എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 15 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ)

എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്
വിലാസം
ചെമ്പൂര്

എൽ.എം.എസ് .എച്ച്.എസ്.എസ്. ചെമ്പൂര്, ഒറ്റശേഖരമംഗലം പി.ഒ
തിരൂവനന്തപുരം
,
695125
സ്ഥാപിതം0 - 0 - 1946
വിവരങ്ങൾ
ഫോൺ04712255684
ഇമെയിൽlmshsschemboor44066@gmail.com
കോഡുകൾ
സ്കൂൾ കോഡ്44066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജീവ് .എസ്.
പ്രധാന അദ്ധ്യാപകൻസുഹിതകുമാരി.എം.കെ
അവസാനം തിരുത്തിയത്
15-09-2020Lmshss44066
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


     
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ  എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 
  
 

ചരിത്രം

 
 മിഷനറിമാർ ഇവിടെ  വന്ന്  സഭ  ആരംഭിച്ചതു  മുതൽ  ഇവിടത്തെ  പളളികെട്ടിടത്തിൽ  വച്ച്  സ്കൂളും  നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം  ആരംഭിച്ചിട്ട്  165 – ലധികം   വർഷം  വരുമെന്നാണ്  രേഖകൾ  സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം  നൽകുന്നതിനു  വേണ്ടി പള്ളിയിൽ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂൾ നടത്തി. വളരെ കുറച്ച് കുട്ടികൾ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകർ വീടുകളിൽ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്.
   1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാർത്ഥികൾ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ൽ ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡിൽ സ്കൂൾ ആരംഭിച്ചു.      (1 ഫാം മുതൽ 3 ഫാം വരെ)  3 -ഫാം ജയിച്ചാൽ തുടർ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാൽ ഭൂരിപക്ഷം പേരും പഠനം നിർത്തുകയായിരുന്നു പതിവ്.  സാമ്പത്തികശേഷി കൂടുതലുള്ളവർ നെയ്യാറ്റിൻകര യിലെ സ്കൂളിൽ  പോയി പഠിച്ചിരുന്നു.
   ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവൺമെൻറ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂൾ ഒരു എയ് ഡ‍ഡ്  സ്ക്കൂളായി തീരുകയും ചെയ്തു. 1979-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ  ആയി ഉയർത്തപ്പെട്ടു. അന്നുമുതൽ 3 വർഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടിൽ ശ്രീ. സി.പൗലൂസ് അവർകളാണ്.  ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ  അടിസ്ഥാനസൗകര്യങ്ങളെല്ലാം  വന്നത്. 1997-1998  കാലയളവിൽ  കേരളാ ഗവൺമെൻറ് ഈ സ്ക്കൂളിനെ ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തി.  ഈ  സമയത്ത് ശ്രീമതി . സി.ആർ.ഗ്രേസ് ഫ്രീഡ പ്രിൻസിപ്പാൾ  ആയി നിയമിതയായി.  2005- ഒക്ടോബർ  3-ന് ഈ  സ്ക്കൂൾ കാമ്പൗണ്ടിൽ  തന്നെ  ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്   ആരംഭിക്കുകയുണ്ടായി.
  വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂർ, പ്ലാംപഴിഞ്ഞി, മഞ്ചംകോട്,  വലിയവിളപ്പുറം, തുടങ്ങിയ  സ്ഥ് ലങ്ങളിൽ  നിന്നുമുള്ള കുട്ടികൾ  ഇവിടെ പഠിക്കുന്നുണ്ട്. 
  കുട്ടികളുടെ പഠനപുരോഗതിയ്ക്കായി  വിവിധ പ്രവർത്തനങ്ങൾ  ആസൂത്രണം ചെയ്തു വരുന്നു.  പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി  കൂടുതൽ  ബന്ധപ്പെടുത്തുന്നു.  ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ  നവീന ബോധന രീതിയ്ക്ക് ആധാരം.  ബഹുവിധ പ്രവർത്തനങ്ങളാൽ സജീവമാണ്  ഇന്ന് ക്ളാസ്സ് മുറികൾ.  ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവൻ പ്രകൃതിയെ അടിത്തറിയുന്നു.  എല്ലാ കുട്ടികളുടേയും  വൈവിധ്യ മാർന്ന കഴിവുകൾ അംഗീകരിക്കുകയും  പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ  ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു. 

ഭൗതികസാഹചര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഓടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികൾക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിൽ സ്മാർട്ട് റൂം, കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് റൂം, വർക്ക് എക്സ് പീരിയൻസ് റും എൻ.സി.സി. റും വർക്ക് എഡ്യൂക്കേഷൻ റും എന്നിവ നിലവിലുണ്ട്. 2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന് മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 10 ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് എല്ലാ ക്ളാസ്സിലും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിച്ച് ഹൈടെക് ക്ളാസ്സുമുറികൾ ആക്കുന്നതിനു സാധിച്ചു. കുട്ടികളുടെ പഠനനിലവാരം ഉയരുന്നതിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.

2019-20അധ്യയന വർഷത്തിൽ യു.പി. യിലെ 9 ക്ളാസ്സുകളിൽ സ്മാർട്ട് റും സജ്ജീകരിക്കുന്നതിനു സാധിച്ചു.  
                    OUR...... P. T. A 2019-20                                              OUR STAFF....2019-20

പഠന പ്രവർത്തനങ്ങൾ 2020-21

==കോവിഡ് -19 ഒരു അവലോകനം ==

    കൊറോണ വൈറസ് മൂലമുള്ള കോവിഡ്- 19 എന്ന മഹാമാരി നിമിത്തം -- കേസുകൾ സംസ്ഥാനത്ത് നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ 2020 ഫെബ്രുവരി 4 മുതൽ 8 വരെയും മാർച്ച് 8 മുതലും കേരള സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനുവരി 30 കേരളത്തിൽ ചൈനയിൽ നിന്നെത്തിയ  മൂന്ന് വിദ്യാർത്ഥികളിൽ നിന്ന്  ഇത് തുടങ്ങുന്നു.തുടർന്ന് മാർച്ച് 8 ന് ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വഴിയും കേരളത്തിൽ കൊറോണ വൈറസ് ആക്രമണം തുടങ്ങി. 
     സ്കൂൾ പരീക്ഷകൾ എല്ലാം മാറ്റി വയ്കേണ്ടി വന്നു. SSLC പരീക്ഷ മാർച്ച് 10 നു തുടങ്ങി എങ്കിലും അവസാനത്തെ 3 പരീക്ഷകൾ മാറ്റിവച്ചു    .....മാർച്ച് 22-- ജനതാ കർഫ്യൂ , മാർച്ച് 24മുതൽ 31 വരെ സംസ്ഥാനത്ത് സംപൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി.  സംസ്ഥാനത്തെ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്ക് മാർച്ച് 31 വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എട്ടാം തരം മുതലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ മുടക്കം കൂടാതെ നടക്കാൻ സർക്കാർ അറിയിപ്പു നൽകി. കൊറോണ ബാധിത പ്രദേശങ്ങളിൽ രോഗതീവ്രതയുടെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ കണ്ടൈനമെന്റ് സോണുകളും ലോക്ക്ഡൗണുകളും നടപ്പിലാക്കി .മാറ്റി വച്ച SSLC പരീക്ഷകൾ മാർച്ച് 26 മുതൽ 28 വരെ സാമൂഹിക അകലം പാലിച്ച് അതീവ ജാഗ്രതയോടെ നടന്നു.  
   ആദ്യഘട്ടത്തിൽ രോ​ഗം മറ്റാരിലേക്കും പടരാതെ രോ​ഗികളെ ചികിത്സിച്ച് ഭേദമാക്കാൻ നമുക്ക്കഴിഞ്ഞു.അത് ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമായി ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളു. രണ്ടാം ​ഘട്ടത്തിൽ രോ​ഗം പടിപടിയായി ഉയർന്നു. എന്നാൽ, അത് ക്രമാനു​ഗതമായി കുറച്ചുകൊണ്ടുവരാനും പൂർണമായി ഇല്ലാതായി എന്ന് പറയാവുന്ന വിധത്തിൽതന്നെ രോ​ഗത്തെ അതിജീവിക്കാനും നമുക്ക് സാധിച്ചു.അത് മാർച്ച് മുതൽ മെയ് വരെയുള്ള രണ്ടുമാസക്കാലം നീണ്ടുനിന്നു. അതിനുശേഷമുള്ള ഈ മൂന്നാം ഘട്ടത്തിൽ രോഗവ്യാപനത്തിന്റെ തോത് തന്നെ ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടരമാസത്തോളാമായുള്ള കണക്കുകൾ വിലയിരുത്തിയാൽ ഇത് വ്യക്തമാകും. ഇതിനെയും അതിജീവിക്കാൻ നമുക്ക് കഴിയും...
 Break the chain 
     കോവിഡ് -19 ന്റെ ജാഗ്രത ശക്തമാക്കുന്ന തിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ബ്രേക്ക് ദ ചെയിൻ  എന്ന ക്യാമ്പയിൻ സർക്കാർ നടപ്പിലാക്കി.സ്ക്കൂളിൽ ആരെങ്കെിലും  പ്രവേശിച്ചാൽ  നിർബന്ധമായും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച്  കൈകൾ  20  സെക്കൻറിൽ കുറയാത്ത സമയമെടുത്തു വൃത്തിയാക്കി ശുചിത്വം  ഉറപ്പു വരുത്തുന്നു....
   നമ്മുടെ സ്ക്കൂളിലെ അധ്യാപകർ കോവിഡ് - 19 പ്രതിരോധ  പ്രവർത്തനങ്ങളിൽ  സജീവമായി പങ്കെടുത്തു. ഷെർവിൻ  സർ വിളപ്പിൽശാല  ഇ.എം.എസ് അക്കാഡമി യിലും  വിൻസൻ്റ്സർ നെയ്യാർഡാമിലെ കിക്മ സെൻ്ററിലും കോവിഡ് ഡ്യൂട്ടിയിൽ പങ്കെടുത്തു.      

==അക്ഷര വൃക്ഷം പദ്ധതി ==

    ഏപ്രിൽ  2 മുതൽ ആരംഭിച്ച പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു  .44വിദ്യാർത്ഥികളുടെ   രചനകൾ അക്ഷര വൃക്ഷം പദ്ധതി യിലേയ്ക്ക് സംഭാവന ചെയ്യാൻ സാധിച്ചു. കഥകൾ, കവിതകൾ കുട്ടികൾ തയ്യാറാക്കിയവ ഡിജിറ്റൽ രൂപത്തിലാക്കി  സ്കൂൾ വിക്കിയിൽ ചേർത്തു.    

== വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ളാസ്സുകൾ ആരംഭിച്ചു........ ==

   ജൂൺ  1  മുതൽ വിക്ടേഴ്സ് ചാനൽ വഴിയും മറ്റ് ഓൺലൈൻ സംവിധാനങ്ങളിലൂടെയും ക്ളാസ്സുകൾ  ആരംഭിച്ചു. ടി.വി. നെറ്റ് സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് അതിനുള്ള സജ്ജീകരണം ചെയ്തു.പബ്ളിക് ലൈബ്രറിയിൽ  ടി വി കാണുന്നതിനുള്ള സൗകര്യം നൽകി 

== SSLC യ്ക്ക് 100 %......ചരിത്ര വിജയം....... ==

 ചെമ്പൂര് സ്ക്കൂളിന്റെ ചരിത്രത്തിൽ  SSLC  (MARCH  2020 ) യ്ക്ക്  100% വിജയം ഇഈ വർഷം നേടാൻ കഴിഞ്ഞു.   ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.......
ഹിമ .I 10 A+ നേടി സ്കൂളിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു.    4 പേർക്ക് 9A+ 10 പേർക്ക്  8A+ നേടി

== ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് പി.ടി.എ. ==

  23 -ാം തീയതി മുതൽ  ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് പി.ടി.എ.  കൾ ആരംഭിച്ചു.   എല്ലാ ക്ലാസ്സുിലെ രക്ഷകർത്താക്കളും വിദ്യാർത്ഥികളും വളരെ താത്പര്യത്തോടെ പങ്കെടുത്തു.  അവരുടെ സംശയങ്ങൾക്കുള്ള മറുപടി അധ്യാപകർ വ്യക്തമായി നൽകി.    എല്ലാ കുട്ടികളും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ളാസ്സുകൾ കാണുന്നുണ്ട്.... നോട്ടുകൾ തയ്യാറാക്കുന്നുണ്ട്.....എന്നും രക്ഷകർത്താകൾ  മറുപടി പറഞ്ഞു....

== ഗൂഗിൾ മീറ്റ് വഴി SRG Meeting ==

 1/6/2020 മുതൽ  എസ്.ആർ.ജി മീറ്റിംഗ് സ്ക്കൂളിൽ നടന്നു...20.7.20 മുതൽ ഗൂഗിൾ മീറ്റ്  വഴി എസ്.ആർ.ജി മീറ്റിംഗ് നടത്തുകയുണ്ടായി.   എല്ലാ  ആഴ്ചയും  അധ്യാപകർ പങ്കെടുക്കുന്ന  ഈ മിറ്റിം ഗ് വളരെ പ്രയോജനം നൽകി..  കുട്ടികളുടെ ഓൺലൈൻ ക്ളാസ്സുകളെ കുറിച്ചും  വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്നതിനെ കുറിച്ചും  ടെസ്റ്റ് പേപ്പറുകളെ കുറിച്ചും  ദിനാചരണങ്ങളെ കുറിച്ചും കുട്ടികൾക്കുള്ള സ്കോളർഷിപ്പുകളെ കുറിച്ചും   ചർച്ച ചെയ്തു.....ഹൈസ്ക്കൂൾ    SRG കൺവീനറായി  പുഷ്പറാണി ടീച്ചറും   യു.പി .SRG കൺവീനറായി  ജയകുമാരി ടീച്ചറും  പ്രവർത്തിക്കുന്നു.......

== നമ്മുടെ സ്ക്കൂളിനായി ഒരു യു ട്യൂബ് ചാനൽ ==

2020  ആഗസറ്റ് 11 -ാം തീയതി  നമ്മുടെ സ്ക്കൂളിനായി ഒരു യു ട്യൂബ് ചാനൽ ആരംഭിച്ചു. സ്ക്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോകൾ മറ്റുളളവർക്ക് കാണാൻ ഇതിലൂടെ സാധിക്കുന്നു.   ഇതുവരെ 2000 ത്തോളം ആളുകൾ കണ്ടു. 
    സംസ്കൃത ദിനാചരണം , ഫാദേഴ്സ് ഡേ , പ്രേം ചന്ദ് ജയന്തി (ഹിന്ദി ദിനം ),ലോക ലഹരി വിരുദ്ധ ദിനം , അതിജീവനം  പ്രതിസന്ധികളിൽ തളരാതെ .....,74 th സ്വാതന്ത്ര്യ ദിനാഘോഷം ,  കർഷകദിനാചരണം, നാഷണൽ സ്പോർട്സ് ഡേ,  അധ്യാപക ദിനാഘോഷം ,  ഓണാഘോഷം ,  വിദ്യാരംഗം കലാസാഹിത്യവേദി  ഉത്ഘാടനം  തുടങ്ങിയവ വീഡിയോ ആക്കി അപ് ലോഡ്   ചെയ്യാൻ സാധിച്ചു .  

== നേർക്കാഴ്ച - ചിത്രരചന ==


മികവുറ്റ...പഠന പ്രവർത്തനങ്ങൾ 2019-20

==പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും ==

     6.6.2019 --ഒരു വർഷം കൂടി വിദ്യാലയ തിരുമുറ്റത്ത് പുതിയ സ്വപ്നങ്ങളുമായി വർണ്ണപകിട്ടുള്ള പൂമ്പാറ്റകളെ പോലെ കുട്ടികൾ നിരന്ന അന്നേദിവസം ആശംസകൾ അറിയിക്കാനായി ലോക്കൽ മാനേജർ ,പഞ്ചായത്ത് പ്രസിഡന്റ് ,വൈസ് പ്രസിഡൻറ് ,പി.ടി.എ.പ്രസിഡന്റ് , ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ തുടങ്ങിയവർ അതിഥികളായി എത്തി. പുതിയ ഹെഡ്മിസ്ട്രസ്സിനെ പരിചയപ്പടുത്തി. ഈ സുദിനത്തിൽ ഒരു വർഷത്തേക്കാവശ്യമായ പുത്തൻ ചിന്തകൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകി.
 5 മുതൽ 12 ക്ളാസ്സുവരെയുള്ള എല്ലാകുട്ടികളേയും ഒരുമിച്ചുള്ളതായിരുന്നു പ്രവേശനോത്സവ ആഘോഷങ്ങൾ.  നവാഗതരായി കടന്നുവന്ന പുഞ്ചിരി തൂകുന്ന പുതുമുഖങ്ങൾക്ക് സൂര്യകാന്തി പൂക്കളും  കിരീടവും ബലൂണുകളും നൽകി സ്വീകരിച്ചു. പ്രവേശനോത്സവഗാനം നൃത്തചുവടുകളോടെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. എസ്.എസ്.എൽ.സി.യ്ക്ക് എ+ വാങ്ങിയ വിദ്യാർത്ഥികൾക്ക് പി.ടി.എ. സമ്മാനങ്ങൾ  നൽകി. 
 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി പകർന്നു നൽകുന്ന നേരനുഭവങ്ങളിൽ നിന്ന് പഠിക്കുന്നതിനായി വിദ്യാലയ പരിസരം തന്നെ ഒരു പാഠപുസ്തകമാക്കി മാറ്റിയ ശ്രീ. ജോൺ വിക്ടറിനെ പൊന്നാട അണിയിച്ച് അനുമോദിക്കുകയുണ്ടായി. വൈവിധ്യമാർന്ന സസ്യങ്ങളും മനോഹരമായ പൂക്കളും നിറഞ്ഞ വിദ്യാലയ പരിസരം കണ്ടറിയാനും തൊട്ടറിയാനും ഏറെ സഹായിക്കുന്നു. പരിസ്ഥിതി ദിന സമ്മാനമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി. പായസവും നമ്മുടെ ജൈവകൃഷിയിൽ നിന്ന് ലഭിച്ച വാഴപ്പഴവും  എല്ലാവർക്കും നൽകി. 
     '

തുടർന്നുള്ള ചിത്രം കാണാൻക്ലിക്ക് ചെയ്യുക

==വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും ==

      മറ്റുള്ളവരുടെ സഹായമില്ലാതെ പാഠപുസ്തകത്തിന് പുറമേയുള്ള വായന സജീവമാക്കാൻ ക്ളാസ്സ് ലൈബ്രറികൾ ഒരുക്കി വായനാവാരത്തിനു തുടക്കം കുറിച്ചു. ജൂൺ 19-ം തീയതി പെരുങ്കടവിള  ബി.പി.ഒ. ആയ അരുവിപ്പുറം സുരേഷ്കുമാർ മുഖ്യാതിഥിയായി എത്തി  ഉത്ഘാടനം നടത്തുകയുണ്ടായി.  കൂടാതെ പി.ടി.എ. പ്രസിഡൻറ് ശ്രീ.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ശ്രീ.ഷിബു,  മറ്റ് പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു. വിദ്യാരംഗം കൺവീനറായ സുനിജ ടീച്ചർസ്വാഗതം ആശംസിക്കുകയും ജയകുമാരി ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
      സ്കൂളും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി.  'ജന്മ ദിനത്തൊരു പുസ്തകം ' എന്ന പദ്ധതി നടപ്പിലാക്കി.ക്വിസ്സ്, പ്രസംഗം, വായനാ കുറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി 
       
  ==അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20 ==

===  മരുപച്ചയിലേയ്ക്ക്===
    ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഭാഷകളോടുള്ള താത്പര്യം --മലയാളം,ഇംഗ്ളീഷ് , ഹിന്ദി -- വർദ്ധിപ്പിക്കുന്നതിന് ,സ്ഫുടമായി സംസാരിക്കുന്നതിനും എഴുതുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക യാണ് ഈ പ്രോഗ്രാമിന്റെ  ലക്ഷ്യം  മാതൃഭാഷ ഭംഗിയായി കൈകാര്യം ചെയ്യാൻ  റേഡിയോ ക്ളബ്ബ് സംഘടിപ്പിക്കുന്നു.ഇംഗ്ളീഷ് ഡ്രാമാ, ഗ്രാമർ ക്ളാസ്സുകൾ ഇവയും സുരീലി ഹിന്ദി    എന്ന പ്രോഗ്രാമും മറ്റുഭാഷകൾക്കായി  നൽകുന്നു.    

===  ഭൗമപാർക്ക് ===
      ഭൂമി എന്ന ഉദ്യാന വൈവിധ്യത്തെ ,ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ  മനസ്സിലാക്കുകയാണ് ഭൗമപാർക്കിലൂടെ ലക്ഷ്യമിടുന്നത്. ലോകരാജ്യങ്ങൾ മനസ്സിലാക്കാനും പ്രക‍ൃതി  പ്രതിഭാസങ്ങളെ മനസ്സിലാക്കാനും ഇതിലൂടെ കഴിയുന്നു. 

===  സയൻസ് പാർക്ക് ===
 സയൻസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ , മോ‍ഡലുകൾ , കുട്ടികൾ തയ്യാറാക്കുന്ന രൂപങ്ങൾ ,ഉപകരണങ്ങൾ , ഇവയെല്ലാം  പ്രദർശിപ്പിക്കാനുള്ള ഒരിടമായി ഈ പാർക്കിനെ കാണാം.

===  കുടുക്ക -സമ്പാദ്യപദ്ധതി===
  കഴിഞ്ഞവർഷത്തെ  പ്രവർത്തനങ്ങളുടെ തുടർച്ചയായി ഈ വർഷവും  സമ്പാദ്യപദ്ധതി  നടപ്പിലാക്കി . ചതുഷ്ക്രീയകൾ ഉറപ്പിക്കാനും , സമ്പാദ്യശീലം വളർത്താനും  ഈ പദ്ധതി കുട്ടികളെ സഹായിക്കുന്നു.

===  ജൈവ വൈവിധ്യ പാർക്ക് ===
 സ്കൂളിലും പരിസരത്തുമുള്ള ചെടികളുടെ പേരുകൾ കണ്ടുപിടിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാർക്ക് നിർമ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.  ഇതുമായി ബന്ധപ്പെട്ട് ഒരു ഔഷധസസ്യത്തോട്ടവും  ജന്മദിന ഉദ്യാനവും തയ്യാറാക്കി.   
  മാലിന്യ സംസ്ക്കരണ പ്ളാന്റ്  നിർമ്മിക്കുന്നതിനുള്ള പദ്ധതിയും മഴവെള്ളസംഭരണിയും നിർമ്മിക്കുന്നതിനുള്ള രൂപരേഖയും ഇതോടൊപ്പവും തയ്യാറാക്കുന്നു.

==ലഹരി വിരുദ്ധ ദിനാചരണം ==

   'ലഹരിയിൽ നിന്നും വിട'  എന്ന സന്ദേശവുമായി ലഹരി വിരുദ്ധ ക്ളബിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ബോധവത്കരണ ക്ളാസ്സും ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ നടത്തി.എൻ.സി.സി. സ്കൗട്ട് ,ഗൈഡ് വിദ്യാർത്ഥികൾ ചെമ്പൂര് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആശാപ്രവർത്തകർ തുടങ്ങിയവർ  ഈ വിളംബരജാഥയിൽ  പങ്കെടുത്തു. ചെമ്പൂര് ദേശത്തിന് ഇത് ഒരു ഉണർവ്വ് നൽകി.  ലഹരിക്കെതിരെ ജാഗ്രതയോടെ മുന്നേറേണ്ടത് ആനുകാലികതയുടെ ആവശ്യമാണ്. നാമറിയാതെ നമ്മുടെ കണ്ണിൽപ്പെടാതെ പല വഴികളിലൂടെ ലഹരി സമൂഹത്തിൽ പരക്കുന്നുണ്ട്. അതിനാൽ കുട്ടികളുടെയും സമൂഹത്തിന്റെയും സുസഥിര വികസനത്തെ തകർക്കുന്ന ലഹരി ഉപയോഗത്തിനെതിരെ നാം ഇന്നു അതീവജാഗരൂകരാകേണ്ടതാണ്. 
 നാടകാവതരണം കേരള ജനമൈത്രി പോലീസ് അവതരിപ്പിച്ച  'പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ '  എന്ന നാടകം തികച്ചും കുട്ടികളുടെ മനസ്സിൽ ലഹരി വരുത്തി വയ്ക്കുന്ന ദോഷങ്ങളുടെ ചിത്രം നൽകി ഡോ. സന്ധ്യ ഐ.എ.എസ്. തയ്യാറാക്കിയ ഈ നാടകം ലഹരി  ജീവിതത്തിന്റെ താളം തെറ്റിക്കും നമ്മെ ദരിദ്രരാക്കും എന്നിങ്ങനെയുള്ള സന്ദേശം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.
   ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ----  മദ്യപാനം ,മയക്കുമരുന്ന് ഉപയോഗം പുകവലി,മുതലായ സാമൂഹ്യ വിപത്തുകൾക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി,  ഡയറക്ടർ , സെക്രട്ടറി  , എന്നിവരുടെ സന്ദേശം  അടങ്ങിയ വീ‍ഡിയോ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മുന്നിൽ പ്രദർശിപ്പിച്ചു.

തുടർന്നുള്ള വിവരങ്ങൾ കാണാൻക്ലിക്ക് ചെയ്യുക

==യോഗ ദിനാചരണം ==

 25.6.2019 യോഗദിനം എൻ.സി.സി. സ്കൗട്ട് ,ഗൈഡ് വിദ്യാർത്ഥികൾ ചേർന്ന്  ഹയർസെക്കൻ്ററി ആഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ്സ് ,പ്രിൻസിപ്പാൾ, NCC മാസ്ടർ .തുടങ്ങിയവർ രാവിലെ 8 മണിയ്ക്ക് തന്നെ എത്തുകയും യോഗ നടത്തുകയും ചെയ്തു. തുടർന്ന് എൻ.സി.സി. യുടെ നേതൃത്ത്വത്തിൽ പ്രഭാത ഭക്ഷണം എല്ലാവർക്കും നൽകുകയുണ്ടായി. 

==കൂട്ടയോട്ടം -പങ്കാളിത്തം ==

International Olympic Day -യോടനുബന്ധിച്ച്  തിരുവനന്തപുരത്തു നടന്ന കൂട്ടയോട്ടത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് ഇത് ഒരു പുതിയ ഉണർവ്വ് നൽകുകയുണ്ടായി.

  2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ  ==

==വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനം ==

      ഈ വർഷത്തെ വിദ്യാരംഗം ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺ 19-ം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി.  പെരുങ്കടവിള  ബി.പി.ഒ. ആയ അരുവിപ്പുറം സുരേഷ്കുമാർ മുഖ്യാതിഥിയായി എത്തി  ഉത്ഘാടനം നടത്തുകയുണ്ടായി.  കൂടാതെ പി.ടി.എ. പ്രസിഡൻറ് ശ്രീ.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ശ്രീ.ഷിബു,  മറ്റ് പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു. വിദ്യാരംഗം കൺവീനറായ സുനിജ ടീച്ചർ സ്വാഗതം ആശംസിക്കുകയും ജയകുമാരി ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
      സ്കൂളും പരിസരവും  ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി.  
    സാഹിത്യശിൽപശാല   സെപ്റ്റംബർ 27 -ാം തീയതി ഒരു സാഹിത്യശിൽപശാല സംഘടിപ്പിച്ചു. മുഖ്യാതിഥിയായ ബി.ആർ.സി യിലെ അധ്യാപകനായ  ശ്രീ.അനിൽകുമാർ സർ   ക്ളാസ്സുകൾ കൈകാര്യം ചെയ്തു.കവിതാരചന എങ്ങനെ നടത്താം? എന്നുള്ള വിവരണങ്ങൾ നൽകി , കുട്ടികളെ കൊണ്ട് കവിത എഴുതിപ്പിക്കുകയും ചെയ്തു.മെച്ചപ്പെട്ട ഒരു കവിത സർ മനോഹരമായി ആലപിക്കുകയും ചെയ്തു.  

തുടർന്നുള്ള ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

==ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം ==

 ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.  
 ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.
 എല്ലാ ബുധനാഴ്ചയും  രാവിലെ 9 മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ നിഷാറാണി  , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.   
    MPTA ബോധവത്ക്കരണ ക്ളാസ്സ് 
      മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനും അമ്മമാർക്ക് മൊബൈലിന്റെ പരിശീലനം നല്കുന്നതിനുള്ള വീഡിയോ കോൺഫറൻസിൽ നമ്മുടെ സ്കൂളിനും  പങ്കെടുക്കാൻ കഴിഞ്ഞു.അതനുസരിച്ച് ഒക്ടോബർ 10-ാം തീയതി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും  ക്ളാസ്സ് ടീച്ചേഴ്സിനും  ഈ പരിശീലനം നൽകാൻ സാധിച്ചു. വളരെ താത്പര്യത്തോടെ പങ്കെടുത്ത്  ക്ളാസ്സ് വളരെ പ്രയോജനമുള്ളതാക്കി മാറ്റി. ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള സ്കാനിംഗിലൂടെ പാഠപുസ്തകം കുട്ടികൾക്ക് വളരെ പ്രയോജനമുള്ളതാക്കാമെന്ന് മനസ്സിലാക്കി.  

തുടർന്ന് ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  ഓണാഘോഷത്തിന്റെ ഭാഗമായി 2.9.2019 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ളബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ  ഡിജിറ്റൽ പൂക്കളങ്ങൾ തയ്യാറാക്കി . യു.പി ക്ളാസ്സിലെ കുട്ടികളും പങ്കെടുത്തു. 20ഓളം പുക്കളങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞു.

==എക്കോ ക്ളബ്ബ് പ്രവർത്തനങ്ങൾ ==

     ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. -----
    ഔഷധച്ചെടികളുടെ തോട്ടം----ജന്മദിന ഉദ്യാനം  ---ഔഷധച്ചെടികളുടെ തോട്ടവും  ജന്മദിന ഉദ്യാനവും സജ്ജീകരിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. 'ജന്മദിനത്തിനൊരു ഔഷധസസ്യം ' എന്ന പദ്ധതിയിലൂടെ കുട്ടികളെ ഇതിലേക്കാകർഷിച്ചു. 
 നാളെക്കുറിച്ചുള്ള കരുതൽ കുട്ടികളിലുണ്ടാക്കാൻ സാധിച്ചു. പ്ളാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാനും വിദ്യാലയ പരിസരം ഹരിതാഭമാക്കാനും ശ്രമം തുടങ്ങി. 
  ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു .മത്തൻ വിളവെടുപ്പ് നടത്തുന്നു. .
     ജൈവ വൈവിധ്യ പാർക്ക് 
     ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള  ഒരുക്കങ്ങളും ആരംഭിച്ചു.  വിവിധതരത്തിലുള്ള  , ചെടികൾ  നട്ടുപിടിപ്പിച്ചു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day  യുടെ അന്ന് നിർവഹിക്കുകയുണ്ടായി.

==സോഷ്യൽ സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ ==

 ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 3-ാം തീയതി കൺവീനർ ഫാൻസിലത ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകനായ ഷാജു സാമുവേൽ  യു.പി. അധ്യാപകരായ വിജില, ഷൈനി , ജൂബിലി മോഹൻ തുടങ്ങിയവരും പങ്കെടുത്തു.  
  ചാന്ദ്രദിനം---   ജൂലൈ 21 ചാന്ദ്രദിനം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു.അന്ന് ISRO വിക്ഷേപണം നടത്തിയ ചാന്ദ്രയാൻ -2 ന്റെ വിക്ഷേപണം ലൈവ് ആയി ജൂബിലി മോഹൻ സർ പ്രോജക്ടർ വഴി കാണിച്ചുകൊടുത്തു. പലർക്കും ശാസ്ത്രജ്ഞരാകാനുള്ള മോഹം ഉദിക്കുകയും 'ഞാൻ കണ്ട ചാന്ദ്രയാത്ര'  എന്ന റിപ്പോർട്ട് നിർമ്മിക്കുകയും ചെയ്തു. ഈ ഹൈടെക് യുഗത്തിൽ ബഹിരാകാശ യാത്രയുടെ അനുഭവം പകർന്നു നൽകിയതായിരുന്നു ചാന്ദ്ര ദിന പ്രവർത്തനങ്ങൾ. ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
  ഹിരോഷിമാ ദിനാചരണം-- ആഗസ്റ്റ് 1  ---- സോഷ്യൽ സയൻസ് ക്ളബ്ബിന്റെ  നേതൃത്ത്വത്തിൽ ഭംഗിയായി നടന്നു.  പ്ലക്കാർഡുകൾ , പോസ്റ്ററുകൾ  ,  മുദ്രഗീതങ്ങൾ ഇവ യുദ്ധത്തിന്റെ ഭികരത വിളിച്ചോതുന്നതായിരുന്നു. ക്ലാസ്സുകളിൽ സഡാക്കോ കൊക്ക് നിർമ്മിച്ചു.  
  പഠനയാത്ര--- ഈ വർഷവും ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പഠനയാത്ര സംഘടിപ്പിച്ചു. നെയ്യാർഡാം, കോയിക്കൽ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്.
  ഭരണഭാഷാവാരാഘോഷം----  ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നവംബർ1 ന്  ഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും നടത്താൻ സാധിച്ചു. അന്നേദിവസം  മാതൃഭാഷ-പ്രതിജ്ഞകൾ എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരം നടത്തുകയുണ്ടായി. ലേഖന മത്സരവും പ്രസംഗമത്സരവും  ആ ആഴ്ച നടത്തി . 
  ഭരണ ഘടന ദിനാചരണം---  ക്ളബ്ബിന്റെ  നേതൃത്ത്വത്തിൽ ഭരണഘടനാദിനം ആഘോഷിച്ചു. വിശിഷ്ടാതിഥിയായി സാംസ്ക്കാരിക പ്രവർത്തകനും, അധ്യാപകനുമായ ശ്രീ.കീഴാറൂർ സുകു MA.LLB. ആയിരുന്നു. ഭരണഘടന പരിചയപ്പെടുത്തുന്ന ക്ളാസ്സ് വളരെ പ്രയോജനമുള്ളതായിരുന്നു. അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. .
keezharoor suku

തുടർന്നുള്ള വിവരങ്ങൾ കാണാൻഇവിടെ ക്ലിക്ക് ചെയ്യുക


==ഇംഗ്ളീഷ് ക്ളബ്ബ് പ്രവർത്തനങ്ങൾ ==

  ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 4-ാം തീയതി ഹൈസ്ക്കൂൾ കൺവീനർ കുമാരി സ്വീറ്റി യു.പി കൺവീനർ ജൂബിലി മോഹൻ  എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപികയായ നിഷാറാണി  യു.പി. അധ്യാപകരായ ഷെർവിൻ,  വിജില,  തുടങ്ങിയവരും പങ്കെടുത്തു.  ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു ‍ഡ്രാമാ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു.
   ഡ്രാമാ ക്യാമ്പ് ---ജൂലൈ മാസം 19,20 തീയതികളിലായിട്ടാണ് ഡ്രാമാ ക്യാമ്പ് സംഘടിപ്പിച്ചത്. കാട്ടാക്കട ബി.പി.ഓ. സതീഷ് ആണ് ഉത്ഘാടനം ചെയ്തത്. 4 സെക്ഷനുകളായി തിരിച്ച് നാടകനടൻ -അരവിന്ദ് സാർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.സിറ്റ്വാഷൻ  നൽകി ‍ഡയലോഗ്  ക്രീയേറ്റ് ചെയ്തു. കുട്ടികൾക്ക് കഥ നല്കി  അതിനെ നാടകത്തിനുള്ള സ്ക്രിപ്റ്റ്  ആക്കി മാറ്റി. അടുത്തദിവസം അത് അവതരിപ്പിക്കാനുള്ള നിർദ്ദേശം നൽകി.ഏറ്റവും നല്ല  നടൻ, നടി സ്കീൻ പ്ളേ,  കോമ‍ഡിയൻ  തുടങ്ങിയവരെ തെരഞ്ഞെടുത്തു. ജൂബിലീ മോഹൻ സർ, ഷെർവിൻ സർ  തുടങ്ങിയവർ നേതൃത്വം നൽകി.
   ഹലോ ഇംഗ്ളീഷ് ---- ഹലോ ഇംഗ്ളീഷ് എന്ന പ്രോഗ്രാം ഭാഷാ കൂടുതൽ മെച്ചമായി പ്രയോഗിക്കാൻ കുട്ടികളെ സഹായിക്കുന്നു. 
   ഇംഗ്ളീഷ് ഫിലിം ഫെസ്റ്റിവൽ  ---- Under the auspices of the English Club ,a Film festival conducted in our school auditorium .Two world children movies and eight short films were shown . The inaguration was conducted by JAYACHANDRAN  sir from BRC KATTAKADA, in the absents of SATHEESH sir BPO KATTAKADA.
        The inagural function was blessed with parents , Sajiv S  Sir --HSS Principal ,  Kuchelan -- PTA Vice  President , Shaju Smauel -- Staff Secretary , Sheeja T L --HM in Charge ,  Fancylatha .S ,  Sherwin Etc.......  The film festival was a continous six hour programme without break  The screen used for showing the film.

==ശാസ്ത്രരംഗം-ശാസ്ത്രക്ളബ്ബും---കുഞ്ഞു ശാസ്ത്രജ്ഞരെ രൂപപ്പെടുത്താൻ ==

 വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും നിരീക്ഷണപാടവവും  വളർത്തി അവരെ  മാനവികതയുടെ വക്താക്കളാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതിയാണ് ശാസ്തരംഗം.  ഇതിന്റെ കോ-ഓർഡിനേറ്ററായി ശ്രീ.ഷാജുസാമുവേൽ പ്രവർത്തിക്കുന്നു, ഈ സമിതിയിലെ അംഗങ്ങളായി ശ്രീ.സജിവ് (പ്രിൻസിപ്പാൾ), സുഹിതകുമാരി ( ഹെഡ്മിസ്ട്രസ്സ്), ബീന ,ഫാൻസിലത, ഷീബ തങ്കം ,ഷെർവിൻ  ഷീജ.ടി.എൽ  പുഷ്പറാണി (എസ്.ആർ.ജി.കൺവീനര്) തുടങ്ങിയവർ പ്രവർത്തിക്കുന്നു. 
    ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 8 -ാം തീയതി ഹൈസ്ക്കൂൾ കൺവീനർ ബീന ടീച്ചർ യു.പി കൺവീനർ  എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകരായ പുഷ്പ റാണി , ഷീബ തങ്കം യു.പി. അധ്യാപകരായ ഷെർവിൻ,  വിൻസൻറ് ,  തുടങ്ങിയവരും പങ്കെടുത്തു. 8ബി യിലെ അർജുൻ സുരേഷ് , സഞ്ജയ് .എസ്. എന്നിവർ വരച്ച ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ എല്ലാവർക്കും കൗതുകമുളവാക്കി. അവർക്ക് പ്രത്യേകം സമ്മാനങ്ങളും നൽകി. 70 ഓളം വിദ്യാർത്ഥികൾ ഈ ക്ളബ്ബിൽ പങ്കെടുത്തു. 
     സയൻസ് പാർക്ക്----സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണ ത്തിനുള്ള അവസരങ്ങൾ നൽകുന്നു. ഈ വർഷം  പതിനായിരത്തോളം രൂപയ്ക്കുള്ള സാധനങ്ങൾ വാങ്ങി ലാബിനെ മെച്ചപ്പെടുത്താൻ സാധിച്ചു.ലാബിൽ വച്ച്  ചാന്ദ്രയാൻ-2 ന്റെ വിക്ഷേപണം ലൈവ് ആയി കണ്ടത് കുട്ടികൾക്ക് പുതിയ ഉണർവ്വ് നൽകി.  യു.പി. ഹൈസ്ക്കൂൾ --സയൻസ് ക്ളാസ്സുകൾ ലാബിൽ വച്ച് എടുക്കുന്നത് കുട്ടികൾക്ക് പഠനത്തിൽ താത്പര്യം ഉണ്ടാകുന്നതിന് ഇടയായിട്ടുണ്ട്.

സയൻസ് പാർക്ക് --എന്ന പേരിലാണ് ഇനി ലാബ് അറിയപ്പെടുന്നത് .

==സംസ്കൃതം ക്ളബ്ബ് പ്രവർത്തനങ്ങൾ ==

 സംസ്കൃതം  ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ  ജൂലൈ മാസം 16-ാം തീയതി ഹൈസ്ക്കൂൾ -സംസ്കൃതം അധ്യാപികയായ ജിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ രാവിലെ സംസ്കൃതം ഭാഷയിലുള്ള അസംബ്ളിയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് -സുഹിത കുമാരി കുട്ടികൾ തയ്യാറാക്കിയ സംസ്കൃതി എന്ന പത്രം പ്രകാശനം ചെയ്തു.  പ്രതിജ്ഞ , വാർത്ത, സുഭാഷിതം പ്രാർഥന എല്ലാം സംസ്കൃതഭാഷയിൽ നടത്തിയത്  കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.പത്രം കൺവീനറായി ജിജിമോൾ ടീച്ചറും പ്രസി‍ഡന്റ് ആയി അച്ചുവും ട്രഷറായി നിമ്മി യും പ്രവർത്തിച്ചു.

==വർക്ക് എഡ്യൂക്കേഷൻ ക്ളബ്ബ് പ്രവർത്തനങ്ങൾ ==

       ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ  ജൂലൈ മാസം 12-ാം തീയതി  ഹെ‍ഡ്മിസ്ട്രസ്സ് .സുഹിതകുമാരി ടീച്ചറിന്റെ അധ്യക്ഷതയിൽ വർക്ക് എ‍ഡ്യൂക്കേഷൻ ടീച്ചർ റീജ.ജെ.റോസ്. ടീച്ചറിന്റെ  നേതൃത്ത്വത്തിൽ ആരംഭിച്ചു. സോപ്പ് നിർമ്മാണത്തോടെ യാണ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്.    
     July 16-ാം തിയതി   സുന്ദരി -സോപ്പ്   എന്ന പേരിൽ സോപ്പിന്റെ വിതരണ ഉത്ഘാടനവും നടത്തുകയുണ്ടായി.

==ഗണിത ക്ളബ്ബ് പ്രവർത്തനങ്ങൾ ==

  ഗണിത വത്ക്കരണ ശേഷികൾ വികസിപ്പിക്കാനും ഗണിത ശാസ്ത്രപരമായി ചിന്തിക്കാനും യുക്തിപൂർവ്വം പ്രവർത്തിക്കുന്നതിനുമുള്ള കഴിവ് നേടിയെടുക്കാൻ കുട്ടിയെ ഈ ക്ളബ്ബിലൂടെ പ്രാപ്തയാക്കുന്നു.  ഗണിത പഠനോപകരണങ്ങൾ ഉപയോഗിച്ചും ഐ.ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയും ഗണിതം കുട്ടികൾക്ക് മധുരമുള്ളതാക്കുന്നു. ഷീബ ഷെറിന് ടീച്ചർ കൺവീനറായി പ്രവർത്തിക്കുന്ന ഈ ക്ളബിൽ ‍ റീന , ലിനിറ്റ ടീച്ചർമാരും പ്രവർത്തനങ്ങളിൽ സഹായിക്കുന്നു.

==ഹിന്ദി ക്ളബ്ബ് പ്രവർത്തനങ്ങൾ ==

  യു.പി. ക്ളാസ്സിലെ എല്ലാവിദ്യാർത്ഥികളേയും  ഹിന്ദി എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ  ---സുരീലി ഹിന്ദി----  എന്ന പ്രോഗ്രാം ആരംഭിച്ചുു. ജൂൺ ,ജൂലൈ ,ആഗസ്റ്റ്  ,സെപ്റ്റംബർ മാസത്തോടെ എല്ലാകുട്ടികളേയും സ്വതന്ത്രവായനക്കാരാക്കുക, ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി,ഫെബ്രുവരി മാസം കൊണ്ട് സ്വന്തമായി എഴുതുവാൻ  സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ തിങ്കൾ ,ബുധൻ, വെള്ളി  ദിവസങ്ങളിൽ ക്ളാസ്സുകൾ നടന്നു വരുന്നു.  ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കഥ, കവിത ,ലേഖനം എന്നിവ എഴുതാൻ പ്രാപ്തരാക്കുക,ആശയവിനിമയം നടത്തുക, സ്കിറ്റ് , തിരക്കഥ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ ക്ളാസ്സുകൾ നൽകുന്നു. 
    ഹിന്ദി ദിനാചരണം ----- ഹിന്ദി ദിവസം പ്ളക്കാർഡുകൾ തയ്യാറാക്കിയും ഹിന്ദി അസംബ്ളി നടത്തിയും ആദിവസം ആഘോഷിച്ചു.

==സ്പോർട്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ==

   കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന്  കായിക വിദ്യാഭ്യാസം അനിവാര്യം ആണ്. ഈ വർഷം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ യു.പി. ആൺ-പെൺ കുട്ടികൾക്കു് ഹോക്കി പരിശീലനം  ആരംഭിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിന് വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ  പരിശീലനവും   ആരംഭിക്കാൻ കഴിഞ്ഞു. ഇതിനുള്ള ചില കായിക സാമഗ്രികൾ ഈ സ്ക്കൂളിലെ അധ്യാപകനായ ജൂബിലി സർ  സംഭാവനയായി നൽകുകയുണ്ടായി. കൺവീനർ ആയി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ജോയി ക്രിസ്റ്റഫർ സർ പ്രവർത്തിക്കുന്നു.  
   Annual Sports Meet 29.11.2019----ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൽ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA  അംഗങ്ങൾ  ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത  ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു.  മാനേജർ ശ്രീ.സത്യജോസ് സർ  sports kit   സ്ക്കൂളിന് സംഭാവനയായി നൽകി. 

==ഹെൽത്ത് ക്ളബ്ബ് പ്രവർത്തനങ്ങൾ ==

   ഈ വർഷം  ഒരു 'കൗമാര ബോധനക്ളാസ്സ്  ' ഹെൽത്ത് ക്ളബ്ബിന്റെ  നേതൃത്ത്വത്തിൽ നടത്തുയുണ്ടായി.  8,9,10 ക്ളാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികളേയും രക്ഷകർത്താക്കളേയും  ഉൾപ്പെടുത്തി  2.8.2019 ൽ ആ‍ഡിറ്റോറിയത്തിൽ വച്ച്  തിരുവനന്തപുരം മെഡിക്കൽകോളോജിലെ സൈക്കോളജിസ്റ്റ് ഡോ. സിദ്ദിക്ക്  ക്ലാസ്സ് എടുക്കുകയുണ്ടായി. ടീനേജ്  എന്ത് ? എങ്ങനെ ?  എപ്പോൾ ?    എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൊണ്ട് സ്വന്തം ജീവിതാനുഭവങ്ങലിലൂടെ ഡോക്ടർ പങ്കു വച്ച യാഥാർത്ഥ്യങ്ങൾ  രക്ഷിതാക്കൾക്കും  കുട്ടികൾക്കും ഒരിക്കലും  മറക്കാൻ കഴിയില്ല . ' അമ്മ '  എന്ന വാക്കിന്റെ അർത്ഥം  വ്യാപ്തി എന്നിവ ഉദാഹരണങ്ങളിലൂടെ  വ്യക്തമാക്കിയത് എല്ലാവരേയും കണ്ണുനീരിൽ കുുളിപ്പിച്ച അനുഭവങ്ങളായിരുന്നു.  പാരന്റിംഗ്   എന്താണെന്നും അതിന്റെ മഹത്വവും വ്യക്തമാക്കികൊടുത്തു.  മാതാ,പിതാ,ഗുരു  ,ദൈവം  എന്നത് വ്യക്തമാക്കാൻ കുട്ടികളെ മുന്നിൽ വിളിച്ച് അവരുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് വന്ദിക്കാനുള്ള അവസരവും നൽകി .   എല്ലാവർക്കും ഡോക്ടറുടെ വാക്കുകൾ ജിവിതത്തിന് ഒരു പുതിയ ഉന്മേഷം ,കാഴ്ചപ്പാട് നൽകാൻ ഇടയാക്കി എന്നതിൽ സംശയമില്ല.

==റേഡിയോ ക്ളബ്ബ് ==

 കഴിഞ്ഞ വർഷം ആരംഭിച്ച റേഡിയോക്ളബ്ബ് പ്രവർത്തനങ്ങൾ  ഈ വർഷവും ഭംഗിയായി നടത്തുന്നു. ഓരോ ക്ളാസ്സുകാരും ഉച്ചയ്ക്ക് 1.15 -1.45 വരെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. പാട്ടുകൾ പ്രസംഗം, ദിനാചരണ ങ്ങളെ കുറിച്ചുള്ള  വിവരണങ്ങൾ ഇവ നടത്തുന്നു.

==വായനാ ക്കളരി ഉത്ഘാടനം-ദേശാഭിമാനി എന്റെ പത്രം ==

   മൈലച്ചൽ സഹകരണ ബാങ്കിന്റെ സഹായത്തോടെ ദേശാഭിമാനി  പത്രം നമ്മുടെ സ്ക്കൂളിലും എത്തി. സി.പി.എം. വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി , ഉത്ഘാടനം ചെയ്തു. അക്ഷരമുറ്റം ക്വിസ്സിൽ എല്ലാകുട്ടികളും പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. ആര്യങ്കോട് ലോക്കൽ സെക്രട്ടറി.എ.എസ്.ജീവൽകുമാർ, അഡ്വ.വി.എൽ.ബൈജു, സാറാബേബി,  മൈലച്ചൽ സഹകരണബാങ്ക് സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.   

==ജൂനിയർ റെഡ്ക്രോസ് ==

red cross
      ജിജിമോൾ ടീച്ചറിന്റെ നേതൃത്ത്വത്തിൽ ഒരു ജൂനിയർ റെ‍ഡ്ക്രോസ് സംഘടന നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു.  

==കോർണർ. പി.ടി.എ. ==

  പ്രാദേശിക രക്ഷകർത്തൃസമ്മേളനമായ കോർണർ പി.ടി.എ. 3.8.2019 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക്  ചിലമ്പറ ശ്രീ.ഷാബുരാജ് , 9സി. യിലെ ജിഷാഷാബു വിന്റെ വീട്ടിൽ വച്ച് നടന്നു. പി.ടി.എ . പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. . പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അനിൽ ചൈതന്യ  യോഗം ഉത്ഘാടനം ചെയ്തു. 'ചിലമ്പ് ' എന്ന കൈയെഴുത്തു പതിപ്പ് പ്രകാശനം ചെയ്തപ. ഹെഡ്മിസ്ട്രസ്സ് സ്വാഗതവും, കൺവീനർ. ജി. മാത്യൂസ് സർ കൃതജ്ഞതയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ ,  സമഗ്ര ആവിഷ്കാരം,  പൊതു ചർച്ച  എന്നിവ യോഗത്തിന്റെ ഭാഗമായി നടന്നു.  തുടർന്ന് അവിടെയുള്ള പത്തോളം ഭവനങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞു. കുട്ടികളുടെ അവസ്ഥ കണ്ട് അവരോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞത് കോർണർ പി.ടി.എ. കൂടുതൽ അർത്ഥവത്താക്കി.  

തുടർന്നുള്ള ചിത്രങ്ങൾ കാണാൻക്ലിക്ക് ചെയ്യുക

==നല്ലപാഠം പദ്ധതി ==

   ഈ വർഷവും  നല്ലപാഠം പദ്ധതി യിലൂടെ ക്യാൻസർ ബാധിതയായ ഒരു മാതാവിനെ സഹായിക്കാൻ കഴിഞ്ഞു. 10-ാംക്ളാസ്സിലെ ഒരു വിദ്യാർത്ഥിയുടെ അമ്മയാണ്. 
   കൂടാതെ പ്രളയത്തിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട നമ്മുടെ കൂടപ്പിറപ്പുകൾക്ക്   സഹായം എത്തിക്കാൻ കഴിഞ്ഞു.  ഒരു ദിവസം നോട്ടുബുക്ക് ഡേ ആയി ആചരിച്ച്  കുട്ടികൾ ശേഖരിച്ച ബുക്കുകളും മറ്റ് പഠനസാമഗ്രികളും തിരുവനന്തപുരം മനോരമ ഓഫീസിൽ  എത്തിക്കാൻ സാധിച്ചതും നേട്ടമായി കരുതുന്നു.
  ഓണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്ക്കൂളിലെ  3 വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് 10 കിലോ അരിയും ഓണക്കോടിയും 1000 രൂപയും ഓരോരുത്തർക്കും നൽകാൻ സാധിച്ചു.  

==പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ ==

   പഠനവൈകല്യമുള്ള കുട്ടികൾക്ക്  കണ്ണട എസ്.എസ്.എ.ഓഫീസിൽ നിന്നും കിട്ടി..കുട്ടികളെ സഹായിക്കാനായി  എല്ലാദിവസവും  ഒരു  റിസോഴ്സ്  പേഴ്സനായി പത്മപ്രീയ എന്ന ടീച്ചറുണ്ട്. 10 -Class ലെ സൗമ്യ എന്ന കുട്ടിയുടെ വീട്ടിൽ പോയി വേണ്ട സഹായവും പഠനവും നൽകുന്നുണ്ട്.

==സ്വാതന്ത്ര്യദിനാഘോഷം 2019.ആഗസ്റ്റ് 15 ==

   ഹെഡ് മിസ്ട്രസ്സിന്റെ  നേതൃത്ത്വത്തിൽ രാവിലെ പതാക ഉയർത്തി. പി.ടി.എ. വൈസ്പ്രസിഡന്റ്  ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ  അവതരിപ്പിച്ചു. പായസവും കുട്ടികൾക്ക് നൽകുകയുണ്ടായി.  തുടർന്ന് ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനകൾ ശേഖരിക്കുന്നതിനായി രണ്ടുഗ്രൂപ്പുകളായി പിരിഞ്ഞു. പതിനായിരത്തോളം രൂപയും സാധനങ്ങളും ശേഖരിക്കാൻ കഴിഞ്ഞു.  
   സ്വാതന്ത്ര്യദിനാശംസ കത്ത് പ്രധാനമന്ത്രിക്ക് --കുട്ടികൾ തയ്യാറാക്കി. 72-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്രമോദിക്ക് സ്ക്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കത്ത് തയ്യാറാക്കി പോസ്റ്റ് ചെയ്തു. ഇതിന്റെ ഉത്ഘാടനം 13-ാംതീയതി ഉച്ചയ്ക്ക് ആര്യങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അനിൽ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് , മറ്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ഈ ചടങ്ങിൽ NCC, SCOUT,ഗൈഡ് റെഡ്ക്രോസ് തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. 600 ഓളം കുട്ടികളുടെ കത്താണ് പോസ്റ്റ് ചെയ്തത്.  

==നാട്ടറിവു ദിനം ആഗസ്റ്റ് 22 ==

nattarivy dinam
  നാട്ടിലെ മുതിർന്നപൗരനും നമ്മുടെ സ്ക്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായ ശ്രീ.പൗലൂസ് സർ കുട്ടികൾക്ക് നാടിനെ കുറിച്ചുള്ള ക്ളാസ്സ്  നൽകുകയുണ്ടായി.അഭിമുഖ സംഭാഷണത്തിലൂടെ നാട്ടിലെ വിശേഷങ്ങൾ ചോദിച്ചും അറിഞ്ഞും കുട്ടികൾ ഉത്സുകരായി.


==ജൈവ വൈവിധ്യ പാർക്ക് -ഉത്ഘാടനം ==

   ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ളാൻ അനുസരിച്ച് ഒരു ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കാനുള്ള ആരംഭപ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ടാങ്ക് നിർമ്മാണം  പൂർത്തിയായി. ഇതിനാവശ്യമായ ശില്പങ്ങൾ സ്വദേശാഭിമാനി ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ ശ്രീ.ലിജു വർഗ്ഗീസ് സർ  നൽകുകയുണ്ടായി.വിവിധതരത്തിലുള്ള  ,ചെടികൾ  നട്ടുപിടിപ്പിച്ചു.
   ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day  യുടെ അന്ന് നിർവഹിക്കുകയുണ്ടായി.

==ഓണാഘോഷം 2019 ==

       സമ്പൽസമൃദ്ധമായ ഓണത്തെ വരവേൽക്കാൻ സെപ്തംബർ 2 -ാം തീയതി വിവിധ ഓണാഘോഷപരിപാടികൾ നമ്മുടെ സ്കൂളിലും  സംഘടിപ്പിക്കുകയുണ്ടായി. രാവിലെ  'ജൈവ കാർഷിക വിപണനമേള ' PTA പ്രസിഡന്റ് ശ്രീ.വിശ്വനാഥൻ സർ ഉദ്ഘാടനം ചെയ്യുകയുണ്ടായി. കുട്ടികൾ വീട്ടിലെ വിഭവങ്ങൾ കൊണ്ടുവന്ന്  ലേലം ചെയ്ത് ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. 
     കുട്ടികൾക്കായി HS,UP   വിഭാഗങ്ങളിൽ ഡിജിറ്റൽ പൂക്കളമത്സരം സ്മാർട്ട്റൂമിൽ വച്ച് നടക്കുകയുണ്ടായി. പൂക്കൾ കൊണ്ടുള്ള അത്തപൂക്കളങ്ങൾ ക്ളാസ്സിൽ എല്ലാവരും തയ്യാറാക്കുകയും മികച്ചവയ്ക്ക് സമ്മാനങ്ങൾ  നൽകുകയും ,ചെയ്തു. 
    വിവിധ കലാപരിപാടികൾ സ്റ്റേജിൽ  കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്ക്കൂൾ  യു.പി.ക്ളാസ്സിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരക്കളി , നാടൻപാട്ട് ദൃശ്യാവിഷ്ക്കരണം,  വള്ളംകളി,  ഓണപ്പാട്ടുകൾ  ,  ലഞ്ച് വിത്ത് മാവേലി ഒരു സ്കിറ്റ് അവതരണം,  പുലിക്കളി,  ഓലക്കുട പിടിച്ചമാവേലി, കരിയിലമാടൻ, ബാന്റ്മേളം തുടങ്ങിയ പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ അതുകഴിഞ്ഞ് കുട്ടികളും അധ്യാപകരും പങ്കെടുത്ത് വടംവലി മത്സരം,  സുന്ദരിക്ക് പൊട്ടുതൊടിൽ ,കസേരകളി, ഉറിയടി തുടങ്ങിയ പ്രോഗ്രാമുകളും ഭംഗിയായി നടന്നു.

തുടർന്നുള്ള ചിത്രങ്ങൾക്കായി ക്ളിക്ക് ചെയ്യുക

==കരാട്ടേ ഉത്ഘാടനം ==

    കരാട്ടേ മാഷ് ശ്രീ.രത്നാകരൻറെ നേതൃത്ത്വത്തിൽ ആഗസ്റ്റ് മാസത്തിൽ പരിശീലനം ആരംഭിച്ചു. എല്ലാ തിങ്കളും വ്യാഴവും 3.45 മുതൽ4.45 വരെയുള്ള സമയത്ത് 8,9,10 -ാംക്ളാസ്സുകളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നു.    100 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു.  ഇതിന്റെ കൺവീനറായി  ഷീബാ ഷെറിൻ ടീച്ചർ  പ്രവർത്തിക്കുന്നു..

==ഗാന്ധിജയന്തി വാരാഘോഷവും പുസ്തകതൊട്ടിൽ ഉത്ഘാടനവും ==

           ഒക്ടോബർ 2 ന് നടന്ന ഗാന്ധിജയന്തി ആഘോഷത്തിൽ കുട്ടികൾ ഗാന്ധിവേഷത്തിൽ എത്തി .  പി.ടി.എ. പ്രസിഡൻ്റ് കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു. ഗാന്ധിചിത്രത്തിനു മുന്നിൽ 100 മൺചിരാത് വിളക്കുകൾ ഇന്ത്യയുടെ ആകൃതിയിൽ കത്തിക്കുകയും ചെയ്തു. 
    അന്നേദിവസം തന്നെ പുസ്തകശേഖരണയജ്ഞത്തിലൂടെ ക്ളാസ്സ് ലൈബ്രറിയ്ക്ക് തുടക്കം കുറിച്ചു. പുസ്തക തൊട്ടിലുകൾ സ്കൂൾ ഗേറ്റിലും, വെയിറ്റിംഗ് ഷെഡിലും  സ്ഥാപിച്ചു കൊണ്ട് എല്ലാവർക്കും പുസ്തകങ്ങൾ സംഭാവന ചെയ്യാനുള്ള സൗകര്യം ഒരുക്കി.   

==Annual Sports Meet 29.11.2019==

     ആന്വൽ സ്പോർട്സ് മീറ്റിനായി ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൻ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA  അംഗങ്ങൾ  ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത  ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു.  മാനേജർ ശ്രീ.സത്യജോസ് സർ  sports kit   സ്ക്കൂളിന് സംഭാവനയായി നൽകി. 
ദീപശിഖ കൈമാറുന്നു
Manager sports kit give
sports meet Inaguration
annual sports day

തുടർന്നുള്ള വിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

==റിപ്പബ്ളിക്ക് ദിനാഘോഷം ==

republic day
  ജനുവരി 26 ന് നടന്ന ആഘോഷത്തിൽ  എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു.  കുട്ടികൾക്ക് മധുരവും നൽകി.

==മലയാളദിനാഘോഷവും -ഭരണഭാഷാവാരാഘോഷവും ==

    മലയാളം ക്ളബ്ബിന്റെയും സോഷ്യൽ സയൻസ് ക്ളബ്ബിന്റെയും  നേതൃത്ത്വത്തിൽ  മാതൃഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും നവംബർ 1 രാവിലെ സ്കൂൾ അസംബ്ളി യിൽ വച്ച് നടത്തുകയുണ്ടായി. അന്നേദിവസം  മാതൃഭാഷാ പ്രതിജ്ഞയും ഭരണഭാഷാപ്രതിജ്ഞയും എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരവും ലേഖന മത്സരവും പ്രസംഗമത്സരവും  നടത്തുകയുണ്ടായി. അക്ഷരമരവും വായനാ കാർഡുകൾ കൊണ്ടും സ്ക്കൂൾ അങ്കണം കുട്ടികൾ അലംങ്കൃതമാക്കി. . കേരളത്തെ പ്രകീർത്തിക്കുന്ന ഗാനങ്ങളും പാട്ടുകളും അവതരിപ്പിച്ചു. രണ്ടു കുട്ടികൾ മലയാളഭാഷയെകുറിച്ചും കേരളത്തെ കുറിച്ചും പ്രസംഗവും നടത്തുകയുണ്ടായി.

കൂടുതൽ ചിത്രങ്ങൾ ക്കായി കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക


==ക്ളാസ്സ് ലൈബ്രറി ഉത്ഘാടനം ==

    എല്ലാ ക്ളാസ്സുകളിലും  ഒരു അലമാര അധ്യാപകർ  സംഭാവനയായി നൽകുകയും ക്ളാസ്സ് ലൈബ്രറി സജ്ജീകരിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി  നമ്മുടെ പി.ടി.എ. പ്രസിഡൻ്‍റ്  സ്റ്റാൻലി സർ ഉദ്ഘാടനം നടത്തുകയുണ്ടായി. 

== പാഠം.ഒന്ന് പാടത്തേക്ക് - കരനെൽകൃഷി -കൊയ്ത്തുൽസവം-- ==

      സംസ്ഥാനവ്യാപകമായി എല്ലാസ്ക്കൂളുകളിലും നെൽ വിത്തുകൾ  കൃഷിഭവനുകളിൽ നിന്ന് നല്കി ,കര നെൽകൃഷി നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു.  സെപ്റ്റംബർ 26-ം തീയതി നട്ട നെൽകൃഷിയുടെ കൊയ്ത്തുൽസവം ഫെബ്രുവരി ആദ്യആഴ്ച നടത്തുകയുണ്ടായി. എക്കോക്ളബ്ബ് അംഗങ്ങളും സജീവമായി പങ്കെടുത്തു. 

