സഹായം Reading Problems? Click here


എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്
Lmcchs.jpg
വിലാസം
പി.ഒ,
എറണാകുളം

ചാത്യാത്ത്
,
682012
സ്ഥാപിതം7 - ജൂൺ - 1920
വിവരങ്ങൾ
ഫോൺ04842393586
ഇമെയിൽlmccschoolchathiath@gmail.com
കോഡുകൾ
സ്കൂൾ കോഡ്26036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലഎറണാകുളം
ഉപ ജില്ലഎറണാകുളം‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം479
പെൺകുട്ടികളുടെ എണ്ണം476
വിദ്യാർത്ഥികളുടെ എണ്ണം955
അദ്ധ്യാപകരുടെ എണ്ണം35
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻറവ.സി. മാർഗ്രറ്റ് കെ.​എക്സ്
പി.ടി.ഏ. പ്രസിഡണ്ട്അനന്തപത്മനാഭൻ
അവസാനം തിരുത്തിയത്
20-09-202026036


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

   രജത സുവർണ വജ്ര പ്ലാറ്റിനം ജൂബിലികൾ പിന്നിട്ട് സെന്റിനറിയുടെ ഉത്തരപീഠത്തിൽ നിൽക്കുന്ന എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചയുടെ ഈറ്റില്ലമായി മാറിയ ചാത്യാത്ത് എൽ .എം .സി .സി ഹൈസ്കൂൾ 1920 ജുൺ മാസം 7ാം തീയതി ആരംഭിച്ചു. അവഗണിക്കപ്പെട്ടുകിടന്നിരുന്ന ഒരു ദേശത്ത് ഒരു ശതാബ്ദം മുൻപേ പിറവിയെടുത്ത അക്ഷരമുളയാണ് എൽ.എം.സി.സി. സ്കൂൾ. ഇന്നത് ഒരു വൻമരമായി, അല്ല പൂമരമായ് വാടാതെ ഇലകൊഴിയാതെ സുഗന്ധവാഹിനിയായി ഒരു ദേശത്തിനും അനേകം തലമുറകൾക്കും ആശ്വാസതണൽപന്തലും തണുവേകുന്ന ജ്ഞാനകാറ്റുമായി പരിലസിക്കുന്നു. 

പൂർവ്വപശ്ചാത്തലം

   മതാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആദ്യം കണ്ടറിഞ്ഞ മഹാമിഷ്ണറിയായിരുന്നു ആർച്ച് ബിഷപ് ബർണഡിൻ ബച്ചിനെല്ലി (1853-1868) . പള്ളിയോടനുബന്ധിച്ച് പള്ളികൂടവും വേണമെന്ന് അപ്പസ്തോലിക ലേഖനങ്ങളിലൂടെ ഉദ്ബോധിപ്പിക്കുകയും, അവ സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കാലത്താണ് കർമ്മലീത്ത സന്ന്യാസിനിമാർ വിദ്യാഭ്യാസരംഗത്ത് കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്. ഏത് മതവിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണെങ്കിലും അവർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
   ചരിത്രപൈതൃകപുണ്യഭൂമിയായ കുനമ്മാവിൽ 1886 ഫെബ്രുവരി 13 ന് ദൈവദാസി മദർ ഏലീശ്വയാൽ ഒരു പനമ്പുമഠത്തിൽ സ്ഥാപിതമായ പ്രഥമ ഏതദേശീയ സന്ന്യാസിനി സഭയായ തെരേസ്യൻ കർമ്മലീത്ത സന്ന്യാസിനി സമൂഹം (സി.ടി.സി.) പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കൂനമ്മാവിൽ നിന്ന് പലായനം ചെയ്ത് വരാപ്പുഴ ദ്വീപിൽ ചേക്കേറേണ്ടി വന്നു. സാമ്പത്തിക ഭദ്രതയോ അടിസ്ഥാന സൗകര്യങ്ങളോ ഇവർക്കുണ്ടായിരുന്നില്ല. എന്നിട്ടും ഒരു ജനതയുടെ നവോത്ഥാനമായിരുന്നു ഇവരുടെ ലക്ഷ്യം. അതിനേറ്റവും അത്യന്താപേഷിതമായ കാര്യം സുശക്തമായ വിദ്യാഭ്യാസം നൽകുക എന്നതാണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നു. അതിനാൽ വരാപ്പുഴയിലാരംഭിച്ച സെന്റ് ജോസഫ് കോൺവന്റിനോടനുബന്ധിച്ച് അതിവേഗം ഒരു പെൺപള്ളിക്കൂടമാരംഭിച്ചു. സെന്റ് ജോസഫ്സ് കോൺവന്റിൽ അംഗസംഖ്യ വർദ്ധിച്ചതോടെ മറ്റൊരു ഭവനം ആരംഭിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചു. അതിന് സ്ഥലം കണ്ടെത്തിയത് ചാത്യാത്ത് ദേശത്തെ കർമ്മലമണ്ണായിരുന്നു. വരാപ്പുഴ കോൺവന്റ് അംഗമായിരുന്ന സിസ്റ്റർ ആൻ 1920 മെയ് 31 ന് വരാപ്പുഴ മെത്രാപൊലീത്ത ഡോ.ഏയ്ഞ്ചൽ മേരിയുടെയും സി.ടി.സി. സഭയുടെ സുപ്പീരിയർ ജനറൽ മദർ ജത്രൂദിന്റെയും അനുമതിയോടെയും അനുഗ്രഹാശിർവാദങ്ങളോടുകൂടെ കർമ്മലനാഥയുടെ നാമധേയത്വത്തിൽ തന്നെ സഭയുടെ രണ്ടാമത്തെ ഭവനത്തിന്റെ വാതിൽ ചാത്യാത്ത് തുറക്കുകയുണ്ടായി. എൽ.എം.സി. എന്ന ചുരുക്കപേരിൽ അറിയപ്പെട്ട ഈ കോൺവന്റിന്റെ പ്രഥമ സുപ്പീരിയർ സിസ്റ്റർ കാതറിൻ ആയിരുന്നു.  പ്രഥമ അംഗങ്ങൾ സിസ്റ്റർ ലുത്തിഗാഡ്, സിസ്റ്റർ യോഹന്നാ, സിസ്റ്റർ സൂസീലിയ എന്നിവരായിരുന്നു. 
   അതിരൂപതയുടെ ശ്രേയസ്സുകരമായ മുന്നേറ്റത്തിനു വേണ്ടി പരിശ്രമിച്ച മെത്രാൻ ഡോ.ഏയ്ഞ്ചൽ മേരി പെരേസി സില്ലയുടെ കാലത്താണ് ചാത്യാത്ത് പള്ളിക്കൊപ്പം പള്ളികൂടം ഉണ്ടായിരുന്നിട്ടും വീണ്ടും ഒരു പള്ളികൂടം ഒരു പെൺപള്ളികൂടം ആരംഭിക്കുന്നത്. പെൺകുട്ടികളെ പള്ളിക്കൂടത്തിലയക്കുന്ന പതിവ് ക്രൈസ്തവ കുടുംബങ്ങളിലിതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ സന്ന്യാസിനിമാർ ഒരു വെല്ലുവിളിയായി വിദ്യാഭ്യാസശുശ്രൂഷ ഒരു വ്രതം കണക്കെ സ്വീകരിച്ചത്. സ്ത്രീ വിദ്യാഭ്യാസത്തിന് വിദ്യാലയങ്ങൾ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന ബോധ്യം തെരേസ്യൻ കർമ്മലീത്ത സന്ന്യാസിനിമാർക്കുണ്ടായത് ഒരു കാലഘട്ടത്തിന്റെ ഉണർവ്വിനുള്ള കാഴച്ചപാട് മാത്രമായിരുന്നില്ല . പലതലമുറകളുടെ ഭാവി കാലേകൂട്ടി കണ്ടുകൊണ്ട് ഒരു ജനതയുടെ സമുദ്ധാരണം സ്വപനം കണ്ടകൊണ്ടുമായിരുന്നു എൽ.എം.സി.കോൺവന്റും തുടർച്ചയായി എൽ.എം.സി. കോൺവന്റ് ഗേൾസ് സ്കൂളും. 
  സിടിസി സഭയുടെ സാരഥിയായിരുന്ന ബഹുമാനപ്പെട്ട മദർ ജൽത്രൂദിന്റേയും ,വരാപ്പുഴ അതിരൂപതാമെത്രാപ്പോലിത്ത അഭിവന്ദ്യ ഏഞ്ചൽ മേരി ഒസിഡി പിതാവിന്റേയുംഅനുമതി ആശീർവാദങ്ങളോടെ 1920 ജൂൺ 7 ന് ഒരു പ്രൈമറി വിദ്യാലയം പെൺകുട്ടികൾക്കായി ചാത്യാത്ത് സാർത്ഥകമായി. 1,2,3,4 പ്രിപെറട്ടറി എന്നീ അഞ്ചു ക്ലാസ്സുകളാണ് ആദ്യം ആരംഭിച്ചത്. സിസ്റ്റർ ആൻ മാനേജറും, വി.ജെ.ആന്റണി മാസ്റ്റർ പ്രധാനാധ്യാപകനുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ എട്ട് ഡിവിഷനുകളിലായി 234 വിദ്യാർത്ഥികളും എട്ട് അധ്യാപക-അനധ്യാപകരുമുണ്ടായിരുന്നു. ഒന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 82 വിദ്യാർത്ഥികളും രണ്ടാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 66 വിദ്യാർത്ഥികളും മൂന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 52 വിദ്യാർത്ഥികളും നാലാം ക്ലാസ്സിൽ ഒരു ഡിവിഷനിൽ 24 വിദ്യാർത്ഥികളും പ്രിപെറട്ടറി ക്ലാസ്സിൽ 10 കുട്ടികളുമാണ് ഉണ്ടായിരുന്നത്. 

