എൽ പി ജി എസ് കുമാരപുരം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഭാഗമായി വിവിധ ദിനാചരണങ്ങൾ നടത്തി.

അമൃതോത്സവം 2021 സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആയി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്നാം തീയതി  മുതൽ പ്രസംഗം, ചിത്രരചന, ദേശഭക്തിഗാനം ,ക്വിസ് എന്നീ മത്സരങ്ങൾ കുട്ടികൾക്കായി ഓൺലൈനായി നടത്തി. ഓഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ഓരോ ക്ലാസിലെയും കുട്ടികളുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ ഓൺലൈനായി അധ്യാപകർ സംഘടിപ്പിച്ചു. വിവിധ  സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിച്ചുകൊണ്ട് കുട്ടികൾ ഓൺലൈനായി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഗാന്ധിജയന്തി ഒക്ടോബർ 2 ഗാന്ധിജയന്ധി ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, പ്രസംഗം, ചിത്രരചന, ഗാന്ധിജിയായി വേഷം ധരിക്കുക,തുടങ്ങിയ പ്രവർത്തനങ്ങൾ  മൂന്ന് നാല് ക്ലാസ്സിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു.

ശിശുദിനം

നവംബർ 14 ശിശു ദിനവുമായി ബന്ധപ്പെട്ട പ്രസംഗമത്സരം, ശിശുദിനക്വിസ്, ആശംസാകാർഡ് നിർമാണം, ജവഹർലാൽ നെഹ്റുവിൻറെ തൊപ്പി നിർമാണം എന്നീ പരിപാടികൾ നടത്തുകയും  ഹെഡ് മാസ്റ്ററും , അധ്യാപകരും കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും വിഭവസമൃദ്ധമായ ഭക്ഷണം  നൽകുകയും ചെയ്തു.