എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
02:41, 14 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)
എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര
വിലാസം
ഒളരിക്കര
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Sabarish



തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 3 കിലോമീറ്റര്‍ പടിഞ്ഞാറുമാറി ഒളരിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ലിറ്റല്‍ ഫ്ലവര്‍ ‍കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍". ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1976 ജൂണ്‍ 1 ആം തിയ്യതിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

1976 ല്‍ അരണാട്ടുക്കര ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ആരംഭിച്ച ഈ വിദ്യാലയം പെൺകുട്ടികളുടെ ഉന്നമനമാണു പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്.ഇക്കാലഘട്ടത്തില്‍ ഇതിന്റെ ഭരണസാരധ്യം വഹിച്ചിരുന്നതു റവ.സി.ഗ്ലിസേറിയ ആണു.1978 ജനുവരി 31 നു ഗവ.ഓര്‍ഡര്‍ പ്രകാരം ഒരു സ്വതന്ത്രസ്കൂളായി പ്രഖ്യാപിക്കുകയും പ്രധാന അദ്ധ്യാപികയായ റവ .സി.മേരി ട്രീസ നിയോഗിക്കപ്പെദുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.1 കമ്പ്യൂട്ടര്‍ ലാബും അതില്‍ 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും LCD പ്രൊജക്ട്ര്‍ സൗകര്യവും ലഭ്യമാണ്.കൂടാതെ സയന്‍സ് ലാബ് ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നവജ്യോതി കോര്‍പ്പറേഷന്‍ എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ് ഈ വിദ്യാലയം.ഈ മാനേജമെന്റിന്റെ കീഴില്‍ 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും 4 എല്‍.പി സ്കൂളും പ്രവര്‍ത്തിക്കുന്നു.ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ റവ.സി.സാറാജെയിനും ഹെഡ്മിസ്ട്രസ് റവ.സി.ഗ്രേയ്സീ കെ.സി.യുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • 1978 - 79 സി.മേരിട്രീസ
  • 1979 - 85 സി.പ്രോസ്പ്പര്‍
  • 1985 - 89 സി.തോമാസിയ
  • 1989 - 91 സി.നീന
  • 1991 - 93 സി.ട്രീസസെബി
  • 1993 - 94 സി.ഫ്രാന്‍സി
  • 1995 - 96 സി.ട്രീസസെബി
  • 1996 - 03 സി.ശാന്തി
  • 2003 - 05 ശ്രീമതി.ഓമന എ.ഡി
  • 2005 - 08 ശ്രീമതി.കൊച്ചുത്രേസ്യ റ്റി.ജെ
  • 2008 - സി.ഗ്രേയ്സീ കെ.സി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.