എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ/അക്ഷരവൃക്ഷം/ കൊവിഡ്‌ മുക്തമായ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊവിഡ്‌ മുക്തമായ ലോകം

ലോകത്തെ വിഴുങ്ങിയവൻ
കൊവിഡെന്ന രാക്ഷസൻ
പേരിനർത്ഥം കിരീടം
എന്നാൽ കൈയിലിരുപ്പോ ഭീകരം.
 കപട സൗഹൃദം കാട്ടി അവൻ മാനവരിൽ കയറുന്നു
മാനവരിതിന് ഫലമായി മരണത്തെ കൈവരിക്കുന്നു.
മാനവശേഷിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തവേ
ലോകഭരണം അവൻ ഏറ്റെടുക്കുന്നു
കൊവിഡ്‌ ഘാതകൻ കരുതുന്നു നാം അവനെ ഭയക്കുന്നെന്ന്
ഭയക്കരുത് നാം അവനെ പ്രതിരോധിക്കണം അവനെ നാം.
നാം ഐക്യത്തോടെ നന്ദിയറിയിക്കുവതാർക്കെന്നറിയേണ്ടേ
പൊരിവെയിലത്തും ജോലി ചെയ്യുന്ന പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും.
കൈകൾ സോപ്പിട്ട് കഴുകിയും സാനിറ്റയ്‌സർ ഉപയോഗിച്ചും
ശുചിത്വം നാം പാലിക്കണം.
മാസ്ക് ധരിച്ചും അകലം പാലിച്ചും
സുരക്ഷ നാം ഉറപ്പാക്കണം.
ഭയന്നിരിക്കേണ്ടേ കാലാമല്ലയിത്
ഉയർതെഴുന്നേല്പിൻ നിമിഷമാണ്
ലോക്ക്ഡൗണും നിയന്ത്രണവും ഓർത്തു നാം വിഷമിക്കണ്ട
ഗവണ്മെന്റിൻ സുരക്ഷകവചമായി കരുതണം.
ഈ ലോക്ക്ഡൗൺ കാലത്തു ബോറടി മാറ്റാം
ചെറുതൈകൾക്ക് ജീവൻ നൽകാം.
ഓർക്കുക നാം കൊവിഡിനെ ഭയക്കരുത്
അവന്റെ സമ്പർക്കകവചങ്ങൾ അറുത്ത് നാം മുറിക്കണം.
കൊവിഡ്‌ ഭീകരാ...കൊവിഡ്‌ ഭീകരാ...
ഇറങ്ങിപോകുക ലോകത്തിന് മടിത്തട്ടിൽ നിന്നും.

 

Gopikrishna L
9 A എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത