ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42543 (സംവാദം | സംഭാവനകൾ)
ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം
വിലാസം
ഒറ്റശേഖരമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201742543




== ചരിത്രം ==ഒറ്റശേഖരമംഗലം ഗ്രാമത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതിക്ക് അടിത്തറപാകിയ ഒരു സ്ഥാപനമാണ് ഒറ്റശേകരമംഗലം എല്‍.പി.എസ്.

    തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ ഒറ്റശേഖരമംഗലം ദേശത്ത് 1947 ജൂണ്‍ 19-ാം തീയതിയാണ് ഈ സ്കൂള്‍ സ്ഥാപിതമായത്.
    സ്വാതന്ത്രലബ്ധിക്കുമുമ്പ് ഈ പ്രദേശത്ത് ആരംഭിക്കുന്ന രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് ഒറ്റശേഖരമംഗലം പ്രൈമറി സ്കൂളും യുവജനസമാജം കിസാന്‍ വായനശാലയും.  ഒറ്റശേഖരമംഗലം ശ്രീമഹാദേവര്‍ ക്ഷേത്രം ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിന് വളരെ പങ്ക് വഹിച്ചിട്ടുണ്ട്.  ഒറ്റശേഖരമംഗലം എന്ന് പേര് തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിശ്വാസം.  കിഴക്കും പടിഞ്ഞാറ് ചിറ്റാറും നെയ്യാറും ഒഴുകുന്നതിനാല്‍ വളരെ ഫലഭൂയിഷ്ഠമായ ഈ പ്രദേശം,വര്‍ഷകാലം വന്നാല്‍ വളരെ ഒരു ഉപദ്വീപിന്റെ പ്രതീതിയാകുമായിരുന്നു. ജനങ്ങളധികവും കര്‍ഷകരും കൂലിപ്പണിക്കാരുമായിരുന്നു.  ഈ പ്രദേശത്തിന്റെ പുരോഗതിക്ക് അ‌‌ടിത്തറപാകിയത് ഹിന്ദിസാര്‍ എന്നറി‌യപ്പെ‌‌ടുന്ന അയ്യപ്പന്‍പ്പിളളയും അകാലത്തില്‍ പൊലിഞ്ഞുപോയ ഹൈസ്കൂള്‍ അധ്യാപകനായ ശ്രീ.കൃഷ്ണന്‍നായര്‍ ബി.എയുമാണ്.1935 മുതല്‍ രണ്ടു ദശകത്തിലധികം മലേറിയ താണ്ഡവമാടിയ പ്രദേശം.ഇതിന്റെ ഫലമായി ആരോഗ്യം,വിദ്യാഭ്യാസം.സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും പിന്നാക്കം നില്‍ക്കുന്ന ജനത.  സ്വാതന്ത്രസമരത്തിന്റെ അലയൊലികള്‍ ഇവിടെയും പ്രതിധ്വനിക്കിന്ന സമയം.എല്ലാ പ്രതികുൂലസാഹചര്യങ്ങളിലും കുട്ടികളെ മൂന്നാം ക്ലാസ്സ് വരെ വിദ്യാഭ്യാസം.ചെയ്യിക്കാനുളള സൗകര്യം പാലോട്ടുകോണം B.F.M.L.P.S ന് ഉണ്ടായിരുന്നതികൊണ്ട് സാധിച്ചിരുന്നു.  മാനേജ്മെന്റ്  സ്കൂള്‍ നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്.  മാനേജ്മെന്റിനോട് സ്കൂള്‍ നിര്‍ത്തരുത് എന്ന് അപേക്ഷിക്കാനും അഥവാ നിര്‍ത്തുകയാണെങ്കില്‍ ഒരു ഗവണ്‍മെന്റ് സ്കൂള്‍ ആരംഭിക്കണമെന്ന് ‍‍‍‍‍‍‍ഡിവിഷണല്‍ ഇന്‍സ്പെക്ടറോട് അപേക്ഷിക്കാനും ശ്രീ.അയ്യപ്പന്‍പ്പിളളസാറിന്റെ നേതൃത്വത്തില്‍ ഒരു നിവേദകസംഘത്തെ ചുമകലപ്പെടുത്തി.എന്നാല്‍ യാതൊരു കാരണവശാലും സ്കൂള്‍ തുടര്‍ന്ന് നടത്താന്‍ ആഗ്രഹിക്കിന്നില്ലെന്നും മാനേജ്മെന്റും കന്യാകുമാരി മുതലുളള തിരുവനന്തപുരം ഡിവിഷനില്‍ ഇത്തരം പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് ഉടനെ ഒരു ഗവണ്‍മെന്റ് സ്കൂള്‍ അനുവദിക്കാന്‍ കഴിയില്ല എന്ന് ഡിവിഷണല്‍ ഇന്‍സ്പെക്ടറും അറിയിച്ചു.
    നാട്ടുകാര്‍ സ്ഥലം കണ്ടെത്തി സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കികയാണെങ്കില്‍ ഉപകരണങ്ങളും,റിക്കോര്‍ഡുകളും കൈമാന്‍ തയ്യാറാണെന്ന് മാനേജ്മെന്റും അതിനു തയ്യാറാ​ണെങ്കില്‍ അംഗീകാരം നല്‍കാമെന്ന് ഡിവിഷണല്‍ ഇന്‍സ്പെക്ടറും  അറിയിച്ചതനുസരിച്ച് നാട്ടുകാരുടെ വിപുലമായ യോഗം വിളിച്ച് ചേര്‍ത്ത് നിവേദകസംഘം കാര്യങ്ങള്‍ വിശദീകരിച്ചു.അര ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കാമെന്ന് പ്രദേശത്തെ ജന്മികുടുംബമായ തെങ്ങമണ്‍ മഠം സമ്മതിച്ചു. ശ്രീ.K.P.നായര്‍,ശ്രീ..S.K. നായര്‍,ശ്രീ.കുട്ടന്‍പിളള തുടങ്ങിയ യുവജനസമാജം പ്രവര്‍ത്തകര്‍ മനുഷ്യാധ്വാനം സൗജന്യമായി ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു.അതനുസരിച്ച് പാലോട്ടുകോണം B.F‍‍‍.M.L.P.S ഏറ്റെടുത്ത്  ഒറ്റശേഖരമംഗലത്ത് പ്രവര്‍ത്തിപ്പിക്കുന്നതിന് ശ്രീ.കാനക്കോട് പരമേശ്വരന്‍ നാടാര്‍ പ്രസിഡന്റും ശ്രീ.ഒറ്റശേഖരമംഗലം ജനാര്‍ദ്ദനന്‍നായര്‍ സെക്രട്ടറിയും സര്‍വ്വശ്രീ.ചടമ്പ്രക്കോണം വേലായുധന്‍പിളള,മൈപറമ്പില്‍ ഇ.കൃഷ്ണപിളള, മൃത്യുഞ്ജയന്‍ പിളള, കൊച്ചുചെറുക്കന്‍,തോപ്പില്‍രാമന്‍പ്പിളള എന്നിവര്‍ അംഗങ്ങളായും ശ്രീ.അയ്യപ്പന്‍പ്പിളള രക്ഷാധികാരിയായും തെരഞ്ഞെടുത്തു.യുവജനസമാജത്തിന്റെ ശ്രമഫലമായി ഒരു ഷെഡ് നിര്‍മ്മിച്ച് അങ്ങനെ 1947 ജൂണ്‍ 19-ാം തീയതി പാലോട്ടുകോണം B.F.M.L.P.S,ഒറ്റശേഖരമംഗലം പ്രൈമറി സ്കൂള്‍ എന്ന പേരില്‍  പ്രവര്‍ത്തനമാരംഭിച്ചു.  ഒന്നു മുതല്‍ മൂന്ന് വരെ ക്ലാസ്സുകള്‍ക്ക് അനുവാദവും ലഭിച്ചു.സെക്രട്ടറി R.ജനാര്‍ദ്ദനന്‍നായരെ മാനേജരായി ചുമതലപ്പെടുത്തി.തുടര്‍ന്ന് നാട്ടുകാരുടെ തീവ്രപരിശ്രമത്തിന്റെ ഫലമായി രണ്ടു കെട്ടി‌ങ്ങള്‍കൂടി നിര്‍മ്മിക്കുകയും 4,5 ക്ലാസ്സുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കാനുളള അനുവാദം നേടിയെടുക്കുകയും ചെയ്തു.തുടക്കം മുതല്‍ സ്കൂളിന്റെ  അഭിവൃദ്ധിക്കുവേണ്ടി പ്രയത്നിച്ചശ്രീ.R.ജനാര്‍ദ്ദനന്‍നായര്‍ ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റും[1952] കേരളപ്പിറവിക്കുശേഷമുളള ആദ്യനിയമസഭയിലെ അംഗവുമാണ്.ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റുായിരുന്ന കാലത്താണ് ഈ സ്കൂളിനെ 5-ാം ക്ലാസ്സ് വരെ ഉയര്‍ത്തിയത്.  