എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ

കൊറോണ

ലോകത്തെ നിശ്ചലമാക്കിയൊരു
അദൃശ്യമാം ശത്രുവിനെ നാം
തുടച്ചു നീക്കണം ഭൂവിൽ നിന്നും
ഭയമില്ലാതെ കരുതലോടെ നാം
ഒറ്റകെട്ടായി തകർത്തീടേണം നാം
 ലോകത്തെ വിഴുങ്ങാനെത്തിയ
മഹാമാരിയാം കൊറോണ വൈറസിനെ
ഒത്തുക്കൂടൽ ഒഴിവാക്കിടേണം നാം
അകലം പാലിച്ചിടേണം നാമെല്ലാം
കയ്യും മെയ്യും ശുചിയോടെ കരുതേണം
നമ്മുടെ ഭവനത്തിൽ സുരക്ഷിതരായിടേണം
നീക്കിടും നാം വിപത്തിനെ ഭൂവിൽ നിന്നും
പ്രാർത്ഥനയോടെ സ്നേഹത്തോടെ പൊരുതേണം
ഒരു നല്ല നാളെക്കായി ലോകത്തിനായി
രക്ഷക്കായി നീങ്ങാം നമുക്ക് ഒരുമയോടെ .


എബ്രിൻ സി എസ്
3 എ എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത