എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാദേശിക നിഘണ്ടു:-

അവസരം -അടിയന്തിരം

എന്താന്നും-എന്താണ്

കഞ്ചൂസൻ ‍-പിശുക്കൻ

‍കൽക്കുന്നൻ ‍-പഴുതാര

കൂട്ടുപാത -Junction

കൂട്ടുമുക്ക്-Junction

കൃഷി-നെൽകൃഷി

കേടായിരിക്ക്ണൂ-ക്ഷീണിച്ചു

ചടുക്കനെ-പെട്ടെന്ന്

ചേര് -കശുമാവ്

ചേരുമ്പഴം -കശുമാങ്ങ

ചീരഴിയുക-ബുദ്ധിമുട്ടുക

തൊടി-പറമ്പ്

നീലൂരം-ഒരു ചെടി

പങ്ക-ഫാൻ

പാതീൽ -പാതയിൽ

പൊള്ള -ഉരുണ്ട,വീർത്ത

പൊള്ളക്കണ്ണൻ -ഉണ്ടക്കണ്ണൻ

പൊള്ളം-ബലൂൺ

പോയെട്ക്കണൂ -പോയി

മനസ്സ് വിടണ്ട-വിഷമിക്കേണ്ട.

മരിപ്പ്-മരണം

മിണ്ടാണ്ടിരിക്ക്ണൂ-പണിയൊന്നുമില്ല

മൂച്ചി-മാവ്

മേഷ്-അധ്യാപകൻ

മേഷുക്കുട്ടി -ചെറുപ്പക്കാരനായ അധ്യാപകൻ

വന്നട്ക്കുണൂ-വന്നു

വരാട്ടോളീ-വരാം

വലിക്കുക-പറിക്കുക

വലിഞ്ഞ് പറയുക-ഉറക്കെപ്പറയുക

വഴങ്ങൂണ്-നിശ്ചയം

വേല-ഉത്സവം