എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കൊപ്പം, പത്തൊൻപത് മാസത്തിന് ശേഷം 'സ്കൂൾതല പ്രവേശനോത്സവ'ത്തോടെ വീണ്ടും സ്കൂളും, ക്ലാസ്സ്‌മുറികളും സജീവമാകുന്നു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് പി. റ്റി. എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ദിവസം കുട്ടികളെ സ്വീകരിക്കുന്നതിനായി സ്കൂൾ, പി. റ്റി. എ, എം പി. റ്റി. എ കമ്മറ്റികളുടെ സഹകരണത്താൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളും, പായസ വിതരണവും നടന്നു.