എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ/അക്ഷരവൃക്ഷം/ കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
< എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ‎ | അക്ഷരവൃക്ഷം
20:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടി

വളരെ നാളായ് ഞാൻ കൊതിച്ചിരുന്ന
സ്നേഹ വാത്സല്യത്തിൻ നിറകുടം
തുളുമ്പിയെൻ ശിരസ്സിൽ വീഴവേ
ഞാനറിയാതെയതിലലിഞ്ഞു പോയീ
അമ്മതൻ സ്നേഹവും
അച്ഛന്റെ വാത്സല്യവും
അമ്മൂമ്മ തൻ തലോടലും
എല്ലാം എല്ലാമിന്നറിയുന്നു ഞാൻ
അവധിക്കാല സുവർണ്ണ ദിനങ്ങളാൽ
മനസ്സിന്റെ വാതായനങ്ങൾ തുറന്നീടുന്ന നിമിഷത്തിൽ
ഒപ്പമെത്തി കൊറോണാ വൈറസും
എങ്കിലും ആ ദിനങ്ങളെന്നെയാനന്ദിപ്പിച്ചൂ
ലോക് ഡൗണിനിത്ര മാധുര്യമോ
വിഷുക്കണിയും കൈനീട്ടവും വാങ്ങി
ഒന്നിച്ചിരുന്നുണ്ടു ചിരിച്ചു കളിച്ചുറങ്ങി ഞാൻ
അമ്മൂമ്മ തൻ കൈവിരലുകളെൻ മൃദുമേനിയെ തഴുകിയതറിയാതെ .

നേഹ .എസ് .
9 ബി എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത