എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

ക്ലബ് കൺവീനർമാർ

ക്ലബ് പ്രവർത്തനങ്ങൾ

ജൂൺ 21 ന് ക്ലബ് ഉദ്ഘാടനം സോഷ്യൽ അധ്യാപികകൂടിയായ പ്രധാനാധ്യാപിക റവ.സി. മാർഗ്രറ്റ് കെ.എക്സ്. നിർവഹിച്ചു. വിവിധ ക്ലാസ്സുകളിൽ നിന്നും ക്ലബ് ലീഡർമാരേയും അംഗങ്ങളേയും തിരഞ്ഞെടുത്തു. കുട്ടികൾ വിവിധ ജില്ലകളുടെ പേര് പാട്ടു രൂപത്തിലാക്കി പാടി. ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. പോസ്റ്റർ മത്സരം , പ്ലക്കാർഡ് മത്സര ഇവ നടത്തി. അസംബ്ലിയിൽ ആ ദിനത്തിന്റെ പ്രത്യേകതയെ പറ്റി മനോഹരമായ രീതിയിൽ പത്താം ക്ലാസ്സിലെ ഷാനി നൽകി. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധമായി നടത്തിയ സേവനവാരം, ഗാന്ധി ക്വിസ്, എന്റെ സത്യാന്വേഷണം ഗാന്ധിജിയുടെ ആത്മകഥാ വായിച്ച് അതിന്റെ ആസ്വാദന കുറിപ്പ് തയ്യാറാക്കൽ മത്സരം. ഇവ സംഘടിപ്പിച്ചു. ഗാന്ധി ക്വിസിന് പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സ്കൂൾ ഇലക്ഷൻ മികച്ച രീതിയിൽ നടത്തുകയും വിവിധ മേഖലകളിലേക്കുള്ള ലീഡർമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.