==മികച്ച താരങ്ങൾ ==

 

== സ്ക്കൂൾ കലോത്സവ വിജയികൾ ==

   സംസ്കൃത ഗാനാലാപനം യു.പി. വിഭാഗത്തിൽ അൻസാപ്രകാശും (ക്ളാസ്സ് 6)ഹൈസ്ക്കൂൾ വിഭാഗത്തിൽ അച്ചു.എസ്.എസും(ക്ളാസ്സ് 10) I st A grade  നേടി.  തമിഴ് പദ്യം ചൊല്ലലിൽ സ്വരദർശികയും (ക്ളാസ്സ് 6)  I st A grade  നേടി.
NMMS SCHOLARSHIP

== NMMS സ്കോളർഷിപ്പ് പരീക്ഷാവിജയി ==

    ഇപ്പോൾ   10 -ൽ പഠിക്കുന്ന ഹിമ  എസ് എന്ന വിദ്യാർത്ഥി    NMMS സ്കോളർഷിപ്പ്  പരീക്ഷയിൽ രണ്ടാം റാങ്കിനർഹയായി. 
 

== യുറീക്ക-ശാസ്ത്രകേരളം പരീക്ഷാവിജയികൾ ==

   പഞ്ചായത്തു തല മത്സരത്തിൽ പങ്കെടുത്ത് നമ്മുടെ സ്ക്കൂളിലെ യു.പി .  എച്ച്.എസ്.  വിഭാഗത്തിലെ ആനി.എസ്. , അനുജ ജെ.വി., ആനി .എസ് കുട്ടികൾക്ക്  മികച്ചവിജയം കൈവരിച്ചു.
 

== അക്ഷരമുറ്റം ക്വിസ് വിജയികൾ ==

aksharamuttam
  സബ് ജില്ലാ മത്സരത്തിൽ  പങ്കെടുത്ത് നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികളായ ഗൗതമി  രണ്ടാം സ്ഥാനവും, ആദിത്യ   നാലാം സ്ഥാനവും  നേടുകയുണ്ടായി.

== PTB ബാല ശാസ്ത്ര പരീക്ഷ ==

PTB EXAM
           പി.ടി. ഭാസ്ക്കരപണിക്കർ ബാല ശാസ്ത്ര പരീക്ഷ യിൽ സബ് ജില്ല ,ജില്ലാതലങ്ങളിൽ  ഒന്നാംസ്ഥാനം എട്ടാം ക്ലാസ്സിലെ  ഷിജി.കെ കരസ്ഥമാക്കി. സ്ക്കൂൾ തല മത്സരത്തിൽ  സനീഷ് എസും .എസും സമ്മാനം നേടി.  ആലപ്പുഴയിൽ വച്ചുനടന്ന സാഹിത്യമത്സരത്തിലും  പങ്കെടുക്കാൻ  സാധിച്ചു. 

== പ്രതിഭാ നിർണ്ണയ പരീക്ഷ ==

prathibha exam
 മഹായിടവക നടത്തുന്ന പ്രതിഭാ നിർണ്ണയ പരീക്ഷയിൽ 9-ക്ളാസ്സിലെ ആനി.എസ്. ഒന്നാം റാങ്കും ആർഷ എം.ബി. യ്ക്ം ജിഷാഷാബുവിനും രണ്ടാം റാങ്കും  , 8 -ം ക്ളാസ്സിലെ ജിജാഷാബു രണ്ടാം റാങ്കും റാങ്കും  കരസ്ഥമാക്കി.  

== IT& GK EXAM & Colouring Exam ==

     യുണിക്സ് അക്കാ‍ഡമി  നടത്തുന്ന ഐ.ടി. &.ജി.കെ  പരീക്ഷയിൽ ജിജാഷാബു(ക്ലാസ്സ് 8)ന് നാലാം  റാങ്കും  ആകർഷ ( ക്ളാസ്സ് 10) മൂന്നാംറാങ്കും  കരസ്ഥമാക്കി.

== സംസ്കൃതം സ്കോളർഷിപ്പ് 2019 ==

     സംസ്കൃതം സ്കോളർഷിപ്പ്  ലഭിച്ചവർ ----   
  1. Sarath S Std 5        2.  Anamika A S Std 7       3.  Amal S   Std 6  4. Vaiga S  Std 8    
  5.   Manjima   Std  8         6. Sneha S  Std  8  7. Ardra    Std  10        8.  Aleena S S  Std 10  

== ഇൻസ്പെയർ അവാർഡ് 2019 ==

  ഇൻസ്പെയർ  അവാർഡ് 2019  ന്  6-ക്ളാസ്സിലെ അമേയ A K എന്ന വിദ്യാർത്ഥി ജില്ലാതലത്തിൽ സ്ക്കോളർഷിപ്പ് നേടി. സ്റ്റേറ്റ് തലത്തിൽ എറണാകുളത്ത് നടന്ന മത്സരത്തിലും വിജയത്തിനർഹയായി. 

== വിദ്യാജ്യോതി ക്ലാസ്സുകൾ ==

       SSLC വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം ഉറപ്പാക്കുന്നതിലേയ്ക്കായി   കണക്ക്, സോഷ്യൽസയൻസ്, സയൻസ്, ഫിസിക്സ്,കെമിസ്ട്രി, ബയോളജി എന്നീവിഷയങ്ങളിൽ  പ്രത്യേക ക്ലാസ്സുകൾ നൽകി. ഇതിന് പി.ടി.എ.,  മദർ പി.ടി.എ.  അംഗങ്ങൾ നൽകുന്ന  സഹകരണം വിലമതിക്കാനാവാത്തതാണ്. 

== സ്ക്കുൾ വാർഷികം --07-02- 2020 ==

    ഈ വർഷത്തെ സ്ക്കൂൾ വാർഷികാഘോഷം പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ,  എം.എൽ.എ. ശ്രീ.സി.കെ.ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു. മുഖ്യ അതിഥികളായി  ഡോ.ബോബി ചെമ്മണ്ണൂർ , സിനി ആർട്ടിസ്റ്റ്  മനു വർമ്മ  വിളപ്പിൽശാല   അഭിജിത്ത് എന്ന ആർട്ടിസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു. 

തുടർന്ന് വിവരങ്ങൾ കാണാൻക്ലിക്ക് ചെയ്യു


== പഠനോത്സവം---29-02- 2020 ==

   ഈ അധ്യന വർഷത്തെ പ്രവർത്തനങ്ങൾ-- കുട്ടികൾ നേടിയ ശേഷികൾ -പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഈ പഠനോത്സവം. 29-2-20 ശനിയാഴ്ച രാവിലെ 10 മണിയ്ക് കരിക്കോട്ടുകുഴി-വലിയവിളപ്പുറം  എന്നസ്ഥലത്ത് സ്റ്റേജ് കെട്ടി നടത്തിയ ഈ പഠനോത്സവ ത്തിൽ കാട്ടാക്കട ബി.പി.ഒ സതീഷ് സർ , പ്രിൻസിപ്പൾ .സജീവ് സർ , പി.ടി.എ. പ്രസിഡൻ്റ്  ശ്രീ.സ്റ്റാൻലി ,  എം.പി.ടി.എ. പ്രസിഡൻ്റ്   ശ്രീമതി. ഷീബാറാണി, ആര്യൻകോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ലീല , വാർഡ് മെമ്പർ തുടങ്ങിയവർ   പങ്കെടുത്തു.  

തുടർന്ന് വിവരങ്ങൾക്കായി കാണാൻക്ലിക്ക് ചെയ്യു

== വാർഷിക വാർത്താപത്രം -തനിമ --പ്രകാശനം ==

   ഈ അധ്യന വർഷം സ്ക്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ  ഒരു അവലോകനം -- സ്ക്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിച്ചവർക്കുള്ള ഒരു സമർപ്പണം.........
 

മികവ് പ്രവർത്തനങ്ങൾ 2018-19

==സ്ക്കൂൾ വാർഷികാഘോഷം ==

ഈ അധ്യയന വർഷത്തെ സ്ക്കൂൾ വാർഷികാഘോഷം ജനുവരി 25 ന് ആഘോഷിക്കുകയുണ്ടായി. മാർച്ച് 2018 എസ്.എസ്.എൽ.സി യ്ക് 10A+ വാങ്ങിയ നാല് കുട്ടികൾക്ക് ക്യാഷ് അവാർഡും ‍ട്രോഫിയും നൽകുകയുണ്ടായി. റവന്യൂജില്ല , സംസ്ഥാനതല വിജയികൾക്കും സമ്മാനങ്ങൾ നൽകി . എൽ.എം.എസ് സ്ക്കൂൾസ് മാനേജർ, ബ്ളോക്ക് മെമ്പർ , പഞ്ചായത്ത് മെമ്പർ തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുത്തു. .

തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


==പഠനോത്സവം 2018-19 ==

    പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ കുട്ടികളുടെ പഠന മികവുകൾ വിലയിരുത്തുന്നതിനും സംവദിക്കുന്നതിനുമായി 2019 ഫെബ്രുവരി 13 ബുധനാഴ്ച രാവിലെ പഠനോത്സവത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.  ഈ പരിപാടിയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളും സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കുകയുണ്ടായി. ബി.ആർ സി യിൽ നിന്നുള്ള ജയചന്ദ്രൻ സാർ,  ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.അനിൽകുമാർ ,ബ്ളോക്ക് മെമ്പർ , ലോക്കൽ മാനേജർ ,പി.ടി.എ. മെമ്പർമാർ, രക്ഷകർത്താക്കൾ  തുടങ്ങിയവർ പങ്കെടുത്ത ഈ  ചടങ്ങ് കുട്ടികൾ വലിയ ഒരു ഉത്സവം തന്നെയാക്കി തീർത്തു. 

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


==അക്കാദമിക് മാസ്റ്റർ പ്ളാൻ 2018-19 ==

ഉത്ഘാടനം --അക്കാദമിക് മാസ്റ്റർ പ്ളാൻ
      ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ളാനിന്റെ ഔപചാരികമായ ഉത്ഘാടനം 25.10.2018 ആര്യങ്കോട് പോലീസ് സ്റ്റേഷനിലെ വനിതാസിവിൾ ഓഫീസറായ അനിത നിർവഹിക്കുകയുണ്ടായി.ഇതിൽ  പ്രധാനമായും അഞ്ച് പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. 

1) വായനാവസന്തം 2) പെൺ കരുത്ത് 3) പ്രാദേശിക വിഭവ ഭൂപടം 4) റേഡിയോ ക്ളബ്ബ് -അമൃതവാണി 5) കുടുക്ക-സമ്പാദ്യ പദ്ധതി

== 1. വായനാ വസന്തം -മലയാളതിളക്കം ==

   ഒക്ടോബർ മുതൽ ജനുവരി വരെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച പ്രവർത്തനമാണ് മലയാളതിളക്കം  എന്നു പേരിട്ട  വായനാ വസന്തത്തിലെ ഈ പ്രവർത്തനം .9,8, ക്ളാസ്സുകളിൽ മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ  ഇതിനായി തെരഞ്ഞെടുത്തു. കാട്ടാക്കട ബി.ആർ സി യിൽ നിന്നു വന്ന റീന ടീച്ചർ, ജയചന്ദ്രൻ സർ കുട്ടികൾക്ക് എഴുതാനും വായിക്കാനും ഉള്ള പ്രത്യേക പരിശീലനം നൽകുകയുണ്ടായി. 36 കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് പരിശീലനം നൽകി. 

== 2. പെൺ കുരുത്ത് ==

   പെൺകുട്ടികൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക ചൂഷണം ,മറ്റ് അടിച്ചമർത്തലുകൾ തുടങ്ങിയവയെ കുറിച്ച് അവരെ ബോധവത്കരിക്കുകയാണ് പെൺകരുത്ത് 'എന്നതിലൂടെ ലക്ഷ്യമിടുന്നത്. സ്ക്കൂളിലെ എല്ലാ പെൺകുട്ടികളും ഇതിലെ അംഗങ്ങളാണ്.അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനും അതിനുള്ള പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കൺവീനറായി അനിഷ ടീച്ചർ പ്രവർത്തിക്കുന്നു. 

== 3. പ്രാദേശിക വിഭവ ഭൂപടം ==

    സോഷ്യൽ സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ   പ്രാദേശിക വിഭവ ഭൂപടത്തിന്റെ പ്രാധാന്യത്തെകുറിച്ച് ചർച്ചനടത്തി.ബി.ആർ .സി കോ-ഓർഡിലേറ്റർ ശ്രീ. ജയചന്ദ്രൻ സാറിന്റെ ക്ളാസ്സ് കുട്ടികൾക്ക് ഒരു വ്യക്തമായ ധാരണയുണ്ടാക്കി . ഏകദേശം 100 ഓളം കുട്ടികൾ  5 ഭുപടം വീതം വരച്ച് എന്റെ അറ്റ് ലസ്  എന്ന ആൽബം തയ്യാറാക്കി. ഭൂസവിശേഷതകൾക്ക്  ഏതെല്ലാം നിറങ്ങൾ നൽകണമെന്നുള്ള ധാരണ ലഭിച്ചു.നഗരാസൂത്രണം , ഭൂവിനിയോഗം, ഭൂപ്രകൃതി , വിഭവ സംരക്ഷണം , വിഭവ ആസൂത്രണം  എന്നിവയുടെ ലഭ്യത ഈ പ്രവർത്തനങ്ങളിലൂടെ ലഭ്യമാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

== 4. റേഡിയോ ക്ളബ്ബ് -അമൃതവാണി ==

     അമൃതവാണി  എന്ന് പേരിട്ട എഫ്.എം. റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനോത്ഘാടനം 2018 ഒക്ടോബർ 22-ാം തീയതി 11 മണിയ്ക്ക് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സജി സർ നിർവഹിക്കുകയുണ്ടായി. ഇതിന്റെ കൺവീനേഴ് സ് ആയി ജിജിമോൾ ടീച്ചർ , ജൂബിലീ മോഹൻ സർ പ്രവർത്തിക്കുന്നു. ഓരോ ക്ളാസ്സായി ദിവസവും ഉച്ചയ്ക് 1.15.മുതൽ 1.30 വരെ കുട്ടികൾ  തയ്യാറാക്കിയ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.ഈ പ്രോഗ്രാം കുട്ടികളുടെ കഴിവുകൾ തിരിച്ചറിയാൻ സാധിച്ചു.

== 5. കുടുക്ക -സമ്പാദ്യ പദ്ധതി- ==

         ഗണിത പഠനം രസകരമാക്കുക  അതോടൊപ്പം സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭം കുറിച്ച പദ്ധതിയാണ് കുടുക്ക. അഞ്ചാം ക്ളാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും 6,7,ക്ളാസ്സുകളിലെ താല്പര്യമുള്ള വിദ്യാർത്ഥികളും ഈ പദ്ധതിയിൽ അംഗങ്ങളാണ്. ഇതിൽ കൂടി പണം നിക്ഷേപിക്കുക, പിൻവലിക്കുക, പലിശ കണക്കാക്കുക, തുടങ്ങി നിത്യജീവിതത്തിലെ ഗണിത ക്രീയകൾ ഉറപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

== കരാട്ടേ ==

         തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെ നേതൃത്ത്വത്തിലുള്ള 2018-19  അധ്യയനവർഷത്തെ കരാട്ടേ പരിശീലനം 8,9 ക്ളാസ്സുകളിലെ പെൺകുട്ടികൾക്ക് നൽകുന്നു. കാലായിൽ രത്നാകരൻ  കരാട്ടേ മാഷ് ആയും സ്ക്കൂൾ കൺവീനറായി ഷീബാഷെറിൻ ടീച്ചറും പ്രവർത്തിക്കുന്നു.

==HALLO ENGLISH CAMP - ==

      Hallo English one day camp is conducted for 5-6 th std students   .This camp enhance the four skills ( listening, speaking. reading, writing). It is conducted by Jubilee Mohan .G (english tr)

==സുരീലീ ഹിന്ദി ==

          6-ാം ക്ളാസ്സ് വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷ ലളിതമായി  സംസാരിക്കാനും പഠിക്കുവാനും വേണ്ടി  SSA സംഘടിപ്പിക്കുന്ന  പ്രോഗ്രാം ആണ് സുരീലി ഹിന്ദി. കഥകൾ , കവിതകൾ ഇവ അവതരിപ്പിക്കാനും എഴുതാനും കുട്ടികൾക്ക് കഴിഞ്ഞു. ഹിന്ദി ടീച്ചരായ ബിന്ദു മാനുവൽ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.

==മലയാള ദിനാഘോഷം (നവംബർ 1)-കേരള പിറവിദിനം ==

   2018 നവംബർ 1 മലയാളദിനമായും ഈ വർഷം ആഘോഷിച്ചു. നവ കേരളം എന്റെ ഭാവനയിൽ  എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചിത്രരചനാമത്സരം സംഘടിപ്പിക്കുകയും മികച്ച ചിത്രങ്ങൾക്ക് സമ്മാനം നൽകുകയും ചെയ്തു. കേരളപ്പിറവി ക്വിസ് മത്സരവും നടത്തുകയുണ്ടായി.

കൂടുതൽ ചിത്രങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക ==ഓർമ്മക്കൂട്ട്--പൂർവ്വ വിദ്യാർത്ഥി സംഘടന ==

  .1996-97 SSLC പൂർവ്വ വിദ്യാർത്ഥി സംഘടന ഓർമ്മക്കൂട്ട്  എന്നപേരിൽ 2019 ജനുവരി 12 -ംതീയതി  ഒത്തുചേരൽ സംഘടിപ്പിച്ചു. പൂർവ്വഅധ്യാപകരും വിദ്യാർത്ഥികളും  കുടുംബാംഗങ്ങളും ഒത്തുചേർന്ന ഈ സമ്മേളനം വരും തലമുറയ്ക് പ്രചോദനമാകും എന്നതിൽ സംശയമില്ല. സ്ക്കൂൾ  ആനിവേഴ്സറിയോടനുബന്ധിച്ച്   ഈ പൂർവ്വവിദ്യാർത്ഥികൾ സ്കൂളിൽ ഒരു വൃക്ഷത്തൈ നടുകയും ഒരു മോട്ടോറും  വാട്ടർടാങ്കും സ്കൂളിന് സംഭാവനയായി നൽകുകയും ചെയ്തു 
picture

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

==ദുരിതാശ്വാസക്യാമ്പിൽ നമ്മുടെ അധ്യാപകർ ==

     തിരുവനന്തപുരം ജില്ലാകളക്ടർ ബഹുമാനപ്പെട്ട ഡോ.കെ വാസുകി ഐ.എ.എസ് ന്റെ നേതൃത്ത്വത്തിൽ -2018 ജൂൺ മാസത്തിൽ എസ്.എം.വി. സ്ക്കൂളിൽ നടന്ന ക്യാമ്പിൽ നമ്മുടെ സ്ക്കൂളിലെ അധ്യാപകരായ ജൂബിലി മോഹൻ, സജു , ഷാജു സാമുവേൽ റോസ്ചന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു. എയർപോർട്ടിൽ നിന്നും സാധനങ്ങൾ ഇറക്കുന്നതിലും ഇവർ പങ്കെടുക്കുകയുണ്ടായി.     
വിദ്യാർത്ഥികൾ സഹായഹസ്തവുമായി.....‍‍


ക്ളാസ്സുമുറിയിലെ ലാപ് ടോപ്പ്‍‍‍‍
ക്ളാസ്സുമുറിയിലെ ലാപ് ടോപ്പ്‍‍‍‍

==ഹൈടെക്ക് പദ്ധതി നമ്മുടെ സ്കൂളിലും ==

           2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന്  മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 10 ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിക്കുകയും ചെയ്തു. 


== പരിസ്ഥിതി ദിനാഘോഷം ==

       എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നൽകികൊണ്ട് പി.ടി.എ പ്രസിഡന്റ് ഹരിതോത്സവം ഉത്ഘാടനം ചെയ്തു. കുട്ടികൾക്ക് നോട്ടുബുക്കും വിത്തുകളും വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് ഒരു മാവിൻ തൈ പ്രസിഡന്റ് നടുകയും ചെയ്തു.    
humb
humb

== വായനാദിനാഘോഷം ==

    എസ്.ആർ.ജി .മീറ്റിംഗ് അനുസരിച്ച് വായനാമൂല,പുസ്തകക്ളിനിക്ക്, പ്രാദേശിക ഗ്രന്ഥശാല അംഗത്വം, അമ്മ വായന ,ക്വിസ് മത്സരം ,നല്ല വായനക്കാരെ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.   
VAYANA 2018

== പത്രം നമ്മുടെ സ്ക്കൂളിലും ==

    ദേശാഭിമാനി പത്രം മൈലച്ചൽ സർവ്വീസ് സഹകരണബാങ്ക് നമ്മുടെ സ്ക്കൂളിലെ കുട്ടികൾക്കായി  നൽകിയിട്ടുണ്ട്.

== നവപ്രഭ ==

  9 ക്ളാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നവപ്രഭ പദ്ധതിയിൽ 20 കുട്ടികളാണുള്ളത് . പ്രീ ടെസ്റ്റ് നടത്തി തെരഞ്ഞടുക്കുന്ന കുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ പ്രകാരം മലയാളം,ഇംഗ്ളീഷ് കണക്ക് ,സയൻസ് വിഷയങ്ങളിൽ ക്ളാസ്സുകൾ എടുക്കുകയുണ്ടായി. കുട്ടികൾക്ക് ലഘുഭക്ഷണവും നൽകുകയുണ്ടായി. പോസ്റ്റ് ടെസ്റ്റ് നടത്തി കുട്ടികളുടെ നിലവാരം ഉയർന്നതായി കാണാൻ കഴിഞ്ഞു.

== ശ്രദ്ധ ==

   5-10 വരെയുള്ള ക്ളാസ്സുകളിലെ പിന്നോക്കം ന്ൽക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്നതാണ് ശ്രദ്ധ പ്രോഗ്രാം.രാവിലെ 9മുതൽ 10വരെ യുള്ള സമയത്ത് ക്രമമായ പഠനപ്രവർത്തനങ്ങൾ നടത്തി.ഐ.സി.ടി. യുടെ സാധ്യത പ്രയോജനപ്പെടുത്തിയത് ക്ളാസ്സുകൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു.

== മലയാളതിളക്കം ==

   നവംബർ മാസത്തിൽ ആരംഭിച്ച മലയാളതിളക്കം പ്രോഗ്രാമിൽ 6,7, ക്ളാസ്സുകളിൽ മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് എഴുതാനും വായിക്കാനും ഉള്ള പ്രത്യേക പരിശീലനം നൽകുകയുണ്ടായി. 

== മികവുത്സവം ==

  സ്കൂൾ ആഡിറ്റോറിയത്തിലും ചെമ്പൂര് ജംഗ്ഷനിലും നടന്ന മികവുത്സവം കുട്ടികളുടെ കലാപരിപാടികളോടെ നടക്കുകയുണ്ടായി. പി.ടി.എ. അംഗങ്ങളും രക്ഷകർത്താക്കളും പങ്കെടുത്ത ഈ മീറ്റിംഗ് നാട്ടുകാർക്ക് കൗതുകം ജനിപ്പിക്കുന്നതായിരുന്നു.
mikavulsavam2018

== ഹലോ ഇംഗ്ളീഷ് ==

  5,6,7 ക്ളാസ്സുകളിൽ ഇംഗ്ളീഷ് മെച്ചപ്പെടുത്തുന്നതിനുള്ള 5 ദിവസത്തെ ഈ പ്രോഗ്രാം  പി.ടി.എ.പ്രസിഡന്റ് ,പ്രിൻസിപ്പാൾ  ഇവരുടെ അധ്യക്ഷതയിൽ  ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.രക്ഷകർത്താക്കളുടെ മുൻപിൽ ഇംഗ്ളീഷിൽ  ആടാനും പാടാനും ടാലന്റുകൾ പ്രകടിപ്പിക്കാനും ഉള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. 

== നല്ല പാഠം പദ്ധതി==

  പാവപ്പെട്ടവിദ്യാർത്ഥികൾക്ക് സഹായകമായി പ്രവർത്തിക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനോത്ഘാടനം 2017 ആഗസ്റ്റ് മാസത്തിൽ പി.ടി.എ.പ്രസിഡന്റ് , ബ്ളോക്ക് മെമ്പർ ,വാർഡ് മെമ്പർ ഇവരുടെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. 5 പാവപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് നൽകുകയുണ്ടായി. ഓണാഘോഷപരിപാടികളും സംഘടിപ്പിച്ചു.
NALLAPADAM

== സ്പോർട്സ് ==

ഗുസ്തി മത്സരത്തിൽ അഭിമാനതാരങ്ങളായി നമ്മുടെ വിദ്യാർത്ഥികൾ
ലൗലി ടീച്ചർക്ക് വിട.

'പ്രഥാനാധ്യാപിക ലൗലി ഹെലൻ ഷാജി ടീച്ചർ അന്തരിച്ചു 11.4.2017 രാവിലെ 7.30 ന് കാരാക്കോണം മെഡിക്കൽ ആശുപത്രിയിൽ വച്ച് പെട്ടെന്നുള്ള അസുഖം കാരണം മരിക്കുകയായിരുന്നു സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ വളരെ താല്പര്യത്തോടെ പ്രവർത്തിച്ച ടീച്ചറിൻറെ വേർപാട് വലിയൊരു നഷ്ടം ആയിരിക്കുകയാണ്."

