻ സ്ഥലം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .സ്ഥലം വിട്ടു കിട്ടിയെങ്കിലും ഇവിടെ കൊടും കാടായിരുന്നു കാടുവെട്ടി തെളിയിക്കാൻ ആളെ കിട്ടാനില്ല അപ്പോൾ മണക്കടവ് അഹമ്മദ് കുട്ടി കുഞ്ഞറമുട്ടി ,യൂണിറ്റ് മുഹമ്മദ് എന്നിവർ കുറെ പൊൻപണം ഈ കാട്ടിലേക്ക് വാരിയെറിഞ്ഞു .ആ പൊൻ പണം മോഹിച്ച് ആളുകൾ കാട് വെട്ടി തെളിച്ചു .അങ്ങനെയാണ് കൊണ്ടു വെട്ടി എന്നത് കൊണ്ടോട്ടി ആയി മാറിയത് .

കാടുവെട്ടി  കൊണ്ടുവെട്ടി കൊണ്ടോട്ടി

കൊത്തുപണികളും കാലിഗ്രാഫി കൊണ്ട് മനോഹരമാണ്  ഈ പഴയങ്ങാടി പള്ളി .അതുകൊണ്ട് തന്നെ കേരള ടൂറിസം മാപ്പ് ഇടംപിടിച്ച സ്ഥലം കൂടിയാണിത്

നെടിയിരുപ്പ്

സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ "നെടിയിരുപ്പ് " ആയിരുന്നു.അതുകൊണ്ട് സാമൂതിരിമാരെ "നെടിയിരുപ്പ് മൂപ്പ്" എന്നും ഈ വംശത്തെ "നെടിയിരുപ്പ് സ്വരൂപം" എന്നും വിളിക്കുന്നു. നെടിയിരുപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.നെടിയിരുപ്പ് ആയിരുന്നു അവരുടെ ആസ്ഥാനം. ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് "നാമവിക്രമ രാജകുടുംബത്തിന്റെ" സമ്പത്ത് നെടിയിരുപ്പിൽ സൂക്ഷിച്ചിരുന്നതായും അവർ ആ സ്ഥലത്തെ "നെടി-ഇരുപ്പ് " എന്ന വിളിച്ചതായും പറയുന്നു. നെടിയിരുപ്പിലെ "വരുത്തിയിൽ പറമ്പി"ലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം. കൊളോണിയൽ കേരളത്തിൽ സാമൂതിരിയുടെ തലസ്ഥാനമായിരുന്നു നെടിയിരുപ്പ് അക്കാലത്തു ഇത് "നെടിയിരുപ്പ് സ്വരൂപം" എന്നറിയപ്പെട്ടിരുന്നു..

ഭൂമിശാസ്ത്രം

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പോലീസ് സ്റ്റേഷൻ

കാളോത്ത് , കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്

  • പോസ്റ്റോഫീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എ എം ൽ പി സ്കൂൾ കാളോത്ത്  നെടിയിരുപ്പ്

PIC
A M L P S KALOTH NEDIYIRUPPU


തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന എ എ എം  എൽ പി എസ് കാളോത്ത്  നെടിയിരുപ്പ് 97 വർഷം  പിന്നിട്ടു.1927 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈലിൽ സ്ഥിതി ചെയ്യുന്നു.കൊണ്ടോട്ടി ദേശത്തിന്റെ വിദ്യാഭ്യാസ,സാമൂഹിക ,സാംസ്‌കാരിക മേഖലകളിൽ പ്രധാന പങ്ക് വഹിച്ചു മുന്നേറുന്നു ഈ വിദ്യാലയം ......

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ( പഴയ ഏറനാട് താലൂക്ക് ) നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .

1927 ൽ പരേതനായ ശ്രീ. അബ്ദുള്ള മൊല്ല എന്ന മാന്യവ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 450 ഓളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. 3 അറബി അധ്യാപകരടക്കം 19  പേർ ഇവിടുത്തെ സ്‌റ്റാഫംഗങ്ങളാണ്.

സ്ഥാപകനായിരുന്ന ശ്രീ. അബ്ദുളള മൊല്ലയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ചരിത്രം ഈ സ്ഥാപനത്തിന് പറയാനുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് ലഭിച്ചിരുന്ന സർക്കാർ ഗ്രാന്റ് മാത്രമായിരുന്നു വരുമാനം.ബ്രിട്ടീഷുകാരോടും അതുവഴി ഇംഗ്ളീഷ് ഭാഷയോടും സാധാരണജനം പുറം തിരിഞ്ഞു നിന്നിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിനായി കുട്ടികളെ ലഭിക്കുവാൻ വലിയ കടമ്പ കടക്കേണ്ടതുണ്ടായിരുന്നു.വിദ്യാർഥികളെ തേടി അധ്യാപകർ വീടുവീടാന്തരം കയറി ഇറങ്ങുകയും, അധ്യാപകരെ കണ്ടാൽ വിദ്യാർഥികൾ ഓടുകയും ചെയ്തിരുന്ന അക്കാലത്തെ ജനജീവിതവും അങ്ങേയറ്റം ദുസ്സഹമായിരുന്നു. ത്യാഗപൂർണ്ണമായ അധ്യാപന ജീവിതം നയിച്ചിരുന്ന നിഷ്കളങ്കരായ അധ്യാപകർക്കും പ്രതിമാസ വരുമാനം നൽകുവാൻ മാനേജ സഹിചിരുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമായിരുന്നു. ക്ലാസ്സ് മുറികളാണെങ്കിൽ സൗകര്യം കുറഞ്ഞവയും ഓല മേഞ്ഞവയും .....