വളർച്ചയുടെ പടവുകൾ

1922 മേയ് 30 ന് ഇതൊരു അപ്പർപ്രൈമറി സ്കൂൾ ആയും 1927 ൽ ഹൈസ്കൂൾ പദവിയുടെ ആദ്യഡിവിഷൻ എട്ടാംക്ലാസ്സും പ്രവർത്തനമാരംഭിച്ചു. പിറ്റേ വർഷം ഒൻപതാം ക്ലാസ്സും ആരംഭിച്ചു. 1929 ൽ പൂർണ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇതൊരു ഗേൾസ് ഹൈസ്കൂൾ ആയി പ്രവർത്തനമാരംഭിച്ചുവെങ്കിലും കാലാന്തരത്തിൽ ഇതൊരു മിക്സഡ് ഹൈസ്കൂൾ ആയി മാറുകയും ഗേൾസ് എന്ന പദം സ്കൂൾ നാമധേയത്തിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. ഹൈസ്കൂൾ തലത്തിലേക്ക് എത്തിയപ്പോൾ പ്രധാനാധ്യാപികയായി സ്ഥാനം ഏറ്റത് സി.ടി.സി.സഭാംഗവും പൂർവ്വവിദ്യാർത്ഥിനിയും ചാത്യാത്ത് ഇടവാംഗവുമായ സിസ്റ്റർ മേരി ഡൊറോത്തിയാണ്. രണ്ടു പതിറ്റാണ്ടുകാലം വിദ്യാലയത്തിന്റെ അമരക്കാരിയായി ശ്രേയസ്സ്കരമായ സേവനമനുഷ്ഠിച്ച് 1980 ൽ ആണ് വിരമിച്ചത്. തുടർന്ന് സി.ടി.സി. സഭാംഗങ്ങൾ തന്നെയായ സിസ്റ്റർ ഏണസ്റ്റ , സിസ്റ്റർ എവലിൻ, സിസ്റ്റർ അംബ്രോസിയ, സിസ്റ്റർ ഫ്രാൻസീന, സിസ്റ്റർ കുസുമം, സിസ്റ്റർ ഡോറ, സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ റിൻസി, എന്നിവർ പ്രധാനാധ്യാപികമാരായി സേവനമനുഷ്ഠിച്ചു. ശതാബ്ദിവർഷത്തിൽ സിസ്റ്റർ മാർഗ്രറ്റ് കെ.എക്സ് ആണ് പ്രധാനാധ്യാപിക. . സിസ്റ്റർ കെ.എക്സ്. മാർഗ്രറ്റ് പ്രധാനാധ്യാപികയായ ഹൈസ്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 978 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപികമാരും 5 അനധ്യാപകരും ഇവിടെ കർമ്മനിരതരാണ്. ആധുനിക സജീകൃതമായ ഹൈടെക്ക് ക്ലാസ്സ് റൂമുകളും മികച്ച ലബോറട്ടറിയുമാണ് നിലവിൽ ഉള്ളത്. പുത്തൻ വിദ്യാഭ്യാസരീതികളുടെ പ്രായോഗീക പഠനങ്ങൾക്കും പൊതു വിജ്ഞാന വർദ്ധനവിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന വലിയൊരു ലൈബ്രറിയാണ് സ്കൂൾ അങ്കണത്തിലുള്ളത്. പഠന മികവിന് അത്യന്താപേഷിതമായ സയൻസ്, കമ്പ്യൂട്ടർ ലാബുകളുടെ ക്രമീകരണവും കിടയറ്റതു തന്നെയാണ്.  2020 മാർച്ച് 31 ന് സിസ്റ്റർ മാർഗ്രറ്റ് വിരമിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് എൽ.പി., യു.പി. വിഭാഗത്തിനായി മൂന്നുനില കെട്ടിട സമുച്ചയത്തിൽ 25 ക്ലാസ്സ് മുറികളും, ഹൈസ്ക്കൂൾ വിഭാഗത്തിനായി രണ്ട് നില കെട്ടിടസമുച്ചയത്തിൽ 25 ക്ലാസ്സ് മുറികളും ഉണ്ട്. അതിൽ 12 ക്ലാസ്സ് മുറികൾ ഹൈടെക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, ഒരു സ്മാർട്ട് റൂം, 14 ഡെസ്കടോപ്പും മൂന്ന് ലാപ്ടോപ്പും അടങ്ങിയ ഹൈടെക്ക് ഐടി ലാബ് , യുപി വിഭാഗത്തിന് പ്രത്യേക ഐടി ലാബ്,പുനർ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി, സ്പോർട്ട് മുറി, സയൻസ് ലാബ്, വിശാലമായ പ്രവേശനാങ്കണവും, ഫുഡ്ബോൾ ഗ്രൗണ്ടും സ്കൂളിനെ ആകർഷകമാക്കുന്നതാണ്. മൂന്ന് സ്കൂൾ ബസ്, കുട്ടികൾക്കായി സൈക്കിൾ ഷെഡ്, ഓപ്പൺ സ്റ്റേജ്, മാലിന്യം ഇടുന്നതിായി എട്ടിടങ്ങളിലായി വലിയ wastebasket. പെൺകുട്ടികൾക്കായി പ്രത്യേക 22 ശുചിമുറികൾ, ആൺകുട്ടികൾക്കായി 10 ശുചിമുറികളും ഉണ്ട്. കൈകൾ കഴുകുന്നതിന് മൂന്ന് സ്ഥലങ്ങളിലായി 14 പൈപ്പുകളും, ശുദ്ധജലത്തിനായി വമ്പൻ പ്യൂരിഫൈറും ഇവിടെ കുട്ടികൾക്കായി സജ്ജികരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്
 • ജുനീയർ റെഡ്ക്രോസ്
 • ലിറ്റിൽ കൈറ്റസ്
 • കരാട്ടെ ക്ലാസ്സ്
 • ജൈവകൃഷി
 • ബാന്റ് ട്രൂപ്പ്
 • ക്ലാസ് മാഗസിൻ
 • വിദ്യാരംഗം കലാ സാഹിത്യ വേദി
 • ക്ലബ്ബ് പ്രവർത്തനങ്ങൾ

