എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ എൻറെ ആദ്യ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ എൻറെ ആദ്യ വിദ്യാലയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻറെ ആദ്യ വിദ്യാലയം

കരഞ്ഞു ഞാൻ കയറിയോരാ പടികൾ
ഇന്നു ദുഖമൊതുക്കി ഞാൻ പിന്നിടുന്നൂ
കൂട്ടുകൂടാനും കളിക്കുവാനും
പാട്ടു പാടാനും പഠിക്കുവാനും
അക്ഷരതിരിവെട്ടമുള്ളിൽ കൊളുത്തിയ
അദ്ധ്യാപകരേയുമോർത്തിടുന്നൂ
ഞെട്ടറ്റു വീഴുന്ന പൂവുപോലെ
വീണുടയും മഴത്തുള്ളിപോലെ
ഒരു സ്വപ്നം കണ്ടുണരുന്നപോലെ
തീർന്നുപോയാനല്ലദിനങ്ങളിന്ന്
വിടചൊൽകയാണെൻ വിദ്യാലയമേ
മായത്തൊരോർമ്മയും പേറി ഞാനും


 

നിദ ഫാത്തിമ കെ എച്ച്
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത