എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ആശ്രയം

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആശ്രയം


പതിവില്ലാതെ ഗേറ്റ് കരയുന്ന ശബ്ദം കേട്ട് ഭവാനിയമ്മ പുറത്തേക്കിറങ്ങി.ഒരാൾ വീട്ടിലേക്ക് വരികയാണ്.ചുക്കിചുളിഞ്ഞ ശരീരം. നിറം മങ്ങിയ വസ്ത്രം. നരച്ച കുറ്റിച്ചെടി പോലുള്ള തലമുടി. കൃഷിക്കാരൻ ദാമുവല്ലേ വരുന്നത്?” ഭവനിയമ്മ വിളിച്ച്പറഞ്ഞു. അയാൾ ഉമ്മറത്തെത്തി. എല്ലാവരെയും വളരെ ദയനീയമായി നോക്കി. കണ്ടിട്ട് എന്തോ സഹായത്തിനായി വന്നതെന്ന് തോന്നുന്നു. ജമീന്ദാർ ചോദിച്ചു. എന്താ? എന്താണിവിടെ കാര്യം? ദാമു പറഞ്ഞു തുടങ്ങി. എന്റെ മകൻ കരൾ രോഗം ബാധിച്ച് കിടപ്പിലാണ്. മരുന്ന് വാങ്ങാൻ ധാരാളം പണം വേണം.കഴിഞ്ഞ മൂന്നാഴ്ചയായി പണിക്ക് പോകാൻ കഴിയുന്നില്ല. മരുന്ന് വാങ്ങാൻ കഴിയുന്നില്ല. മരുന്ന് വാങ്ങാൻ എന്തെങ്കിലും തന്ന് സഹായിക്കണം. അല്ലെങ്കിൽ എന്റെ മകൻ.... അധ്വാനിച്ചു കിട്ടുന്നതൊക്കെ അന്നന്നു ചെലവഴിച്ചാൽ ഇങ്ങനെ ഇരിക്കും. ഇനിയെങ്കിലും കിട്ടുന്ന തൊക്കെ സൂക്ഷിച്ച് വയ്ക്കാൻ പഠിക്കണം നിനക്ക് ഇതൊരു പാഠമായിരിക്കട്ടെ. ദാമു അപേക്ഷിച്ചു കുത്തി കിളച്ചു കിട്ടുന്നത് കൊണ്ട് കഷ്ടിച്ചാ മരുന്ന് വാങ്ങുന്നത്. ഇപ്പോൾ.... അതും ഇല്ലാണ്ടായി. പോയി വേറെ പണി നോക്ക് ദാമൂ. അയാൾ വീട്ടിനുള്ളിൽ കയറി വാതിൽ ശബ്ദത്തിലടച്ചു. ഊണുമുറിയുടെ സമീപമുള്ള തടിയലമാര തുറന്ന് പണപ്പെട്ടി കയ്യിലെടുത്തു. ഒരിക്കൽകൂടി രൂപ എണ്ണി തിട്ടപ്പെടുത്തി വച്ചു.ആരെങ്കിലും വന്നു പോയാൽ ഇങ്ങനെ ചെയ്യുക അയാളുടെ പതിവാണ്. അപ്പോഴേക്കും ഭവാനിയമ്മ ചായ കൊണ്ട് വന്നു .അവൾ ചോദിച്ചു ആ പാവത്തെ സഹായിക്കാമായിരുന്നു.മറ്റുള്ളവരുടെ കാര്യം നമ്മൾ നോക്കേണ്ട ആവശ്യമൊന്നുമില്ല.ജമീന്ദാർ ചായ കുടിച്ച് തന്റെ മുറിയിലേക്ക് പോയി. രണ്ടു ദിവസം പിന്നിട്ടു.