== [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പാഠ്യേതര പ്രവർത്തനങ്ങൾ|

മികവ് പ്രവർത്തനങ്ങൾ 2017-18

 പ്രവേശനോത്സവം
SSLC2018‌
little kites
യൂണിഫോം വിതരണം പി.ടി.എ. പ്രസിഡന്റ്
പത്രം ഉത്ഘാടനം


==എൻ.സി.സി==

എൻ.സി.സി. വിദ്യാർത്ഥികൾ
      നമ്മുടെ  സ്കൂളിൽ എയർഫോഴ്സിൻറെ  കീഴിലുള്ള  NO-1(K)Air sqn NCC   യുടെ    Troop No.11  പ്രവർത്തിച്ചുവരുന്നു.2012 മുതൽ ആരംഭിച്ച എൻ.സി.സി.യുടെ നേതൃത്വം വഹിക്കുന്നത്  ശ്രീ.വിൻസൻറ് സാറാണ്,  ഓരോ വർഷവും 8-ം ക്ളാസ്സിലെ 50 കുട്ടികൾക്ക് വീതം പ്രവേശനം നൽകുന്നു.ആഴ്ചയിൽ രണ്ടു ദിവസം പരേഡും തിയറി ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളിൽ മെച്ചമായ ആഹാരവും നൽകി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളർച്ചക്ക് സഹായകമായ സാഹസിക പ്രവർത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുന്നു.എൻ.സി.സി. ദിനം--നവംബർ മാസം നാലാമത്തെ ഞായർ,  എയർ ഫോഴ്സ് ദിനം,  പ്രമേഹദിനം,  ലഹരി വിരുദ്ധ ദിനം ,    കേരളപ്പിറവി ദിനം,  റിപ്പബ്ളിക് ദിനം,  സ്വാതന്ത്ര്യദിനം,   തുടങ്ങിയവ ഭംഗിയായി ആചരിച്ചു.  വിദ്യാർത്ഥികൾ സ്കൂളിൻറെ അച്ചടക്കം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എൻ.ഐ.സി .  ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു.  

== സ്കൗട്ട് & ഗൈഡ്സ് ==

       കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ സജു.എസ് , ഒാപ്പൺ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റൻ റീജ ജെ റോസ് ഉം നേതൃത്വം നൽകുന്നു. 
           *  സ്കൗട്ടിൻറെ പ്രവർത്തനങ്ങൾ 2016 ജൂൺ മുതൽ എല്ലാ വ്യാഴാഴ്ചകളിലും നടത്തിവരുന്നു. പരേഡ്,  ഡ്രിൽ  റോപ് പരിശീലനം ഹൈകിംഗ്,  ക്യാമ്പ് തുടങ്ങിയവ നടത്തിവരുന്നു. ഇത് കുട്ടികളിൽ ആത്മവിശ്വാസം  ലീഡർഷിപ്പ്  ഗുണം അച്ചടക്കം മറ്റുള്ളവരെ കരുതുക എന്നിവ സ്വയം വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളിൽ നിന്നും 32 കുട്ടികൾ സ്കൗട്ടിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്.  ഇവർ ആദ്യ ഘട്ടമായ പ്രവേശ്  ടെസ്ററ് എഴുതുവാൻ തയ്യാറെടുക്കുകയാണ്
   **ഗൈഡിൻറെ 32 കുട്ടികളുള്ള ഒരു യൂണിറ്റ്  സജീവ,മായി പ്രവർത്തിച്ചുവരുന്നു.  രാഷ്ട്രപതി , രാജ്യപുരസ്കാർ  ഇവ നമ്മുടെ കുട്ടികൾ നേടിയെടുത്തിട്ടുണ്ട് .    ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം   യൂണിറ്റ് ക്യാമ്പ്  ഹൈക്ക്  എന്നിവ   പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു.   സ്കൂൾ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.

== റെഡ്ക്രോസ് ==

റെ‍ഡ്ക്രോസ് വിദ്യാർത്ഥികൾ
      സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോൾ  റ്റീച്ചറാണ്. 2011 ൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസിൻറെ യൂണിറ്റിൽ  50 കുട്ടികൾ ഉണ്ട്  ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകുന്ന  റെഡ്ക്രോസിൻ മുദ്രാവാക്യം സേവനം എന്നതുതന്നെയാണ്.  സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.

== സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ==

       1.12.2016  നു ഈവർഷത്തെ സ്ക്കൂൾ സംരക്ഷണ സമിതി യുടെ പ്രവർത്തനങ്ങൾ ലോക്കൽ മാനേജർ റവ.എം. ജോൺ ഉത്ഘാടനം ചെയ്തു.  ആര്യങ്കോട് സബ് ഇൻസ്പെക്ടർ ശ്രീ. അരുൺ  സംരക്ഷണസമിതിയുടെ ആവശ്യകതയെ കുറിച്ച് ക്ളാസ്സെടുത്തു. സ്കൂൾ സംരക്ഷണ സമിതി കൺവീനറായി ശ്രീ.ഷാജു സാമുവേൽ പ്രവർത്തിക്കുന്നു. 

== ഗാന്ധിദർശൻ ==

      ഗാന്ധിദർശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേൽ അധ്യാപകനാണ്.  ഗാന്ധിദർശൻ ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ പല മത്സരങ്ങൾ നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു.

വിദ്യാരംഗം‍‍‍

വായനദിനം ഉത്ഘാടനം
     2016-17 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ  യുവകവി ശ്രീ. കാഞ്ചിയോട് ജയൻ അവർകൾ ഉത്ഘാടനം ചെയ്തു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് സാഹിത്യ മത്സരങ്ങൾ    സംഘടിപ്പിച്ചു.  കവിയുമായി അഭിമുഖം നടത്തി സ്കുൾ തല മത്സരവിജയികളെ കാട്ടാക്കട ബി.ആർ.സി. യിൽ വച്ചു നടന്ന  സബ് ജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിച്ചു .  വിദ്യാരംഗം കൺവീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവർത്തിക്കുന്നു. നാടൻപാട്ട് , കവിതാരചന.കഥാരചന,  ചിത്രരചന   പുസ്തക പരിചയം ,  വായനാഅനുഭവം പങ്കു വയ്ക്കൽ തുടങ്ങിയവ  നടത്തുന്നു.  

== ലൈബ്രറി ==

       ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങൾ അനുവദിച്ച് 1.15 മുതൽ 2  വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാൾ ദിനങ്ങളിൽ ചില കുട്ടികൾ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ  റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങൾ  5  അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു

== ക്ലാസ് മാഗസിൻ ==

     ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിൻ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.  അതിലെ മെച്ചപ്പെട്ടവ ഉൾപ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബർ 14 ന്  സ്കൂളിൽ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിൻ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നൽകുകയും ചെയ്തു.  സർഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സംസ്കൃത ദിനാചരണം - കൈയെഴുത്തു പ്രതി പ്രകാശനം ചെയ്യുന്നു

തയ്യൽ പരിശീലനം

    തയ്യലിൽ അടിസ്ഥാന പരിശീലനം നൽകി കൊണ്ട് വിദ്യാർത്ഥികളെ തയ്യൽ മെഷീൻ ഉപയോഗിക്കാൻ വേണ്ടിപരിശീലിപ്പിക്കുന്നു.   .  ഇതിനു നേതൃത്വം നൽകുന്നത് ഈ  സ്കൂളിലെ തയ്യൽ  അധ്യാപികയായ ശ്രീമതി റീജ .ജെ.റോസ്  ആണ്. പ്രവൃത്തി പരിചയ മേളകളിൽ നമ്മുടെ വിദ്യർത്ഥികൾ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.

കായികം

      ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി  ശ്രീ. ആസ്റ്റിൻ ലോറൻസ് പ്രവർത്തിച്ചുവരുന്നു. കുട്ടികൾ അസംബ്ലിയിൽ നിൽക്കണ്ട വിധവും അച്ചടക്ക പരിപാലനവും പരിശീലിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളിലും നമ്മുടെ കുട്ടികൾ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. നീന്തലിൽ സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള യോഗ്യതയും ഒരു വിദ്യാർത്ഥിനി നേടുകയുണ്ടായി.

== കരാട്ടെ പരിശീലനം ==

കരാട്ടേ പരിശീലനം
       ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ  9-ം ക്ളാസ്സിലെ പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു.4.1.2017 ൽ പി.ടി.എ. പ്രസിഡൻറ് ശ്രീ. റാബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. വിചിത്ര ഉത്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പർ ശ്രീ. അരുൺ ആശംസാപ്രസംഗം നടത്തി. എല്ലാ ആള്ചകളിലും തിങ്കൾ  , വ്യാഴം ദിവസങ്ങളിൽ 3 -4.30 വരെ കരാട്ടെ പരിശീലന ക്ളാസ്സുകൾ നൽകുന്നു.  45 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്.  കൺവീനറായി ശ്രീമതി. ഷീബാ,ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു.

നല്ലപാഠം പദ്ധതി

നല്ല പാഠം - പ്രവർത്തനോത്ഘാടനം
              28.7.2015 മുതൽ ഈ സ്കൂളിൽ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്.   അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി  നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. നല്ല പാഠംഎന്ന പേരിൽ ഒാരോ ക്ലാസ്സിൽ നിന്നും മാസത്തിലൊരിക്കൽ കുട്ടികൾ സ്വരൂപിക്കുന്ന കാശും  അധ്യാപകർ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേർത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.  
             ഓണത്തോടനുബന്ധിച്ച്   പൊന്നോണം നന്മയോണം  എന്ന പേരിൽ അംഗൻവാടി കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാർക്ക്  ബാഗ് ,പാത്രം,മിഠായി , എന്നിവ നൽകികൊണ്ടാണ് അവരെ സ്വീകരിച്ചത്
               പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനോടനുബന്ധിച്ച് നിർദ്ധനരും കിടരോഗികളുമായ 8 രക്ഷകർത്താക്കൾക്ക്  ആഹാര സാധനങ്ങൾ , പുതുവസ്ത്രങ്ങൾ ,  സോപ്പ്,  രൂപ ,  തുടങ്ങിയവ നൽകി,  ഹെഡ്മിസ്ട്രസ്സ് , അധ്യാപകർ , വിദ്യാർത്ഥികൾ,  എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27

            ബഹുമാനപ്പെട്ട  പാറശ്ശാല എം.എൽ.എ . ശ്രീ. സി.കെ.ഹരീന്ദ്രൻ   ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് എൻ.റാബി. അധ്യക്ഷനായിരുന്നു. ആശംസകൾ അർപ്പിക്കാൻ ശ്രീമതി. വിചിത്ര.കെ.വി ജില്ലാ പഞ്ചായത്ത് മെമ്പർ,അനിൽകുമാർ.കെ-ആര്യൻകോട് പഞ്ചായത്ത് പ്രസിഡൻറ് , അരുൺ.സി.പി. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങിയവർ ഉണ്ടായിരുന്നു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം - പ്രതിജ്ഞ ചൊല്ലൽ

== ഹായ് സ്ക്കൂൾ കുട്ടികൂട്ടം പരിശീലന പരിപാടി --2017 ഏപ്രിൽ ==

             ഐ.ടി.@സ്കൂൾ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്രനൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടികൂട്ടം. നമ്മുടെ സ്കൂളിലെ 25 കുട്ടികൾക്ക്  ഈ പരിശീലനത്തിൽ  പങ്കെടുക്കാൻ സാധിച്ചു. അനിമേഷൻ , ഹാർഡ് വെയർ , മലയാളം കമ്പ്യൂട്ടിംങ് , ഇൻറർനെറ്റും സൈബർസുരക്ഷയും , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്.ഏപ്രിൽ 10 മുതൽ 19 വരെ രണ്ട് ദിവസം വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നൽകിയത്

മുൻ സാരഥികൾ

[[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|]‍‍]
അധ്യാപക ദിനം --മുൻ പ്രഥമാധ്യാപകരെ ആദരിക്കൽ
ശ്രീമതി.ലീലാറോസ്‌|
ശ്രീ. തോമസ് ഡാനിയേൽ|
ശ്രീ.പൗലൂസ്|
ശ്രീമതി. റേച്ചൽ ഫ്ളോറൻസ്|
ശ്രീമതി. ഗ്രേസ് ഫ്രീഡ|
ശ്രീ. തങ്കാ ബോസ്|
ശ്രീമതി.രാധ|
ശ്രീമതി.ലൈല|
ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ|
ശ്രീമതി ലൗലി ഹെലൻ ഷാജി 1.6.2015  ---14.4.2017
ശ്രീമതി  പുഷ്പരതി എൽ 01.5.2017---


മറ്റു മികവ് പ്രവർത്തനങ്ങൾ

സംസ്ഥാന തലത്തിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിൽ 1-ം സ്ഥാനം
    2016–17 വർഷത്തെ ശാസ്ത്ര മേളയിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിന് നമ്മുടെ സ്കൂളിലെ അധ്യാപികയായ ശ്രീമതി. ഗ്ളാഡിസ് പൊൻബാല ടീച്ചറിന് ഒന്നാം സ്ഥാനം ലഭിച്ചു.  സ്കൂളിൻറെ പ്രവർത്തനങ്ങളിൽ  വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ അധ്യാപികയ്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.
യോഗ ദിനാചരണം
ഓണാഘോഷം
സയൻസ് ശാസ്ത്ര മേള വിജയികൾ
വിനോദയാത്ര
സംഘനൃത്തം സബ് ജില്ലയിൽ A ഗ്രേഡ്
ശാസ്ത്രമേള- വിജയികൾ
2016 ലെ ക്രിസ്തുമസ് ആഘോഷം
കലോത്സവ വിജയികൾ


വഴികാട്ടി