അടുക്കളതോട്ടം

കൊറോണ കാലഘട്ടത്തിൽ സ്കൂൾ അടുക്കളതോട്ടം സജീവവും സമൃദ്ധവുമാണ്. കുട്ടികളുടെ ഭക്ഷ്യവിഭവത്തിന് വിഷമില്ലാത്ത പച്ചക്കറികൾ വിവിധതരമാണ് സ്കൂൾ ഒരുക്കിവച്ചിരിക്കുന്നത്. തക്കാളി, വെണ്ടക്ക, പാവക്ക, അച്ചിങ്ങ, പീച്ചിങ്ങ, പടവലങ്ങ, ചീര, പച്ചമുളക്, കാന്താരിമുളക്, കാപ്സികം, ചുരക്ക, വഴുതനങ്ങ, പപ്പായ, വെള്ളരി, മത്തങ്ങ എന്നിങ്ങനെ വിവിധതരം പച്ചക്കറികൾ. ആവശ്യമായ വളവും പരിചരണവും അധ്യാപകരുടെ നേതൃത്വത്തിൽ നൽകിപോരുന്നു.

മാനേജ്മെന്റ്

1920 ജൂൺ 7 ന് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ സി.ടി.സി. സഭാംഗമായ സിസ്റ്റർ ആനും, പ്രധാനാധ്യാപകനായി വി.ജെ.ആന്റണി മാസ്റ്ററും സ്ഥാനമേറ്റു. ഇന്ന് ഈ പ്രവർത്തനവർഷമെത്തിനിൽക്കുമ്പോൾ നൂറിന്റെ മികവിൽ സ്കൂൾ ജനറൽ മാനേജർ സഭയുടെ സുപ്പീരിയർ ജനറൽകൂടിയായ റവ.ഡോ.സൂസമ്മ കാവുംപുറത്ത് സി.ടി.സി.യാണ്. ലോക്കൽ മാനേജർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർകൂടിയായ സിസ്റ്റർ മരിയ ട്രീസയാണ്. സഭയുടെ സെന്റ് ജോസഫസ് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ അറ്റോണി ജനറൽ സിസ്റ്റർ റിൻസി സി.ടി.സി.യാണ്.

ക്രമ നമ്പർ പ്രധാനാധ്യാപകർ
1 വി.ജെ.ആന്റണി മാസ്റ്റർ
2 സിസ്റ്റർ മേരി ഡൊറോത്തി
3 സിസ്റ്റർ ഏണസ്റ്റ
4 സിസ്റ്റർ എവലിൻ
5 സിസ്റ്റർ അംബ്രോസിയ
6 സിസ്റ്റർ ഫ്രാൻസീന
7 സിസ്റ്റർ കുസുമം
8 സിസ്റ്റർ ഡോറ
9 സിസ്റ്റർ ക്രിസ്റ്റീന
10 സിസ്റ്റർ റിൻസി
11 സിസ്റ്റർ മാർഗ്രറ്റ് കെ.എക്സ്.
12 സിസ്റ്റർ ആനീസ് കെ.വി
staff photo 2109

'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

'മറ്റു വിവരങ്ങൾ

2018-19 ലെ ഫുൾ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ

>

'വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 • സ്ഥിതിചെയ്യുന്നു.