ജമീന്ദാർ പ്രഭാതത്തിൽ എഴുന്നേറ്റ് പുറത്തേക്ക് നോക്കി. അവിടെ ഒരു സ്ത്രീ നിൽക്കുന്നു. അവളുടെ കയ്യിലെ പിഞ്ചുബാലൻ കരയുകയാണ്. എന്താടീ കൊച്ച് കരയുന്നേ? ജമീന്ദാർ വിളിച്ചു ചോദിച്ചു. രണ്ടു ദിവസമായി വല്ലോം കഴിച്ചിട്ട്,പട്ടിണിയാ അവളുടെ മറുപടി. അപ്പുറത്തെ പീടികയിൽ നിന്ന് വല്ലതും വാങ്ങിച്ച് കൊട്............. അയാൾ തിരിഞ്ഞു അകത്തേക്കു പോയി. അങ്ങനെയിങ്ങനെ ഒരു മാസം പിന്നിട്ടു. ഒരു രാത്രിയിൽ ജമീന്ദാർ ഉറങ്ങാൻ കിടക്കുമ്പോൾ ചുമച്ചു കൊണ്ട് പറഞ്ഞു. തൊണ്ടയിൽ മുള്ളുകുത്തുന്നതു പോലെ തോന്നുന്നു. ഭവാനിയമ്മ വന്ന് നെറ്റിയിൽ തൊട്ട് നോക്കി. പൊള്ളുന്ന ചൂട്. അങ്ങോട്ടുരുണ്ട് ഇങ്ങോട്ടുരുണ്ട് അയാൾ ആ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് കാറിൽ കയറി ആശുപത്രിയിൽ എത്തി. പരിശോധനക്കിടെ ഡോക്ടർ ചോദിച്ചു . നിങ്ങളുടെ ആരെങ്കിലും വിദേശത്തു നിന്ന് വന്നിട്ടുണ്ടോ? ജമീന്ദാർ പറഞ്ഞു: എന്റെ മകൻ ഇറ്റലിയിലെ ഒരു വലിയ കമ്പനിയുടെ മാനേജർ ആണ്.കഴിഞ്ഞ ആഴ്ച അവന്റെ കൂട്ടുകാരൻ കുറേ സ്വർണവും 12 ലക്ഷം രൂപയും കൊണ്ട് തന്നു.ഞാനത് ഭദ്രമായി അലമാരയിൽ വച്ചിട്ടുണ്ട്. അപ്പോഴേക്കും അയാൾക്ക് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കാൻ പ്രയാസം നേരിട്ടു തുടങ്ങി.രണ്ട് നഴ്സുമാർ അയാളെ സ്ട്രക്ച്ചറിൽ കിടത്തി. തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടറോട് ജമീന്ദാർ പറഞ്ഞു എത്ര രൂപ വേണമെങ്കിലും തരാം.എത്ര ടെസ്റ്റ് വേണമെങ്കിലും നടത്തിക്കോ .എന്റെ രോഗം ഭേദമായാൽ മാത്രം മതി.ഡോക്ടർ അയാളുടെ മുഖത്ത് നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അല്പ നേരം അയാൾ എന്തോ ചിന്തിച്ചിരുന്നു. ദാഹിച്ച് തൊണ്ട വരളുന്നു. വെള്ളം വെള്ളം വെളളം അയാൾ പതിയ ശബ്ദത്തിൽ പറഞ്ഞു. രണ്ടു മാലാഖമാർ ജമീന്ദാരുടെ അടുത്തേക്ക് പാഞ്ഞെത്തി. ഒരാൾ അയാളെ താങ്ങിയിരുത്തി.മറ്റേയാൾ ഒരു ഗ്ലാസ് വെള്ളം അയാളുടെ വായോട് ചേർത്ത് പിടിച്ചു.അയാൾ അവരെ നോക്കി ചിരിച്ചു. അവർ അയാളെയും. നോട്ട് കെട്ടുകളെക്കാൾ വലിയ പലതും ലോകത്തിലുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു.

നിവീജ എം രാജീവ്
7 B എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