എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ക്രിസ്ത്യൻ മിഷനറിമാർ ഈ പഞ്ചായത്തിൽ സ്ഥാപിച്ച ആദ്യത്തെ ക്രൈസ്തവദേവാലയമാണ് (ആർ.സി) ആര്യങ്കോടിന് സമീപത്ത് മൈലച്ചൽ സ്ഥിതി ചെയ്യുന്ന തിരുഹൃദയ കുടുംബ ദേവാലയം. തുടർന്ന് എൽ.എം.എസുകാരും മറ്റു സഭകളും ഈ പഞ്ചായത്തിൽ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിച്ചു. മിഷനറിമാർ ചെമ്പൂര് എൽ.എം.എസ് പള്ളിയിൽ ആരംഭിച്ച മലയാളം സ്കൂളാണ് പില്ക്കാലത്ത് ആദ്യത്തെ ഇംഗ്ളീഷ് മിഡിൽ സ്കൂളായി ഉയർത്തിയത്.