എൽ പി ജി എസ് കുമാരപുരം

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൽ പി ജി എസ് കുമാരപുരം
35309 school.jpg
വിലാസം
കരുവാറ്റ

കരുവാറ്റപി.ഒ,
,
690517
വിവരങ്ങൾ
ഫോൺ9446856642
ഇമെയിൽkumarapuramglpgs@gmail.com
കോഡുകൾ
സ്കൂൾ കോഡ്35309 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാസൻ.എസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.ജി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

കരുവാറ്റയിൽ നിലത്തെഴുത്ത് കഴിഞ്ഞ പെൺകുട്ടികൾക്കൂ തുടർപഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെൺകുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാൻമാരുടേയൂം സാമൂഹിക പ്രവർത്തകരുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളിൽ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടൻവളളം വിൽപന നടത്തി കിട്ടിയ തുക കൊണ്ട് 1912ൽ പെൺകുട്ടികൾക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്നതിനാൽ പെൺപള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാൽ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആൺകുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.2012 ൽ ശതാബ്ദി ആഘോഷങ്ങൾ നടന്നു.ശതാബ്ദി സ്മാരകമായി കെ .സി. വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ട‍റൂം അനുവദിച്ചു ബഹുമാന്യരായ കെ. സി. വേണുഗോപാൽഎം.പി ,ബാബുപ്രസാദ്എം.എൽ.എ. ഇവരുടെ ഫണ്ടിൽ നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികൾക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ്. എസ്. എ.യിൽ നിന്ന് ലഭിച്ച കുട്ടികളുടെ പാർക്കും വിവിധ കളിയുപകരണങ്ങളും കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന് സഹായിക്കുന്നു.നഴ്സറി മുതൽ ഒന്നാം തരം വരെ 132 കുട്ടികളാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത്.


                   എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ  മൂന്നു കിലോമീറ്റർ ചുറ്റളവിൽ  പ്രവർത്തിക്കുന്നത്.ഇക്കാരണത്താൽ കാലക്രമേണ വിദ്യാലയം ഫോക്കസ് പട്ടികയിൽ പെട്ടു.തുടർന്ന് 2014 ഒക്ടോബറിൽ പൂർവ വിദ്യാർത്ഥി സംഗമവും വിദ്യാലയ മികവുകളുടെ പങ്കുവെക്കലും നടത്തി.അങ്ങനെ'ഓർമ'പൂർവ വിദ്യാർത്ഥി സംഘടന രൂപം കൊണ്ടു.അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്ന വിദ്യാലയത്തിന് ഒരു പുതുജീവൻ ലഭിക്കാൻ ഇത് കാരണമായി.വിദ്യാലയത്തോടു ചേർന്നു പ്രവർത്തിക്കുന്ന  കുമാരപുരം പബ്ലിക് ലൈബ്രറിയുടെ സേവനവും സഹകരണവും സ്കൂളിന്റെ അക്കാദമിക മികവിന് പിന്തുണയേകി വരുന്നു.
                      ശ്രീ  കെ. ആർ  രാജൻ പ്രസിഡന്റും ശ്രീ മോഹനൻ നായർ സെക്രട്ടറിയും ശ്രീ അനിൽ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന 'ഓർമ' പൂർവ വിദ്യാർത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവർഷത്തിൽ വിദ്യാലയം അടച്ചു പൂട്ടൽ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അർഹത നേടി.
                 2016-2017 അധ്യയന വർഷത്തിൽ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളിൽ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തിൽ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തിൽ ഒരു പൊൻതൂവലായി.    
                  പൂർവ വിദ്യാർത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഇരിപ്പിടങ്ങളും മറ്റുപരണങ്ങളും,, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങൾ, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബർ മാസത്തിൽ ശ്രീ കെ സി വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്
      അക്കാദമിക തലത്തിൽ മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച ക്ലാസ് റൂം സൃഷ്ടികൾ ഉൾപ്പെടുത്തി എല്ലാ മാസവും പ്ര‍സിദ്ധീകരിക്കുന്ന 'ഉണ്മ 'സ്കൂൾ മാഗസിൻ ഏവരുടേയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.                                             
       അധ്യാപക-രക്ഷാകർത്ര്-പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹത്തോടെ മുന്നോട്ട് പോകുന്നു.........  
                
                                                                                                             നന്ദി.

= ഭൗതികസൗകര്യങ്ങൾ

  1. എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ
  2. സ്കൂളിന് സ്വന്തമായി വാഹന സൗകര്യം
  3. ഉച്ചഭാഷിണിയും അതിനോടൊപ്പമുള്ള ഉപകരണങ്ങളും
  4. കുട്ടികളുടെ പാർക്കും കളിയുപകരണങ്ങളും

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുര്യൻ ജോസഫ്
  2. ഏലിയാമ്മ
  3. ഷീല തോമസ്
  4. ഇന്ദിരാമ്മ
  5. തങ്കമ്മ
  6. ദയാനന്ദൻ

= നേട്ടങ്ങൾ

  • ഫോക്കസ് 2015 പുരസ്കാരം.
  • മികവ് 2016 പുരസ്കാരം.
  • കരുവാറ്റ പ‍ഞ്ചായത്തി​ലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അംഗീകാരം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എൽ_പി_ജി_എസ്_കുമാരപുരം&oldid=401903" എന്ന താളിൽനിന്ന് ശേഖരിച്ചത്