മേൽപ്പറഞ്ഞവയെല്ലാം പഴയ കഥയാണെങ്കിൽ ഇന്നത്തെ സ്ഥിതിയാകെ ഇതിനകം മാറിയിരിക്കുന്നു. പുതിയ മാനേജ്മെന്റിന്റെ കീഴിൽ ഉജ്ജ്വലമായ പ്രവർത്തനങ്ങളാണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. അബ്ദുള്ള മൊല്ലയുടെ പുത്രനായ ശ്രീ. N. സുൽഫിക്കറിന്റെ കീഴിൽ സ്കൂൾ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു.അത്യാധുനികസൗകര്യങ്ങളുള്ളതും വിശാലവും ശിശു സൗഹാർദ്ദവും ICT സൗകര്യങ്ങളുള്ളതുമായ 15 ക്ലാസ്സ് മുറികൾ ഇന്നിവിടെയുണ്ട്. സ്കൂളിന്റെ പവർത്തനങ്ങളിൽ PTA,MTA,SMC, പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധ സമര ഭടന്മാർ എന്നിവരുടെയെല്ലാം നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. പുതിയ പാഠപ്രദ്ധതി അതിന്റേതായ രൂപത്തിൽ നടത്തിവരുന്നുണ്ട്.

പഠനപ്രവർത്തനേതര വിഷയങ്ങളലും വേണ്ടത്ര ശ്രദ്ധയുണ്ട്. സബ് ജില്ലാ കലോത്സവങ്ങളിൽ നല മികവ് പലപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്. അറബിക് കലാമേളയിൽ പലപ്രാവശ്യം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും തുടരെത്തുടരെ ലഭിച്ചിട്ടുണ്ട്. ഒന്ന് മുതൽ നാല്‌ വരെയുള്ള ക്ലാസ്സുകളിൽ ഒരു ഡി വിഷൻ ഇംഗ്ലീഷ് മീഡിയം ആയാണ് പ്രവർത്തിക്കുന്നത്. അങ്ങനെ 15 ഡിവിഷനുകൾ സ്കൂളിനുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവീണ്യം ലഭിക്കുവാൻ പല ഇംഗ്ലീഷ് പത്രങ്ങളും , വെക്കേഷൻ ക്ലാസ്സുകൾ, വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ എന്നിങ്ങനെ നടത്തുന്ന പതിവ് ഇപ്പോഴും തുടരുന്നു.

രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സുകൾ കൊടുക്കുന്നതിലും ഈ സ്കൂൾ മുന്നിൽ തന്നെയാണ്. കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസ്സുകൾ ഓൺലൈനായ സമയത്തും ഇത് തുടർന്ന് പോന്നിരുന്നു. PTA മീറ്റിംഗുകളിൽ പലപ്പോഴും വരാറുള്ളത് സ്തീകളാണ് എന്ന കാര്യം കണക്കിലെടുത്ത് പുരുഷന്മാരായ രക്ഷിതാക്കൾക്ക് ബോധവത്ക്കരണം നൽകുന്നതിന്റെ ഭാഗമായി രാത്രി വൈകിയും നീണ്ട ക്യാമ്പ് നടത്തിയ മാതൃക ഈ സ്കൂളിന്റെതാണ്.

ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ ഈ സ്കൂൾ എന്നും മുൻപന്തിയിലാണ്. സർക്കാർ നിർദ്ദേശാനുസരണം പോഷകമൂല്യമുള്ള ഉച്ചഭക്ഷണം, പാൽ മുട്ട എന്നിവ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നു. കുട്ടികൾക്കായുള്ള toilet നന്നായി പരിപാലിക്കുന്നു. സ്കൂൾ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കിണർ സ്കൂളിനു മാത്രമല്ല, അയൽപക്കത്തു കാർക്കും എന്നും ഒരനുഗ്രഹമാണ്. ടെക്സ്റ്റ് ബുക്കുകൾ, യൂണിഫോം എന്നിവ യഥാസമയത്ത് വിതരണം ചെയ്യുന്നതിലും ശ്രദ്ധ ചെലുത്തുന്നു.

വിവിധ ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു. പലപ്പോഴും ഇതിലേക്ക് യോഗ്യരായ അതിഥികളെ ക്ഷണിക്കാറുണ്ട്. കുട്ടികളുടെ പഠനനിലവാരം ശ്രദ്ധിക്കുന്നതിനായി ഗൃഹസന്ദർശനം നടത്തുവാൻ സ്റ്റാഫംഗങ്ങൾ മുന്നിലാണ്.

കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ പരിഹരിക്കാനായി ഓൺലൈൻ കലാമേളകൾ, സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി സിവിൽ സർവീസ് ഫൗണ്ടേഷൻ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പൊതു വിജ്ഞാനമടക്കം വിവിധങ്ങളായ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി വരുന്നുണ്ട്. ചുരുക്കത്തിൽ ഇവിടത്തെ സ്റ്റാഫ് മാനേജ്മെന്റ്മറ്റ് ഏജൻസികളും കൂടി ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തുന്നു എന്നു പറയാം.

ഭൗതികസൗകര്യങ്ങൾ

Childrens Park


വിശാലമായ ക്ലാസ്സ്‌റൂം,വിശാലമായ പാർക്ക് , സ്മാർട്ട് ക്ലാസ്സ്‌റൂം ,ഓരോ ക്ലാസ്സിലും ലൈബ്രറി,കൂടുതൽ വായിക്കുക

smart class room





പ്രമുഖ വ്യക്തികൾ