എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് കൺവീനർ

പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പ്രവേശനോത്സവത്തോടൊപ്പം തുടക്കം കുുറിച്ചു. കൗൺസിലർ ശ്രീ ദീപക് ജോയ് വൃക്ഷതൈ കുട്ടികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. അന്ന് തന്നെ കുട്ടികൾക്ക് വൃക്ഷതൈകൾ അദ്ധ്യാപകുരുടെ നേതൃത്വത്തിൽ നൽകി. ആവശ്യമായ രീതിയിൽ ബോധവൽകരണവും നൽകുകയുണ്ടായി. പരിസ്ഥിതിപ്രവർത്തനങ്ങളുടെ ഭാഗമായി ശാസ്ത്ര പരിഷത്തിന്റെ ഓഫീസിൽ നിന്നും ജൈവവള കമ്പോസ്റ്റ് ബിനും, 10 കിലോ ചകിരിച്ചോറും ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട Eco Soldiers വിദ്യാർത്ഥികളുമൊത്ത് അധ്യാപകരുടെ നേതൃത്വത്തിൽ ജൈവവള കമ്പോസ്റ്റ് നിർമ്മാണ പരിശീലനം നൽകി. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 8 പേരെയാണ് തിരഞ്ഞെടുത്തത്. നാലുപേരടങ്ങുന്ന സംഘം ഓർഗാനിക് മാലിന്യം അടുക്കളയിൽ നിന്ന് ശേഖരിച്ച് കമ്പോസ്റ്റ ബിന്നിൽ നിക്ഷേപിച്ച് വേണ്ട ക്രമീകരണങ്ങൾ നൽകി പോരുന്നു. 28 ദിവസത്തിൽ കമ്പോസ്റ്റ് റെഡിയായി കഴിയുമ്പോൾ ജൈവ പച്ചക്കറിത്തോട്ടത്തിൽ ഇടുന്നു.