എന്നാല്‍1960ല്‍ക്ലാസ്സ് തൊട്ടടുത്ത ഹൈസ്കൂളിനോട് ചേര്‍ത്തു.ശ്രീ. ജനാര്‍ദ്ദനന്‍നായര്‍ മാനേജരായി പ്രവര്‍ത്തിച്ച് വരവെ,സ്കൂള്‍ നാട്ടുകാരുടെ വകയാണെന്നുളളതു സംബന്ധിച്ച് നിയമതര്‍ക്കം ഉടലെടുത്തു.1987-ല്‍ കൂള്‍ നാട്ടുകാരുടെ വകയാണെന്ന് വിധി വന്നു.  തുടര്‍ന്ന് ബഹു.ഹൈക്കോടതിവരെ നീണ്ടു.നിയമതടസ്സം കാരണം സ്കൂള്‍ ഭരണകമ്മറ്റി തെരഞ്ഞെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ഓലകെട്ടിടങ്ങള്‍ മാത്രമുളള ഈ സ്കൂളില്‍ സമയാസമയങ്ങളില്‍ ഓലമേയല്‍ നടത്താതെ കെട്ടിടങ്ങള്‍ ചോര്‍ന്ന് ഒലിച്ച് തുടങ്ങി.പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍ക്ക് പകരം അധ്യാപകരെ ലഭിക്കാതെയായി. പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെക്കൊണ്ട് നാല് സ്റ്റാന്‍ഡേര്‍ഡിലെ ഏകദേശം 350-ല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടി വന്നു.  തികച്ചും അനാഥമായ അവസ്ഥയിലായിരുന്നു ഈ സ്ഥാപനം.  പി.ടിഎയുടെയും നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും ബഹു.എം.എല്‍എയുടെയും കൂട്ടായ പ്രവര്‍ത്തനത്ത‍ലൂടെ 1990 മുതല്‍ 5 കൊല്ലത്തേക്ക് താല്‍കാലികമായി ഗവണ്‍മെന്റ് ഏറ്റെടുക്കുകയും സ്കൂളിന്റെ  മാനേജ്മെന്റ് ചുമതല ബഹു. തിരുവനന്തപുരം ജില്ലാകളക്ടറെ ഏല്പിക്കുകയും ചെയ്തു.  1995 ന് കളക്ടറുടെ കാലാവധി അവസാനിക്കുകയും വീണ്ടും സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ 4 വര്‍ഷം ബുദ്ധിമുട്ടിലാവുകയും ചെയ്തു.ഇക്കാലയളവില്‍  ഗ്രാമപഞ്ചായത്ത് ഈ സ്ഥാപനം നശിച്ചുപോകാതിരിക്കുന്നതിനുവേണ്ടി ഓലമേഞ്ഞ് സഹായിച്ചു.  പ്രൊട്ടക്റ്റ‍ഡ് അധ്യാപകരെ നിയമിക്കാനുളള ഗവണ്‍മെന്റിന്റെ ഇടക്കാല ഉത്തരവിലൂടെ അധ്യാപകരെ നിയമിച്ച്  അധ്യാപകക്ഷാമം പരിഹരിക്കപ്പെട്ടു. 
     ഒറ്റശേഖരമംഗലംപഞ്ചായത്തിലെ ഭരണസാരഥികളായിരിന്നു സര്‍വ്വശ്രീ.പി.അപ്പുക്കുട്ടന്‍പിളള സാര്‍,പി.കെ.ശശി,ശ്രീമതി.രത്നകുമാരി,അഡ്വ.കെ.പി.രണദിവെ,എം.എല്‍.എ.മാരായിരുന്ന ശ്രീ.തമ്പാനൂര്‍ രവി,ആര്‍.പരമേശ്വരന്‍പിളള തുടങ്ങിയവരുടെയും അധ്യാപക രക്ഷകര്‍തൃ സമിതിയുടെയും നാട്ടുകാരുടെയും നിരന്തരപരിശ്രമവും ശക്തമായ ഇടപെടലും കൊണ്ട് 1999 ഒക്ടോബര്‍ 18-ാം തിയതി 45683/എഫ് 3/92 പൊ.വി.വ എന്ന ഉത്തരവിലൂടെ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.














ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മുന്‍ സാരഥികള്‍

പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.

വഴികാട്ടി

{{#multimaps: 8.4835991,77.1296775 | width=600px| zoom=15}}